ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 ബജറ്റ് ഫോൺ ഡിസംബർ 16 ന് അവതരിപ്പിക്കും: വില, സവിശേഷതകൾ

|

5,999 രൂപ വിലവരുന്ന ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021 സ്മാർട്ഫോൺ (Infinix Smart HD 2021) ഫ്ലിപ്കാർട്ട് ലിസ്റ്റിംഗ് ഇന്ത്യയിൽ ഡിസംബർ 16 ന് അവതരിപ്പിക്കും. ഇൻഫിനിക്‌സിന്റെ ഈ എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഡിസംബർ 16 ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഞ്ച് ചെയ്യും, ഇത് ഫ്ലിപ്പ്കാർട്ട് വഴി സ്വന്തമാക്കാനുള്ള അവസരമൊരുക്കും. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ശ്രദ്ധേയമായ സെൽഫി ഷൂട്ടറും ഇതിൽ വരുന്നു. കട്ടിയുള്ള ചിൻ വരുന്ന വശങ്ങളിൽ താരതമ്യേന മെലിഞ്ഞ ബെസലുകളുണ്ട്. സിംഗിൾ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും മൂന്ന് കളർ ഓപ്ഷനുകളിലും ഈ എൻട്രി ലെവൽ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു.

 

ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021: ഇന്ത്യയിൽ വില

ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021: ഇന്ത്യയിൽ വില

ഫ്ലിപ്കാർട്ട് പേജിൽ നിന്നുമുള്ള വിവരങ്ങൾ അനുസരിച്ച്, ഡിസംബർ 16 ന് രാജ്യത്ത് അവതരിപ്പിക്കുന്ന സിംഗിൾ 2 ജിബി + 32 ജിബി ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 മോഡലിന് 5,999 രൂപയാണ് വിലവരുന്നത്. ഈ ഹാൻഡ്‌സെറ്റ് ബ്ലാക്ക്, ബ്ലൂ, ടർക്കോയ്സ് കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. എന്നാൽ, ഈ ബജറ്റ് സ്മാർട്ഫോൺ വിൽപ്പനയ്ക്കായി വരുന്ന തീയതി ഇതുവരെ വ്യക്തമല്ല.

റിയൽമി നാർസോ 30 സീരീസ് സ്മാർട്ട്ഫോണുകൾ ജനുവരിയിൽ ലോഞ്ച് ചെയ്യുംറിയൽമി നാർസോ 30 സീരീസ് സ്മാർട്ട്ഫോണുകൾ ജനുവരിയിൽ ലോഞ്ച് ചെയ്യും

ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021: സവിശേഷതകൾ
 

ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021: സവിശേഷതകൾ

ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021 ഹാൻഡ്സെറ്റിൻറെ ചില സവിശേഷതകൾ ഫ്ലിപ്കാർട്ടിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. 6.1 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമായാണ് ഇത് വിപണിയിൽ വരുന്നത്. പിന്നിൽ, ഫിംഗർപ്രിന്റ് സ്കാനറും ഡ്യുവൽ റിയർ ക്യാമറകളും ഒരു ഫ്ലാഷ് മൊഡ്യൂളുമുണ്ട്. ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 5,000 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ടും ലഭിക്കുന്നു.

2020ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ2020ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021

ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021 മൊബൈൽ ആൻഡ്രോയിഡ് 10 (ഗോ പതിപ്പ്) പ്രവർത്തിപ്പിക്കുമെന്നും 720x1,560 പിക്‌സൽ റെസല്യൂഷൻ ഡിസ്‌പ്ലേയോടെ 500 നിറ്റ് പീക്ക് ബറൈറ്നെസ്സ് വരുന്നതാണെന്നും 91 മൊബൈൽസ് റിപ്പോർട്ടിൽ പറയുന്നു. ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021ൽ 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും പിന്നിൽ 8 മെഗാപിക്സൽ സെൻസറും ഉണ്ടെന്ന് പറയപ്പെടുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും. ഇത് സ്റ്റാൻഡേർഡ് 5W ചാർജിംഗിനെ സപ്പോർട്ട് ചെയ്‌തേക്കും. ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 ന് വശത്ത് സ്ലിം ബെസലുകളും താരതമ്യേന കട്ടിയുള്ള ചിൻ വരുന്നു. കൂടാതെ, വോളിയവും പവർ ബട്ടണുകളും ഹാൻഡ്‌സെറ്റിൻറെ വലതുവശത്താണ് വരുന്നത്.

ഈ വർഷം സ്മാർട്ട്ഫോൺ രംഗത്ത് ഉണ്ടായ വിപ്ലവകരമായ സാങ്കേതികവിദ്യകൾഈ വർഷം സ്മാർട്ട്ഫോൺ രംഗത്ത് ഉണ്ടായ വിപ്ലവകരമായ സാങ്കേതികവിദ്യകൾ

Best Mobiles in India

English summary
Infinix Smart HD 2021 smartphone pricing in India is set at Rs. 5,999, ahead of its launch on December 16, the Flipkart listing shows. The Infinix entry-level phone will be unveiled on December 16 at 12pm (noon) and will be available for purchase through Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X