ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് ഇന്ന് ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ

|

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് ഇന്ന് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. ഈ ഹാൻഡ്സെറ്റിനെ ഫ്ലാഷ് സെയിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഒരു ബജറ്റ് സ്മാർട്ട് എന്ന നിലയിൽ മികച്ച ബാറ്ററി കപ്പാസിറ്റിയുമായാണ് ഇന്ന് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ് വിൽപനയ്ക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ഇറങ്ങിയ ഇൻഫിനിക്‌സ് സ്മാർട്ട് 3 പ്ലസിന്റെ പിൻഗാമിയാണ് സ്മാർട്ട് 4 പ്ലസ്. ഇൻഫിനിക്സ് ഒരു വേരിയന്റിൽ മാത്രമാണ് സ്മാർട്ട് 4 പ്ലസ് അവതരിപ്പിച്ചത്. 7,999 രൂപ വിലയുള്ള ഈ വേരിയന്റ് 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാനാവും.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: ഓഫറുകൾ

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: ഓഫറുകൾ

നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ലഭിക്കുന്നതിന് 6 മാസത്തെ ഗൂഗിൾ വൺ ട്രയൽ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം ക്യാഷ് ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം കിഴിവ് തുടങ്ങിയ ഓഫറുകളുമായാണ് ഈ ഹാൻഡ്‌സെറ്റ് ഇന്ന് വില്പനയ്ക്കായി വരുന്നത്. കൂടാതെ, റുപേ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 75 രൂപ കിഴിവ് ലഭിക്കും.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: സവിശേഷതകൾ
 

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: സവിശേഷതകൾ

മിഡ്‌നെറ്റ് ബ്ലാക്ക്, ഓഷ്യൻ വേവ്, വയലറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഈ ഹാൻഡ്‌സെറ്റ് വില്പനക്കെത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ എക്‌സ്ഒഎസ് 6.2 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഫോണിൽ വരുന്നത്. 720x1,640 പിക്‌സൽ ഡിസ്പ്ലെയുള്ള 6.82 ഇഞ്ച് എച്ഡി+ ഐപിഎസ് ഡിസ്പ്ലേയാണ് ഈ ഡിവൈസിന് നൽകിയിരിക്കുന്നത്. 90.5 ശതമാനം സ്ക്രീൻ-ടു-ബോഡി-റേഷ്യോയും 20:5:9 ആസ്പെക്ട് റേഷ്യോയും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. ഒക്ട-കോർ മീഡിയടെക്‌ ഹീലിയോ എ 25 SoC പ്രോസസ്സർ 3 ജിബി റാമുമായാണ് ജോഡിയാക്കിയിരിക്കുന്നത്. 32 ജിബി ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡുപയോഗിച്ച് 256 ജിബി വരെ വിപുലീകരിക്കാവുന്നതാണ്.

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ സെപ്റ്റംബർ 16ന് ഇന്ത്യൻ വിപണിയിലെത്തുംഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ സെപ്റ്റംബർ 16ന് ഇന്ത്യൻ വിപണിയിലെത്തും

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: ക്യാമറ സവിശേഷതകൾ

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: ക്യാമറ സവിശേഷതകൾ

എഫ് /1.8 അപ്പാർച്ചർ വരുന്ന 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഡെപ്ത് സെൻസറും ചേർന്ന ഡ്യുവൽ ക്യാമറയാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ്സിന് ലഭിച്ചിരിക്കുന്നത്. ഓട്ടോ സീൻ ഡിറ്റക്ഷൻ, എഐ എച്ഡിആർ, എഐ 3ഡി ബ്യൂട്ടി, പനോരമ, എആർ അനിമോജി എന്നി സവിശേഷതകളാണ് ഈ ഹാൻഡ്സെറ്റിനെ ക്യാമറയ്ക്ക് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 8 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ്സിൽ വരുന്നത്.

6,000mAh ബാറ്ററി

6,000mAh കപ്പാസിറ്റിയുള്ള ഒരു വലിയ ബാറ്ററിയാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസിന്റെ ഒരു പ്രധാന സവിശേഷത എന്ന് എടുത്തുപറയുവാൻ ഉള്ളത്. ഗെയിമുകൾ കളിക്കുമ്പോൾ 15 മണിക്കൂർ വരെ പ്രവർത്തിക്കും എന്നാണ് പറയുന്നത്. 23 മണിക്കൂർ നിർത്താതെയുള്ള വീഡിയോ പ്ലേബാക്ക്, 38 മണിക്കൂർ 4 ജി ടോക്ക്ടൈം, 44 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 23 മണിക്കൂർ വെബ് സർഫിംഗ് തുടങ്ങിയ ഫീച്ചറുകളും ഈ ബാറ്ററിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. 31 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം നൽകാനും ബാറ്ററിക്ക് കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 4G വോൾട്ട്, വൈ-ഫൈ 802.11 a/b/g/n, ബ്ലൂടൂത്ത് വി 4.2, ജിപിഎസ്, യുഎസ്ബി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

Best Mobiles in India

English summary
The Infinix Smart 4 Plus is expected to go on sale via Flipkart today. Flash sale is expected to take place at 12 PM. The budget smartphone launched in India a couple of weeks ago and features a massive 6,000mAh battery. It also has dual rear cameras, and a wide monitor of 6.82 inches.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X