Home
Mobile

6799 രൂപ വിലയിൽ ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച് ഇൻഫിനിക്സ്; വാങ്ങൽ ഈസി

ഒരു സാധാരണ ഫീച്ചർ ഫോൺ വാങ്ങുന്ന ലാഘവത്തോടെ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകർക്ക് അ‌വസരം ഒരുക്കിക്കൊണ്ട് പ്രമുഖ ബ്രാൻഡായ ഇൻഫിനിക്സ് ചീപ് റേറ്റിൽ ഒരു പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ സ്മാർട്ട് 9 HD യുടെ പിൻഗാമിയായി, ഇൻഫിനിക്സ് സ്മാർട്ട് 10 (Infinix Smart 10 ) എന്ന ഫോണാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഫീച്ചറുകളെക്കാൾ ഉപരി, വെറും 6,799 രൂപ വിലയിൽ വാങ്ങാം എന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

മൊബൈൽ സിഗ്നൽ ലഭ്യമല്ലാത്തപ്പോൾ പോലും നിർണായക ആശയവിനിമയ സാധ്യമാക്കാൻ സഹായിക്കുന്ന നോ നെറ്റ്വർക്ക് കമ്യൂണിക്കേഷൻ ( No Network Communication) ഫീച്ചർ സഹിതമാണ് ഈ ബജറ്റ് സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത് എന്നത് ​ശ്രദ്ധേയമാണ്. 4 വർഷം വരെ ലാഗ് ഫ്രീ പെർഫോമൻസ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

6799 രൂപ വിലയിൽ പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച് ഇൻഫിനിക്സ്

ഇൻഫിനിക്സ് സ്മാർട്ട് 10 ന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 20:9 സ്ക്രീൻ ആസ്പക്ട് റേഷ്യോ, 700 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിൽ ഉണ്ട്.

1.8 GHz ഒക്ട കോർ UNISOC T7250 12nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. Mali-G57 MP1 ജിപിയു, 4GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

6799 രൂപ വിലയിൽ പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച് ഇൻഫിനിക്സ്

8 മെഗാപിക്സൽ മെയിൻ ക്യാമറ (f/2.0 അപ്പർച്ചർ), നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണം, ഡ്യുവൽ എൽഇഡി ഫ്ലാഷ്, സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറ ( f/2.0 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവയും ഇൻഫിനിക്സ് സ്മാർട്ട് 10-ൽ ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15.1ൽ ആണ് ഈ ബജറ്റ് സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡിടിഎസ്, എഫ്എം റേഡിയോ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

പൊടിയും സ്പ്ലാഷും പ്രതിരോധിക്കുന്നതിനായി IP64 റേറ്റിങ് ഇതിലുണ്ട്. ഡ്യുവൽ 4G VoLTE, Wi-Fi 802.11 b/g/n (2.4GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-സി, 15W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 165.62 x 77.01 x 8.25mm വലിപ്പവും 187 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

6799 രൂപ വിലയിൽ പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച് ഇൻഫിനിക്സ്

ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്ന് ഈ ഫീച്ചറുകളും തുടക്കത്തിൽ പറഞ്ഞ വിലയും കണ്ടപ്പോൾ തന്നെ മനസിലായിക്കാണും. 5ജി ഫോണുകൾ 10000 രൂപയിൽ താഴെ വിലയിൽ ധാരാളമായി ലഭ്യമായിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഇൻഫിനിക്സ് ഈ 4ജി ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്തായാലും വില കണ്ട് വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇത് ഒരു 4ജി ഫോൺ ആണെന്ന് മനസിലാക്കി വേണം വാങ്ങാൻ.

ഇൻഫിനിക്സ് സ്മാർട്ട് 10ന്റെ 4GB + 64GB അ‌ടിസ്ഥാന വേരിയന്റിന് 6,799 രൂപയാണ് വില. സ്ലീക്ക് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ഐറിസ് ബ്ലൂ, ട്വിലൈറ്റ് ഗോൾഡ് എന്നീ നിറങ്ങളിൽ ഇത് വാങ്ങാൻ ലഭ്യമാണ്. ഓഗസ്റ്റ് 2 മുതൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പന ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Infinix Smart 10 has been launched in India. The base variant of Infinix Smart 10 with 4GB + 64GB is priced at Rs 6,799. It is available in Sleek Black, Titanium Silver, Iris Blue, and Twilight Gold colors. It is a 4G smartphone. It will go on sale via Flipkart starting August 2.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X