ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ട്ഫോൺ ഓഗസ്റ്റ് 2 ന് ഇന്ത്യയിൽ അവതരിപ്പിക്കും

|

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ, അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കുവാൻ പോകുന്ന ഒരു പുതിയ സ്മാർട്ട്ഫോണാണ്, ഇത് ഏറ്റവും മികച്ച മുൻനിര സവിശേഷതകളുമായാണ് വരുന്നത്. വരാനിരിക്കുന്ന ഈ ബജറ്റ് സ്മാർട്ട്ഫോൺ ജിയോ എക്‌സ്‌ക്ലൂസീവ് ഡിവൈസ് ലോക്ക് പ്രോഗ്രാമിൽ ലഭ്യമാകും, അത് വാങ്ങുമ്പോൾ 550 രൂപ തൽക്ഷണ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ഫോണിന് ഇന്ത്യയിൽ 7,000 രൂപയ്ക്ക് താഴെ വരുന്ന വിലയിൽ അവതരിപ്പിക്കും. ഹോങ്കോംഗ് ആസ്ഥാനമായുള്ള ഈ സ്മാർട്ട്ഫോൺ കമ്പനി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്മാർട്ട് 5 ൻറെ പിൻഗാമിയായി സ്മാർട്ട് 5 എയെ വിശേഷിപ്പിക്കുന്നു. ഇൻഫിനിക്‌സ് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ജിയോയുമായി ചേർന്ന് സ്മാർട്ട് 5 എ രാജ്യത്ത് അവതരിപ്പിച്ചു. നിങ്ങൾക്ക് മൈജിയോ ആപ്പ് വഴി ജിയോ എക്‌സ്‌ക്ലൂസീവ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്.

 

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ഫോൺ ഇന്ത്യയിൽ വതരിപ്പിക്കും

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ഫോൺ ഇന്ത്യയിൽ വതരിപ്പിക്കും

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ട്ഫോൺ ഓഗസ്റ്റ് 2 ന് ഫ്ലിപ്കാർട്ട് വഴി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എന്നാൽ, വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിൻറെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ സ്മാർട്ട് 5 എ വാങ്ങുകയാണെങ്കിൽ പുതിയതും പഴയതുമായ ജിയോ വരിക്കാർക്ക് 550 രൂപ കിഴിവ് ലഭിക്കും. ഈ ക്യാഷ് ബാക്ക് പ്രയോജനപ്പെടുത്തുന്നതിനായി ജിയോ സിം നിങ്ങളുടെ പ്രാഥമിക സ്ലോട്ടിൽ ആയിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, നിങ്ങൾ ജിയോഎക്സ്ക്ലൂസീവ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിന് മുമ്പായി നിങ്ങളുടെ സ്മാർട്ഫോൺ പ്രോഗ്രാമിന് യോഗ്യത നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത് സ്ഥിരീകരിച്ചതിനുശേഷം, നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ യുപിഐ വാലറ്റിൻറെ വിശദാംശങ്ങൾ ചേർക്കുക മാത്രമാണ്, കൂടാതെ ക്യാഷ്ബാക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ഫോണിൻറെ പ്രധാനപ്പെട്ട സവിശേഷതകൾ
 

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ഫോണിൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

എച്ച്ഡി + റെസല്യൂഷൻ വരുന്ന 6.52 ഇഞ്ച് ഡിസ്പ്ലേയാണ് സ്മാർട്ട് 5എയിൽ നൽകിയിരിക്കുന്നത്. സെൽഫി ക്യാമറ ഉൾപ്പെടുന്ന ഒരു ഡ്രോപ്പ് നോച്ച് ഇതിൻറെ പ്രധാന സവിശേഷതയാണ്. പിന്നിലായി ഒരു ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറും സ്ഥാപിച്ചിട്ടുണ്ട്. പിൻ പാനൽ കണ്ണിനെ ആകർഷിക്കുന്ന ടെക്സ്ചർ ഗ്രേഡിയന്റ് കളർ ഡിസൈനുമായി വരുന്നു, ഇതിനെ പ്രിസം ഫ്ലോ എന്ന് കമ്പനി വിളിക്കുന്നു. ഓഷ്യൻ വേവ്, ക്വെറ്റ്സൽ സിയാൻ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ വിപണിയിൽ നിന്നും ലഭ്യമാകും. കൂടാതെ, ഈ സ്മാർട്ട്ഫോണിന് 8.7 എംഎം കനവും 183 ഗ്രാം ഭാരവുമുണ്ട്.

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ഡിസ്പ്ലേ 500 ഡിസ്‌പ്ലേയ് ബറൈറ്നെസ്സ് നൽകുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 13 മണിക്കൂർ ഗെയിമിംഗ് സമയവും, 19 മണിക്കൂർ എച്ച്ഡി വീഡിയോ പ്ലേബാക്ക് സമയവും, 16 മണിക്കൂർ ശ്രദ്ധേയമായ വെബ് ബ്രൗസിംഗ് സമയവും നൽകുന്നു. ഈ സ്മാർട്ട്ഫോണിൻറെ ചിത്രങ്ങൾ 13 എംപിയും 2 എംപി ക്യാമറയുമുള്ള ഒരു ഡ്യുവൽ ക്യാമറ സംവിധാനം വരുന്നതായി കാണിക്കുന്നു.

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററി

മീഡിയടെക്ക് ഹീലിയോ ജി 25 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇത് 2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കുന്നു. ഇൻഫിനിക്‌സ് സ്മാർട്ട് 5 എയിൽ കണക്റ്റിവിറ്റി ഓപ്ഷനുകളുമായി 3.5 എംഎം ജാക്ക്, ബ്ലൂടൂത്ത് 5.0, മൈക്രോ-യുഎസ്ബി പോർട്ട്, വോവൈ-ഫൈ, ഡ്യുവൽ വോൾട്ട് എന്നിവ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The Smart 5a is being marketed by the Hong Kong-based phone business as the long-awaited Smart 5 successor. Infinix partnered with Jio, India's largest telecommunications company, to provide the Smart 5a to the country. Through the MyJio app, you can apply for the JioExclusive Program.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X