ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യയിൽ സെപ്റ്റംബർ 16 ന് അവതരിപ്പിക്കും; വില, സവിശേഷതകൾ

|

സെപ്റ്റംബർ 16 ന് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ടിഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി വിപണിയിലെത്തുമെന്ന് കമ്പനി അടുത്തിടെ സ്ഥിരീകരിച്ചു. ഈ വർഷം ഏപ്രിലിൽ ഈ ഡിവൈസ് ആദ്യമായി വിപണിയിലെത്തിയപ്പോൾ, ലഭിച്ച പുതിയ ചോർച്ച ഇന്ത്യയിൽ വരുവാൻ പോകുന്ന ഈ ഫോണിന്റെ വേരിയന്റിന്റെ അതേ സവിശേഷതകളെ സ്ഥിരീകരിക്കുന്നു. ഈ പുതിയ ഹാൻഡ്‌സെറ്റിന്റെ ഫാക്‌ടറി ചിത്രങ്ങൾ ഓൺ‌ലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇൻ‌ഫിനിക്സ് നോട്ട് 7 മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസർ ഈ ഹാൻഡ്‌സെറ്റിൽ വരുമെന്ന് വെളിപ്പെടുത്തി. 2.0 ജിഗാഹെർട്‌സ് ക്ലോക്ക് ചെയ്ത ഈ ഒക്ടാകോർ പ്രോസസറാണ് റിയൽമി സി 3 സ്മാർട്ട്ഫോണിന് കരുത്തേകുന്നത്.

ഇൻഫിനിക്സ് നോട്ട് 7

ഇൻ‌ഫിനിക്സ് നോട്ട് 7 മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസർ ഈ ഹാൻഡ്‌സെറ്റിൽ വരുമെന്ന് വെളിപ്പെടുത്തി. 2.0 ജിഗാഹെർട്‌സ് ക്ലോക്ക് ചെയ്ത ഈ ഒക്ടാകോർ പ്രോസസറാണ് റിയൽമി സി 3 സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. ഇത് പരീക്ഷിക്ഷണത്തിന് വിധേയമാക്കിയ ഒരു ചിപ്‌സെറ്റ് ആയതിനാൽ പഴയ പ്രോസസ്സറുകൾ വരുന്ന ഇൻഫിനിക്സ് ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപയോക്താക്കൾക്ക് മികച്ച പ്രകടനം ലഭിക്കുന്നു.

ഇൻഫിനിക്സ് നോട്ട് 7 ക്യാമറ

ബൊളീവിയ ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ, ഈതർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യയിൽ അവതരിപ്പിക്കും. ഈ സ്മാർട്ഫോണിന് 48 മെഗാപിക്സൽ ക്യാമറയും 6.95 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ടായിരിക്കുമെന്നും ലീക്ക് വ്യക്തമാക്കുന്നു. ഈ സവിശേഷതകൾ ഗോബൽ വേരിയന്റിന് സമാനമാണ്. ഇൻഫിനിക്സ് നോട്ട് 7 ന്റെ സവിശേഷതകളെ കുറിച്ച് ഇവിടെ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

ഇൻഫിനിക്സ് നോട്ട് 7: സവിശേഷതകൾ
 

ഇൻഫിനിക്സ് നോട്ട് 7: സവിശേഷതകൾ

പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനുമായാണ് ഇൻഫിനിക്സ് നോട്ട് 7 വരുന്നത്. ഒരു വൃത്താകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന നാല് ക്യാമറകൾ ഇതിൽ വരുന്നു. മറ്റ് ഫോണിന്റെ പുറകിൽ വരുന്ന ക്യാമറകൾ ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്നു. എച്ച്ഡി + റെസല്യൂഷനും 20.5: 9 ആസ്പെക്റ്റ് റേഷിയോയും വരുന്ന 6.95 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുണ്ട്. ഇതിന് 580nits ബറൈറ്റ്നസ്സും 91.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുമുണ്ട്. 6 ജിബി റാമിന്റെ പിന്തുണയുള്ള മീഡിയാടെക് ഹീലിയോ ജി 70 ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

ഇൻഫിനിക്സ് നോട്ട് 7 ബാറ്ററി

128 ജിബി സ്റ്റോറേജ് ഓപ്ഷൻ ഈ സ്മാർട്ഫോണിൽ നിങ്ങൾക്ക് ലഭിച്ചേക്കാം. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് ഇന്റർനാൽ സ്റ്റോറേജ് വിപുലീകരിക്കുന്നതിനുള്ള ഓപ്ഷനും ഇതിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു. ഇൻഫിനിക്സ് 5,000 എംഎഎച്ച് ബാറ്ററി വരുന്ന ഈ ഇൻഫിനിക്‌സ് നോട്ട് 7 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഒരൊറ്റ ചാർജിൽ ഉപയോക്താക്കൾക്ക് 4 ദിവസം വരെ ഹാൻഡ്‌സെറ്റ് ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുകളിൽ എക്‌സ്ഒഎസ് 6.0 യുഐ വരുന്ന ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഈ സ്മാർട്ഫോണിൽ വരുന്നത്.

മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസർ

സ്മാർട്ഫോണിന്റെ പുറകിൽ വരുന്ന ക്യാമറ സെറ്റപ്പിൽ എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ ക്യാമറയാണ് വരുന്നത്. 2 മെഗാപിക്സൽ മാക്രോ ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉപയോഗിച്ച് ഇത് ജോടിയാക്കുന്നു. കുറഞ്ഞ ക്യാമറ സെൻസറും ക്വാഡ്-എൽഇഡി യൂണിറ്റും ഈ സെറ്റപ്പിനെ സഹായിക്കുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നിങ്ങൾ കണ്ടെത്താനാകും. ഈ സ്മാർട്ട്ഫോൺ ഡിടിഎസ് ഓഡിയോ പ്രോസസ്സിംഗ് സപ്പോർട്ടുണ്ട്. സെപ്റ്റംബർ 16 ന് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ കൂടുതൽ വിശദാംശങ്ങൾ ചുരുളഴിയും.

Best Mobiles in India

English summary
The company has recently announced that it will officially launch the Infinix Note 7 phone in India on September 16. Although the system was initially unveiled in April of this year, a new leak for India confirms the same specifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X