Just In
- 2 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 3 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 4 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 5 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Movies
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
- News
ബിബിസി ഡോക്യുമെന്ററി; ദില്ലി യൂണിവേഴ്സിറ്റിയിലെ 24 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
- Lifestyle
ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തും യോഗാസനങ്ങള്‍ ഇതാണ്
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയും കരുത്തന് ബാറ്ററിയും; ഇന്‍ഫിനിക്സ് എസ്4 ഫസ്റ്റ് ഇംപ്രഷന്‍
സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഇന്‍ഫിനിക്സ് പുത്തന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഇന്‍ഫിനിക്സ് എസ്4 എന്നതാണ് മോഡലിന്റെ പേര്. ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 3 പ്ലസ് പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് എസ് 4ന്റെ വരവ്.

പ്രീമിയം ലുക്കോടു കൂടിയാണ് മോഡലിന്റെ വരവ്. വാട്ടര്‍ നോച്ച് ഡിസ്പ്ലേ ഫോണിന് പ്രത്യേക രൂപഭംഗി നല്‍കുന്നുണ്ട്. 8,999 രൂപയെന്ന ബഡ്ജറ്റ് സെഗ്മെന്റിനുള്ളിലെ മോഡലായതിനാല്ത്തന്നെ ആവശ്യക്കാരേറുമെന്നതില്‍ സംശയമില്ല. ജിസ്ബോട്ട് വായനക്കാര്‍ക്കായി എസ് 4 ന്റെ സവിശേഷതകള്‍ വിവരിക്കുകയാണ് ഈ എഴുത്തിലൂടെ.

പ്രീമിയം ലുക്ക്
പ്രീമിയം ലുക്ക് ലഭിക്കാനായി നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് എസ് 4നെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഇതൊരു ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായി തോന്നില്ല. കാരണം അത്രയ്ക്ക് രൂപഭംഗിയുണ്ട് കാണാന്‍. നീലയും കറുപ്പും ചേര്‍ന്ന മോഡലാണ് റിവ്യൂവിനായി ലഭിച്ചത്.
ഗ്ലാസ് ഉപയാഗിച്ചാണ് ബാക്ക് പാനല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫോണിന്റെ വലതുവശത്തായി വോളിയം റോക്കറും പവര്‍ ബട്ടണും ഘടിപ്പിച്ചിരിക്കുന്നു. ഇടതു ഭാഗത്ത് സിംകാര്‍ഡ് ട്രേയുണ്ട്. താഴ് വശത്താണ് ചാര്‍ജിംഗിനായുള്ള യു.എസ്.ബി പോര്ട്ടുള്ളത്. 3.5 എം.എം ഓഡിയോ ഔട്ട്പുട്ട് പോര്‍ട്ട് ഇതിനോടൊപ്പം ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.

വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്പ്ലേ
6.2 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 720X1520 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ പ്രീമിയം ലുക്ക് പകരുന്നുണ്ട്. വാട്ടര്‍ഡ്രോപ് നോച്ച് എടുത്തുപറയേണ്ട സവിശേഷതയാണ്. 18:9 ആണ് ആസ്പെക്ട് റേഷ്യോ. കിടിലന്‍ സ്ക്രീന്‍ ബ്രൈറ്റ്നസ് ഏതുസമയത്തും ക്വാളിറ്റി ഔട്ട്പുട്ട് നല്‍കും. ഓട്ടോ ബ്രൈറ്റ്നെസ് സമയത്തുപോലും കൃത്യമായി പ്രവര്‍ത്തിക്കുന്ന സെന്‍സറുകളുണ്ട്.

ഹാര്‍ഡ് വെയര്‍/സോഫ്റ്റ് വെയര്‍
എ.ആര്.എം കോര്‍ട്ടെക്സ് എ53 പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്. കൂട്ടിന് 3 ജി.ബി റാമും 32 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. ആക്സിലോമീറ്റര്‍, മാഗ്നെറ്റോമീറ്റര്‍, ഓറിയന്റേഷന്‍, ഗ്രയോസ്കോപ്, പ്രോക്സിമിറ്റി അടക്കമുള്ള സെന്‍സറുകളും ഫോണില്‍ ഇടംപിടിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 4,000 മില്ലി ആംപയറിന്റെ കരുത്തന് ബാറ്ററി സംവിധാനമാണ് ഫോണിലുള്ളത്.

ട്രിപ്പിള്‍ പിന് ക്യാമറ
13+2+8 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. ഡ്യുവല്‍ ടോണ്‍ഡ് ഫ്ളാഷുമുണ്ട്. ഈ ശ്രേണിയില്‍ ലഭ്യമായ സ്മാര്‍ട്ട്ഫോണുകളില്‍ മികച്ച ഔട്ട്പുട്ട് നല്കുന്ന ക്യാമറതന്നെയാണ് എസ് 4ലുമുള്ളത്. 32 മെഗാപിക്സലിന്റെ കൃതൃമബുദ്ധിയില്‍ അധിഷ്ഠിത സെല്‍ഫി ക്യാമറയും ഫോണിലുണ്ട്.

വില
3 ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 8,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ബ്ലൂ/ബ്ലാക്ക് വേരിയന്റ് ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470