Home
Mobile

സ്ലിം ബോഡിയും വമ്പൻ ബാറ്ററി ശേഷിയും ഉണ്ട്! ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇൻഫിനിക്സ് നോട്ട് സീരീസിലെ പുതിയ​ മോഡലായി ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജി (Infinix NOTE Edge 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബാറ്ററി എൻഡുറൻസിനും ഡിസ്പ്ലേ സാങ്കേതികവിദ്യയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് എത്തിയിരിക്കുന്ന ഈ ഇൻഫിനിക്സ് സ്മാർട്ട്ഫോൺ, അൾട്രാ-സ്ലിം ചേസിസുമായാണ് എത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7100 പ്രോസസർ കരുത്തിൽ എത്തുന്ന ആദ്യ ഫോണുകളിൽ ഒന്നാണിത് എന്ന പ്രത്യേകതയുമുണ്ട്. ഇതിന്റെ AnTuTu ബെഞ്ച്മാർക്ക് സ്‌കോർ 7,50,000-ത്തിലധികമാണ്. ഗെയിമിങ്ങിനായി 90FPS വരെ പിന്തുണയുണ്ട്. "AI പവർസ് യുവർ പ്ലേ" എന്ന് ലേബൽ ചെയ്‌തിരിക്കുന്ന AI-പിന്തുണയുള്ള ഗെയിമിംഗ് ഫീച്ചറുകളുടെ ഒരു സ്യൂട്ടും ഇതിൽ ഉൾപ്പെടുന്നു.

പെർഫോമൻസ് മോഡ്, മാജിക് വോയ്‌സ് ചേഞ്ചർ, നെറ്റ്‌വർക്ക് എൻഹാൻസ്‌മെന്റ്, ബൈപാസ് ചാർജിംഗ് (ഗെയിമിംഗ് സമയത്ത് ചൂട് കുറയ്ക്കുന്നതിന് ബാറ്ററി ചാർജ് ചെയ്യാതെ നേരിട്ട് ഫോൺ പവർ ചെയ്യാൻ അനുവദിക്കുന്ന ഒരു സവിശേഷത) എന്നിവയൊക്കെയാണ് ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജിയുടെ എഐ സ്യൂട്ടിൽ ഉൾപ്പെടുന്നത്.

സ്ലിം ബോഡി, വമ്പൻ ബാറ്ററി! ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G ഇന്ത്യയിൽ എത്തി

നോട്ട് എഡ്ജിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന് 6500mAh ബാറ്ററിയാണ്, ഇൻഫിനിക്സ് ഇതുവരെ ഒരു ഫോണിൽ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ശേഷിയുള്ള ബാറ്ററിയാണിത്. ഇത്ര വലിയ ബാറ്ററി ശേഷിയിൽ എത്തുമ്പോഴും ഈ ഫോൺ സ്ലിം ആണ് എന്നതാണ് മറ്റൊരു പ്രത്യേകത. 7.2mm കനവും 185g ഭാരവും ആണ് നോട്ട് എഡ്ജ് 5ജിക്ക് ഉള്ളത്. "പേൾ ലൈറ്റ് റിപ്പിൾ ഷാഡോ" എന്ന പ്രത്യേക എക്സ്റ്റീരിയറുള്ള "3D കർവ്ഡ്" ഡിസൈനാണിതിന് നൽകിയിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

സ്ലിം ബോഡി, വമ്പൻ ബാറ്ററി! ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G ഇന്ത്യയിൽ എത്തി

മാലി-G610 GPU, 6GB / 8GB LPDDR5X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവ സഹിതമാണ് ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജി എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16-ലാണ് പ്രവർത്തനം. 3 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും (XOS 19 വരെ) 5 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

"FOLAX" AI അസിസ്റ്റന്റ് ആണ് ഇതിലെ മറ്റൊരു പ്രത്യേകത. കസ്റ്റ​മൈസ് ചെയ്യാവുന്ന സൈഡ് ബട്ടൺ വഴി ഇത് ആക്‌സസ് ചെയ്യാവുന്നം. സ്‌ക്രീൻ അ‌നാലിസിസ്, ട്രാൻസ്ലേഷൻ, സമ്മറി എന്നിവ ഈ എഐ അ‌സിസ്റ്റന്റ് വഴി നിർവഹിക്കാനാകും. ഇൻഫിനിക്സിന്റെ അൾട്രാ പവർഫുൾ സിഗ്നൽ (UPS) 3.0 AI സാങ്കേതികവിദ്യയുടെ പിൻബലം മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. സിഗ്നൽ ദുർബലമായ പ്രദേശങ്ങളിൽ ലോ-ഫ്രീക്വൻസി ബാൻഡുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനാണ് ഈ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള റിയർ ക്യാമറ സജ്ജീകരണവും 13MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ), 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം ഇതിലുണ്ട്. "ലൈവ് ഫോട്ടോ" മോഡ്, AI-പിന്തുണയുള്ള എഡിറ്റിംഗ് ടൂളുകൾ എന്നിവ ഇതിലെ പുതിയ ഇമേജിംഗ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

സ്ലിം ബോഡി, വമ്പൻ ബാറ്ററി! ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G ഇന്ത്യയിൽ എത്തി

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, സൗണ്ട് ജെബിഎൽ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ മൈക്രോഫോണുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB Type-C, NFC എന്നീ ഫീച്ചറുകളും ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജിയിലുണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. കൂടാതെ 10W റിവേഴ്സ് ചാർജിംഗ് പിന്തുണയുമുണ്ട്. ബാറ്ററിയുടെ ആരോഗ്യം നിലനിർത്താൻ ഡൈനാമിക് റീക്രിസ്റ്റലൈസേഷൻ ഉപയോഗിക്കുന്ന ഒരു "സെൽഫ് റിപ്പയറിങ്" സിസ്റ്റം ബാറ്ററി ഉപയോഗിക്കുന്നുണ്ടെന്ന് ഇൻഫിനിക്സ് അവകാശപ്പെടുന്നു. 2,000 ചാർജ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററിക്ക് അതിന്റെ ശേഷിയുടെ 80% ത്തിലധികം നിലനിർത്താൻ കഴിയുമെന്നും ഇത് ഏകദേശം ആറ് വർഷത്തെ സാധാരണ ഉപയോഗത്തിന് തുല്യമാണെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

വിലയും ലഭ്യതയും

ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G യുടെ 6GB + 128GB മോഡലിന് 21,999 രൂപയും, 8GB + 128GB മോഡലിന് 23,999 രൂപയും, 8GB + 256GB മോഡലിന് 25,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക്, എസ്‌ബി‌ഐ കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 2000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അല്ലെങ്കിൽ എക്സ്ചേഞ്ചിൽ 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 19999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ വാങ്ങാനാകും. ലൂണാർ ടൈറ്റാനിയം, സ്റ്റെല്ലാർ ബ്ലൂ, സിൽക്ക് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജി എത്തിയിരിക്കുന്നത്. ഫെബ്രുവരി 25 മുതൽ ഫ്ലിപ്പ്കാർട്ട്, ഇൻഫിനിക്‌സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കും.

Best Mobiles in India

English summary
Infinix Note Edge 5G has been launched in India. It is priced at Rs 21,999 for the 6GB + 128GB model, Rs 23,999 for the 8GB + 128GB model, and Rs 25,999 for the 8GB + 256GB model. As part of the launch offer, the phone can be purchased at a starting price of Rs 19,999, with an instant discount of up to Rs 2,000. It will go on sale from February 25 via Flipkart and Infinix India online store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X