ഇൻഫിനിക്സ് സ്മാർട്ട് 5 സ്മാർട്ഫോൺ ഇന്ത്യയിൽ ഫെബ്രുവരി 11 ന് അവതരിപ്പിക്കും
ഇൻഫിനിക്സ് സ്മാർട്ട് 5 ഇന്ത്യയിൽ ഫെബ്രുവരി 11 ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി പകുതിയോടെ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തിച്ചേർന്നേക്കും. ഇപ്പോൾ കമ്പനി ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് തീയതി വെളിപ്പെടുത്തി കഴിഞ്ഞു കൂടതെ ഫ്ലിപ്കാർട്ടിലും ഇത് ലഭ്യമാകും. മൊറാൻഡി ഗ്രീൻ, 6 ഡിഗ്രി പർപ്പിൾ, ഈജിയൻ ബ്ലൂ, ഒബ്‌സിഡിയൻ ബ്ലാക്ക് എന്നീ നാല് കളർ വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. ഇൻഫിനിക്സ് സ്മാർട്ട് 5 യഥാർത്ഥത്തിൽ ഓഗസ്റ്റിൽ ആഗോളവിപണിയിലെത്തി.

ഇൻഫിനിക്സ് സ്മാർട്ട് 5: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
ഇൻഫിനിക്സ് സ്മാർട്ട് 5 സ്മാർട്ഫോൺ രാജ്യത്ത് 8,000 രൂപയ്ക്ക് താഴെയായിരിക്കും വില വരുന്നത്. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ കൃത്യമായ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സ്മാർട്ട് 5 ഹാൻഡ്‌സെറ്റിൻറെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് നൈജീരിയയിൽ എൻജിഎൻ 39,500 (ഏകദേശം 7,800 രൂപ) വില വരുന്നു. കൂടാതെ, ഈ സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫെബ്രുവരി 7 ന് ഫ്ലിപ്കാർട്ടിൽ വെളിപ്പെടുത്തുമെന്ന് കമ്പനി സാമൂഹ്യമാധ്യങ്ങൾ വഴി സ്ഥിതീകരിച്ചു.

ഇൻഫിനിക്സ് സ്മാർട്ട് 5: സവിശേഷതകൾ
ഇൻഫിനിക്സ് സ്മാർട്ട് 5 ഹാൻഡ്‌സെറ്റിന് എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് ഐപിഎസ് എൽസിഡി പാനൽ ഉണ്ട്. കൂടാതെ, മുകളിൽ വി ആകൃതിയിലുള്ള നോച്ചും വരുന്നു. 1.8GHz ബേസ് ഫ്രീക്വൻസി വരുന്ന ഒക്ടാകോർ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ കഴിയുന്ന 3 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് ഈ ചിപ്‌സെറ്റ് ജോടിയാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ഗോ ഒഎസ് എഡിഷനിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 6,000 എംഎഎച്ച് ബാറ്ററി സ്റ്റാൻഡേർഡ് 10W ചാർജിംഗിനുള്ള സപ്പോർട്ടുമായി ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു.

ഇൻഫിനിക്സ് സ്മാർട്ട് 5: 6,000 എംഎഎച്ച് ബാറ്ററി
ഇൻഫിനിക്സ് സ്മാർട്ട് 5 13 എംപി പ്രൈമറി ക്യാമറ, രണ്ട് 2 എംപി സെൻസറുകൾ എന്നിവയുടെ സംയോജനത്തിൽ പിൻഭാഗത്ത് ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് നൽകിയിരിക്കുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോകൾക്കുമായി 8 എംപി മുൻ ക്യാമറ ഹാൻഡ്‌സെറ്റിലുണ്ട്. ഇൻഫിനിക്സ് സ്മാർട്ട് 5 4 ജി കണക്റ്റിവിറ്റിക്കായി ഡ്യുവൽ സിം, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എസി, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ സപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications