കുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും; ഇൻഫിനിക്സ് സ്മാർട്ട് 6 ഇന്ത്യയിൽ

|

കുറച്ച് കാലം കൊണ്ട് തന്നെ ഇന്ത്യയിൽ ജനപ്രിയമായ സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് ഇൻഫിനിക്സ്. വില കുറഞ്ഞ സ്മാർട്ട്ഫോണുകൾക്ക് ഊന്നൽ കൊടുക്കുന്ന കമ്പനി ബജറ്റ് സെഗ്മെന്റിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ്. ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ആണ് എൻട്രി ലെവൽ സെഗ്മെന്റിൽ ഇൻഫിനിക്സ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ എന്ന ഇൻഫിനിക്സിന്റെ ശൈലി ഈ സ്മാർട്ട്ഫോണിലും കാണാം. മീഡിയടെക് ഹീലിയോ എ22 പ്രൊസസർ, ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ ക്യാമറ സജ്ജീകരണം എന്നിവയും ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

 

ഡിസ്പ്ലെയും ഡിസൈനും

ഡിസ്പ്ലെയും ഡിസൈനും

6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 1600 x 720 പിക്സൽ റെസല്യൂഷനും ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 500 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസും ഡിസ്പ്ലെയിൽ ലഭ്യമാണ്. 20:9 വരുന്ന ആസ്പക്റ്റ് റേഷ്യോയും ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 88.43 ശതമാനം വരുന്ന സ്ക്രീൻ റ്റു ബോഡി റേഷ്യോയും ഡിവൈസിൽ ഉണ്ട്. പോളാർ ബ്ലാക്ക്, ഹാർട്ട് ഓഫ് ഓഷ്യൻ, ലൈറ്റ് സീ ഗ്രീൻ, സ്റ്റാറി പർപ്പിൾ എന്നീ നാല് നിറങ്ങളിലാണ് ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.

കിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

പ്രൊസസറും പെർഫോമൻസും
 

പ്രൊസസറും പെർഫോമൻസും

മീഡിയാടെക് ഹീലിയോ എ22 ചിപ്‌സെറ്റാണ് ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഇത് ഒരു ക്വാഡ് കോർ പ്രൊസസർ കൂടിയാണ്. 2 ഗിഗാ ഹെർട്സ് വരെയുള്ള പ്രൈമറി ക്ലോക്ക് സ്പീഡും മീഡിയാടെക് ഹീലിയോ എ22 ചിപ്‌സെറ്റ് നൽകുന്നുണ്ട്. 2 ജിബി റാമും 64 ജിബി സ്റ്റോറേജും സ്മാർട്ട് 6 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. എക്സ്റ്റൻഡ് ചെയ്യാൻ കഴിയുന്ന രണ്ട് ജിബി വെർച്വൽ റാമും ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. സ്റ്റോറേജ് എക്സ്പാൻഷൻ ഫീച്ചറും ഫോണിൽ ലഭ്യമാണ്. എസ്ഡി കാർഡ് സ്ലോട്ട് വഴി 512 ജിബി വരെയായി ഫോൺ സ്റ്റോറേജ് ഉയർത്താൻ ആണ് അവസരം ഉള്ളത്.

വെർച്വൽ റാം ഫീച്ചർ

വെർച്വൽ റാം ഫീച്ചർ ആക്റ്റിവേറ്റ് ചെയ്താൽ ടെമ്പററി ഫയലുകൾ ഡിവൈസിൽ അലോക്കേറ്റ് ചെയ്ത സ്പേസിലേക്ക് അയയ്ക്കും. ഇങ്ങനെ ചെയ്യുന്നതിനാൽ സ്മാർട്ട്‌ഫോണിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകൾ ബാക്ക്ഗ്രൌണ്ടിൽ പെട്ടെന്ന് ഉള്ള ഉപയോഗത്തിനായി സജ്ജമാക്കി വയ്ക്കുകയും ചെയ്യാം. അവ തുറന്ന് വരാൻ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നില്ല. അത് പോലെ തന്നെ ആപ്പുകൾക്കിടയിൽ മൾട്ടി ടാസ്കിങ് രീതി കൂടുതൽ എളുപ്പമാകുകയും ചെയ്യും. ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ബേസ് ചെയ്ത് എത്തുന്ന എക്സ്ഒഎസ് 7.6ലാണ് ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

മൈക്രോമാക്സ് ഇൻ 2സി vs റിയൽമി സി31; ബജറ്റ് വിപണിയിലെ പുതിയ താരങ്ങൾമൈക്രോമാക്സ് ഇൻ 2സി vs റിയൽമി സി31; ബജറ്റ് വിപണിയിലെ പുതിയ താരങ്ങൾ

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിൽ ഉള്ളത്. 8 മെഗാ പിക്സൽ വരുന്ന പ്രൈമറി ക്യാമറയാണ് ഈ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. ഡെപ്ത് സെൻസറാണ് രണ്ടാമത്തേത്. ഡ്യുവൽ എൽഇഡി ഫ്ലാഷുകളും ഡിവൈസിൽ നൽകിയിരിക്കുന്നു. എഐ എച്ച്ഡിആർ, പോട്രെയ്റ്ര്, പനോരമ തുടങ്ങിയ സ്ഥിരം ഫീച്ചറുകളും ലഭ്യമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിന്റെ മുൻ വശത്ത് 5 മെഗാ പിക്സൽ സെൽഫി സെൻസറും നൽകിയിരിക്കുന്നു.

ബാറ്ററി

5000 എംഎഎച്ച് ബാറ്ററിയും ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 10 വാട്ട് സാധാരണ ചാർജിങ് സപ്പോർട്ടും ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ബാറ്ററി 60 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്പം 20 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 153 മണിക്കൂർ ഓഡിയോ പ്ലേബാക്ക്, 54 മണിക്കൂർ 4ജി കോൾബാക്ക്, 29 മണിക്കൂർ ഗെയിമിങ് തുടങ്ങിയ അവകാശ വാദങ്ങളും ഇൻഫിനിക്സ് മുന്നോട്ട് വയ്ക്കുന്നു. പവർ മാരത്തൺ ടെക്കും ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിലെ ബാറ്ററി ഫീച്ചർ ചെയ്യുന്നു. ഇത് ബാറ്ററി ലൈഫ് 25 ശതമാനം വരെ കൂട്ടാനും സഹായിക്കുന്നു.

വിപണിയിൽ തരംഗം സൃഷ്ടിച്ച പോപ്പ്-അപ്പ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾവിപണിയിൽ തരംഗം സൃഷ്ടിച്ച പോപ്പ്-അപ്പ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

ഫിംഗർപ്രിന്റ് സെൻസർ

സുരക്ഷയ്ക്കായി പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. ഫേസ് അൺലോക്ക് ഫീച്ചറും ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ചാർജിങിനായി ഒരു മൈക്രോ യുഎസ്ബി പോർട്ട് ഉണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിൽ ലഭിക്കും. വീഡിയോ അസിസ്റ്റന്റ്, ഗെയിം മോഡ്, സ്മാർട്ട് ജെസ്റ്റേഴ്സ്, തെഫ്റ്റ് അലർട്ട്, പീക്ക് പ്രൂഫ് തുടങ്ങിയ നിരവധി ഫീച്ചറുകളും ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. ജി സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയും ഡിവൈസിൽ ഉണ്ട്.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

2 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇ മോഡലിന് 7,499 രൂപയാണ് ഇൻഫിനിക്സ് വിലയിട്ടിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പന നടത്തുന്നത് അടുത്ത മാസം 6 മുതൽ ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കും.

കഴിഞ്ഞാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്സി എം53 5ജി തന്നെ ഒന്നാമൻകഴിഞ്ഞാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്സി എം53 5ജി തന്നെ ഒന്നാമൻ

Best Mobiles in India

English summary
Infinix has introduced the Infinix Smart 6 smartphone in the entry level segment. Infinix style with more features at a lower price can be seen in this smartphone as well. The Infinix Smart 6 also offers a MediaTek Helio A22 processor, fingerprint sensor and dual camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X