മീഡിയടെക് ഹീലിയോ എ 22 SoC പ്രോസസറുമായി ഇൻഫിനിക്സ് സ്മാർട്ട് 4 അവതരിപ്പിച്ചു: വില, സവിശേഷതകൾ
ഷെൻഷെൻ ആസ്ഥാനമായുള്ള ട്രാൻഷൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ വരുന്ന കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായി ഇൻഫിനിക്സ് സ്മാർട്ട് 4 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് രാജ്യത്ത് കൊണ്ടുവന്ന് മൂന്ന് മാസത്തിന് ശേഷമാണ് ഈ പുതിയ സ്മാർട്ട്‌ഫോൺ വിപണിയിൽ വരുന്നത്. നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വരുന്ന ഇൻഫിനിക്സ് സ്മാർട്ട് 4 ആൻഡ്രോയിഡ് 10 (ഗോ പതിപ്പ്) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ക്വാഡ് കോർ പ്രോസസറും ഡ്യുവൽ റിയർ ക്യാമറകളും പുതിയ ഇൻഫിനിക്സ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. 4 ജി നെറ്റ്‌വർക്കിൽ 38 മണിക്കൂർ ടോക്ക്ടൈം അല്ലെങ്കിൽ 31 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം ഡെലിവർ ചെയ്യാൻ ഫോണിന് കഴിയുമെന്നും ഇൻഫിനിക്സ് അവകാശപ്പെടുന്നു. റെഡ്മി 9 എ, റിയൽമി സി 11, സാംസങ് ഗാലക്‌സി എം 01 എന്നിവയ്‌ക്കെതിരെയാണ് ഇൻഫിനിക്സ് സ്മാർട്ട് 4 വിപണിയിൽ മത്സരിക്കുന്നത്.

ഇൻഫിനിക്സ് സ്മാർട്ട് 4: സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന ഇൻഫിനിക്സ് സ്മാർട്ട് 4 എക്സ്ഒഎസ് 6.2 ഡോൾഫിൻ ഇന്റർഫേസുമായി വരുന്ന ആൻഡ്രോയിഡ് 10 (ഗോ പതിപ്പ്) ൽ പ്രവർത്തിക്കുന്നു. കൂടാതെ, 6.82 ഇഞ്ച് എച്ച്ഡി + (1,640x720 പിക്സലുകൾ) ഇൻസെൽ ഐപിഎസ് ഡിസ്പ്ലേയ് 20.5: 9 ആസ്പെക്ടറ്റ് റേഷിയോയിൽ വരുന്നു. 2 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ എ 22 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. എഫ് / 1.8 ലെൻസുമായി വരുന്ന 13 മെഗാപിക്സൽ പ്രൈമറി സെൻസറും ഡെപ്ത് സെൻസറും വരുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പൊടെയാണ് ഇത് വരുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് എഫ് / 2.0 ലെൻസുമായി വരുന്ന 8 മെഗാപിക്സൽ ക്യാമറ സെൻസർ നൽകിയിരിക്കുന്നു. ഈ ഡിവൈസിൻറെ പുറകിലായി എൽഇഡി ഫ്ലാഷും ഉണ്ട്.

ഓട്ടോ സീൻ ഡിറ്റക്ഷൻ, കസ്റ്റം ബോക്കെ, എഐ എച്ച്ഡിആർ, എഐ 3 ഡി ബ്യൂട്ടി, പനോരമ, എആർ അനിമോജി, എഐ 3 ഡി ബോഡി ഷേപ്പിംഗ് എന്നിവ ഉൾപ്പെടുന്ന നിരവധി ക്യാമറ സവിശേഷതകൾ ഇൻഫിനിസിൻറെ സ്മാർട്ഫോണിൽ വരുന്നു. എഐ പോർട്രെയിറ്റ്, എഐ 3 ഡി ഫേസ് ബ്യൂട്ടി, വൈഡ് സെൽഫി, എആർ അനിമോജി എന്നിവയുൾപ്പെടെയുള്ള സവിശേഷതകളുമായി സെൽഫി ക്യാമറയും വരുന്നു.

മൈക്രോ ജിഎസ്ഡി കാർഡ് സ്ലോട്ടിലൂടെ വികസിപ്പിക്കാവുന്ന 32 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4ൽ വരുന്നത്. 4 ജി വോൾട്ട്, വൈ-ഫൈ 802.11 എ / ബി / ജി / എൻ, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. പിന്നിലായി ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്. കൂടാതെ, ഇൻഫിനിക്സ് സ്മാർട്ട് 4 6,000 എംഎഎച്ച് ബാറ്ററിയുമായി വരുന്നു. ഇത് 10W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു.

Click it and Unblock the Notifications