ചൂടോടെ വാങ്ങിക്കോ, ഡിസ്കൗണ്ട് 2000 ഉണ്ട്! ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G ഇന്ന് മുതൽ വാങ്ങാം
ഇൻഫിനിക്സ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത നോട്ട് സീരീസിലെ പുത്തൻ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജി (Infinix NOTE Edge 5G) ഇന്ന് മുതൽ (25- 2- 2025) ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്പ്കാർട്ട്, ഇൻഫിനിക്‌സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഉപയോക്താക്കൾക്ക് ഈ പുതിയ 5ജി ഫോൺ വാങ്ങാനാകും. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഇതോടനുബന്ധിച്ച് ലോഞ്ച് ഓഫറുകൾ സഹിതം കുറഞ്ഞ വിലയിൽ ഈ ഫോൺ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്.
ലൂണാർ ടൈറ്റാനിയം, സ്റ്റെല്ലാർ ബ്ലൂ, സിൽക്ക് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജി എത്തിയിരിക്കുന്നത്. ഇതിന്റെ 6GB + 128GB മോഡലിന് 21,999 രൂപയും, 8GB + 128GB മോഡലിന് 23,999 രൂപയും, 8GB + 256GB മോഡലിന് 25,999 രൂപയുമാണ് വില.

വിൽപ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത് പരിമിത കാലത്തേക്ക് ലോഞ്ച് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 2000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അല്ലെങ്കിൽ എക്സ്ചേഞ്ചിൽ 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 19999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും.
ശക്തമായ നിരവധി ഫീച്ചറുകൾ ഈ ഇൻഫിനിക്സ് 5ജി ഫോൺ അവതരിപ്പിക്കുന്നുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7100 പ്രോസസർ കരുത്തിൽ എത്തുന്ന ആദ്യ ഫോണുകളിൽ ഒന്നാണിത് എന്ന് കമ്പനി പറയുന്നു. ഇതിന്റെ AnTuTu ബെഞ്ച്മാർക്ക് സ്‌കോർ 7,50,000-ത്തിലധികമാണ്. ഗെയിമിങ്ങിനായി 90FPS വരെ പിന്തുണയുണ്ട്.
പെർഫോമൻസ് മോഡ്, മാജിക് വോയ്‌സ് ചേഞ്ചർ, നെറ്റ്‌വർക്ക് എൻഹാൻസ്‌മെന്റ്, ബൈപാസ് ചാർജിംഗ് സഹിതം എഐ സ്യൂട്ടും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ
2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 13MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ), 2K 30fps വീഡിയോ റെക്കോർഡിംഗ് അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.
6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. മാലി-G610 GPU, 6GB / 8GB LPDDR5X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
45W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. കൂടാതെ 10W റിവേഴ്സ് ചാർജിംഗ് പിന്തുണയുമുണ്ട്. ബാറ്ററിയുടെ ആരോഗ്യം നിലനിർത്താൻ ഡൈനാമിക് റീക്രിസ്റ്റലൈസേഷൻ ഉപയോഗിക്കുന്ന ഒരു "സെൽഫ് റിപ്പയറിങ്" സിസ്റ്റം ബാറ്ററി ഉപയോഗിക്കുന്നുണ്ടെന്ന് ഇൻഫിനിക്സ് അവകാശപ്പെടുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16-ലാണ് പ്രവർത്തനം.

3 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും (XOS 19 വരെ) 5 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്. "FOLAX" AI അസിസ്റ്റന്റ് ആണ് ഇതിലെ മറ്റൊരു പ്രത്യേകത. കസ്റ്റമൈസ് ചെയ്യാവുന്ന സൈഡ് ബട്ടൺ വഴി ഇത് ആക്‌സസ് ചെയ്യാം. ഇൻഫിനിക്സിന്റെ അൾട്രാ പവർഫുൾ സിഗ്നൽ (UPS) 3.0 AI സാങ്കേതികവിദ്യയുടെ പിൻബലം ഈ ഫോണിന് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.
IP65 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, സൗണ്ട് ജെബിഎൽ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ മൈക്രോഫോണുകൾ,ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB Type-C, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








