ഇൻഫിനിക്‌സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിൽ അടുത്തിടെ ധാരാളം ഡിവൈസുകളാണ് ഇൻഫിനിക്സ് ഇന്ത്യയിൽ അവതരിപ്പിച്ചത്. മാസ്സ് സെഗ്മെന്റിൽ കൂടുതൽ ഡിവൈസുകൾ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് ഇൻഫിനിക്സ് ശ്രമിക്കുന്നത്. ഇപ്പോഴിതാ ബജറ്റ് സെഗ്മെന്റിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കുകയാണ് ഇൻഫിനിക്സ്. ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ ആണ് കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. എപ്രിൽ 27നാണ് ഇൻഫിനിക്‌സ് സ്‌മാർട്ട് 6 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്.

ഇൻഫിനിക്‌സ് സ്‌മാർട്ട് 6 ഇന്ത്യ ലോഞ്ച്

ഇൻഫിനിക്‌സ് സ്‌മാർട്ട് 6 ഇന്ത്യ ലോഞ്ച്

കമ്പനി പുറത്ത് വിട്ട ഔദ്യോഗിക ടീസറിലാണ് ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് സ്ഥിരീകരിച്ചത്. എൻട്രി ലെവൽ സെഗ്മെന്റിലേക്കാണ് ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുന്നത്. 2021 ഓക്ടോബറിൽ തന്നെ ഔദ്യോഗികമായി ആഗോള വിപണികളിൽ അവതരിപ്പിക്കപ്പെട്ട ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

മോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽമോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽ

ഇൻഫിനിക്‌സ്

കമ്പനി പുറത്ത് വിട്ട ഔദ്യോഗിക ടീസറിലാണ് ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് സ്ഥിരീകരിച്ചത്. എൻട്രി ലെവൽ സെഗ്മെന്റിലേക്കാണ് ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുന്നത്. 2021 ഓക്ടോബറിൽ തന്നെ ഔദ്യോഗികമായി ആഗോള വിപണികളിൽ അവതരിപ്പിക്കപ്പെട്ട ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

സ്‌മാർട്ട് 6

ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ ഇ കൊമേഴ്സ് റീടെയിലർ ആയ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇന്ത്യയിൽ ലഭ്യമാകുക. ഫ്ലിപ്പ്കാർട്ടിൽ ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ടീസ് ചെയ്ത് കൊണ്ടുള്ള ഡെഡിക്കേറ്റഡ് മൈക്രോ സൈറ്റും കൊണ്ട് വന്നിട്ടുണ്ട്. ഒന്നിൽ കൂടുതൽ സ്റ്റോറേജ് ഓപ്ഷനുകളുമായാണ് ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ ആഗോള വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്.

റെഡ്മി 9എ, റിയൽമി ജിടി 2 അടക്കം കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾറെഡ്മി 9എ, റിയൽമി ജിടി 2 അടക്കം കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾ

സ്മാർട്ട്ഫോൺ

ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ ഇന്ത്യയിൽ താരതമ്യേനെ ഉയർന്ന ഇന്റേണൽ സ്റ്റോറേജ് സ്പേസ് ഓഫർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 64 ജിബി വരെയാണ് ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന സ്റ്റോറേജ് സ്പേസ്. ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിന്റെ മറ്റ് ഫീച്ചറുകൾ ആഗോള വേരിയന്റുകൾക്ക് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന കൂടുതൽ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുട‍ർന്ന് വായിക്കുക.

ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്പെസിഫിക്കേഷനുകൾ

ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്പെസിഫിക്കേഷനുകൾ

ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുന്നതിന് മുകളിൽ ഒരു നോച്ച് ഉള്ള 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയുമായാണ് വിപണിയിൽ എത്തുന്നത്. സ്‌മാർട്ട്‌ഫോണിന്റെ ഹാർഡ്‌വെയർ വശങ്ങളിൽ ഒരു എൻട്രി ലെവൽ ചിപ്പ് ആയ യുണിസോക്ക് എസ്സി9863എ ചിപ്പ്‌സെറ്റ് പ്രതീക്ഷിക്കാവുന്നതാണ്. 2 ജിബി ഡെഡിക്കേറ്റഡ് റാം, 2 ജിബി വെർച്വൽ റാം സപ്പോർട്ട് എന്നിങ്ങനെ 4 ജിബി വരെയുള്ള എൽപിഡിഡിആർ4എക്സ് റാമും ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ബാറ്ററി

5000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. സാധാരണ ചാർജിങ് സപ്പോർട്ട് ഫീച്ചറുകളും ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. ആൻഡ്രോയിഡ് 11 ( ഗോ എഡിഷൻ ) സ്കിന്നിലാണ് ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണുള്ളത്. 8 മെഗാ പിക്സൽ പ്രൈമറി സെൻസറും 0.8 മെഗാ പിക്സൽ സെക്കൻഡറി ഡെപ്ത് സെൻസറുമാണ് ഈ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിലെ ക്യാമറകൾ.

ക്യാമറ

ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിലെ റിയർ ക്യാമറ ഐലൻഡിൽ ക്യാമറ ഫ്ലാഷും നൽകിയിരിക്കുന്നു. ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിന്റെ റിയർ പാനലിൽ ആൻറി ബാക്ടീരിയൽ മെറ്റീരിയലും സിൽവർ അയോൺ കോട്ടിങും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിൽ ഫേസ് അൺലോക്ക് സപ്പോർട്ടും ഫിംഗർ പ്രിന്റ് ഓതന്റിക്കേഷനും ലഭ്യമാണ്. ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോണിന്റെ റിയൽ പാനലിലാണ് ഫിംഗർപ്രിന്റ് സെൻസർ വരുന്നത്. ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ ഒരു എൻട്രി ലെവൽ ഓഫർ ആണ്. 8,000 രൂപയിൽ താഴെ വിലയിലായിരിക്കും ഇൻഫിനിക്‌സ് സ്‌മാർട്ട് 6 സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക.

റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: പ്രീമിയം സെഗ്മെന്റിലെ മികച്ച ഫോൺ ഏത്?റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: പ്രീമിയം സെഗ്മെന്റിലെ മികച്ച ഫോൺ ഏത്?

Best Mobiles in India

English summary
Infinix India has recently introduced a number of devices in India. Infinix is trying to capture the market by introducing more devices in the mass segment. Infinix is now introducing a new smartphone in the budget segment. Infinix Smart 6 is all set to launch in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X