Home
Mobile

ഡൈമെൻസിറ്റി 7100 5G ചിപ്പുള്ള ആദ്യ ഫോൺ, സ്ലിം ബോഡി; ഇൻഫിനിക്സ് നോട്ട് എഡ്ജ് ലോഞ്ച് ചെയ്തു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനക്സ് തങ്ങളുടെ നോട്ട് സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തു. മീഡിയടെക് ഡൈമെൻസിറ്റി 7100 5G ചിപ്‌സെറ്റ് സഹിതം എത്തുന്ന ആദ്യ സ്മാർട്ട്ഫോൺ എന്നത് അ‌ടക്കമുള്ള പ്രത്യേകതകളുമായി ഇൻഫിനിക്സ് നോട്ട് എഡ്ജ് (Infinix NOTE Edge) എന്ന മോഡലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അൾട്രാ-സ്ലിം ചേസിസിൽ ബാറ്ററി എൻഡുറൻസിനും ഡിസ്‌പ്ലേ ​ടെക്നോളജിക്കും ഈ സ്മാർട്ട്ഫോൺ പ്രാധാന്യം നൽകുന്നു. ചിപ്സെറ്റിന് പുറമേ പുതിയ ഹൈ-ഡെൻസിറ്റി ബാറ്ററി ആർക്കിടെക്ചറും ആദ്യമായി അ‌വതരിപ്പിക്കുന്ന ഇൻഫിനിക്സ് ഫോൺ ആണ് ഇത്.

7.2mm കനവും 185g ഭാരവുമുള്ള സ്ലിം ബോഡിയാണ് ഇൻഫിനിക്സ് ​നോട്ട് എഡ്ജിന്റെ പ്രത്യേകത. സ്പെഷൽ "പേൾ ലൈറ്റ് റിപ്പിൾ ഷാഡോ" എക്സ്റ്റീരിയറുള്ള "3D കർവ്ഡ്" ഡിസൈൻ ഈ ഫോണിനുണ്ട്. 1.5K റെസല്യൂഷൻ 3D കർവ്ഡ് ഡിസ്‌പ്ലേ ഈ ഫോണിന് ഉണ്ട്. 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും 1.87mm അൾട്രാ-നാരോ സിമെട്രിക് ബെസലുകളും ഇതിനുണ്ട്.

ഡൈമെൻസിറ്റി 7100 5G ചിപ്പുള്ള ആദ്യ ഫോൺ, ഇൻഫിനിക്സ് നോട്ട് എഡ്ജ് എത്തി

ഈടിന്റെ കാര്യമെടുത്താൽ, ഡിസ്പ്ലേ പ്രൊട്ടക്ഷനായി കോർണിങ് ഗൊറില്ല ഗ്ലാസ് 7i ഇതിലുണ്ട്. കൂടാതെ പൊടി, ജല പ്രതിരോധത്തിനായി IP65 റേറ്റിങ് ഉണ്ട്. ഇൻഫിനിക്‌സിന്റെ അൾട്രാ പവർഫുൾ സിഗ്നൽ (UPS) 3.0 AI സാങ്കേതികവിദ്യ പിന്തുണയാണ് മറ്റൊരു ആകർഷണം. ഇത് നെറ്റ്വർക്ക് ദുർബലമായ സാഹചര്യങ്ങളിൽ ലോ-ഫ്രീക്വൻസി ബാൻഡുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനാണ് ഡി​സൈൻ ചെയ്‌തിരിക്കുന്നത്.

6500mAh ബാറ്ററിയാണ്, ഇൻഫിനിക്സ് നോട്ട് എഡ്ജിന്റെ മറ്റൊരു പ്രത്യേകത. ഇതുവരെ ഒരു ഇൻഫിനിക്സ് ഫോണിൽ സംയോജിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ശേഷിയാണിത്. ബാറ്ററിയുടെ ആരോഗ്യം നിലനിർത്താൻ ഡൈനാമിക് റീക്രിസ്റ്റലൈസേഷൻ ഉപയോഗിക്കുന്ന ഒരു "സെൽഫ് റിപ്പയറിങ്" സിസ്റ്റം ഇതിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഇൻഫിനിക്സ് അവകാശപ്പെടുന്നു.

ഡൈമെൻസിറ്റി 7100 5G ചിപ്പുള്ള ആദ്യ ഫോൺ, ഇൻഫിനിക്സ് നോട്ട് എഡ്ജ് എത്തി

പ്രധാന ഫീച്ചറുകൾ

6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G610 GPU, 8GB LPDDR5X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള XOS 16ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, JBL ന്റെ ശബ്ദം, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ മൈക്രോഫോണുകൾ എന്നിവയും ഇതിലുണ്ട്.

ഇൻഫിനിക്സ് നോട്ട് എഡ്ജിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, 2K 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

ഡൈമെൻസിറ്റി 7100 5G ചിപ്പുള്ള ആദ്യ ഫോൺ, ഇൻഫിനിക്സ് നോട്ട് എഡ്ജ് എത്തി

IP65 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC, 45W ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 163.1×77.4×7.2mm വലിപ്പവും 185g (ഗ്രീൻ) / 190g (ബ്ലാക്ക്, ബ്ലൂ, ടൈറ്റാനിയം) ഭാരവും ഈ ഫോണിനുണ്ട്.

വില

ഇൻഫിനിക്സ് നോട്ട് എഡ്ജ് 200 യുഎസ് ഡോളർ (ഏകദേശം 18,165 രൂപ) പ്രാരംഭ വിലയിൽ എത്തുന്നു (വില പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു). ആഗോളതലത്തിൽ നിരവധി രാജ്യങ്ങളിൽ പുറത്തിറങ്ങുന്നു. ഇന്ത്യയിൽ ഈ ഫോൺ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് നിലവിൽ കമ്പനി പ്രതികരിച്ചിട്ടില്ല. മുൻകാലങ്ങളിൽ ഇൻഫിനിക്സ് നോട്ട് സീരീസ് ഇന്ത്യയിൽ എത്തിയിട്ടുള്ളതിനാൽ ​വൈകാതെ ഈ പുതിയ മോഡലിന്റെ ഇന്ത്യൻ ലോഞ്ചും പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Infinix Note Edge launched with Dimensity 7100 5G chip. It has been priced at a starting price of US$200 (approximately Rs. 18,165). The rear camera setup of the Infinix Note Edge includes a 50MP main camera with f/1.8 aperture, LED flash, and 2K 30fps video recording. It has a 13MP front-facing camera with f/2.2 aperture, along with 2K 30fps video recording.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X