5000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് ഗോ സവിശേഷതകളുമായി ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 ഇന്ത്യയിൽ അവതരിപ്പിച്ചു
ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിസംബർ 24 മുതൽ ഫ്ലിപ്കാർട്ട് വഴി ഈ സ്മാർട്ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഈ സ്മാർട്ട്‌ഫോണിന്റെ വിലയും ചില സവിശേഷതകളും മുമ്പ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു പേജിൽ പട്ടികപ്പെടുത്തിയിരുന്നു. ഡ്യുവൽ എൽഇഡി ഫ്ലാഷ്, ഫിംഗർപ്രിന്റ് സെൻസർ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്‌ഫോണിൽ വരുന്ന പ്രധാന സവിശേഷതകൾ. ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 ഒരൊറ്റ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും വരുന്നു. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വിപണിയിൽ വതരിപ്പിക്കുന്നത്. രണ്ട് 2.5 ഇഞ്ച് ഓൾ-ഫ്രീക്വൻസി സ്പീക്കറുകളുള്ള സ്നോക്കർ എ 10 സൗണ്ട്ബാറും ഇൻഫിനിക്സ് പുറത്തിറക്കി. ഡിസംബർ 18 മുതൽ ഫ്ലിപ്കാർട്ട് വഴി ഈ സൗണ്ട്ബാർ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

ഇന്ത്യയിൽ ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021: വില, ലഭ്യത
ഫ്ലിപ്പ്കാർട്ട് പേജ് അനുസരിച്ച്, ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 2 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് 5,999 രൂപയാണ് വിലവരുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഡിസംബർ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപന ആരംഭിക്കും. ടോപസ് ബ്ലൂ, ക്വാർട്സ് ഗ്രീൻ, ഒബ്സിഡിയൻ ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ ലഭ്യമാണ്.

ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021: സവിശേഷതകൾ
ആൻഡ്രോയിഡ് 10 (ഗോ പതിപ്പ്) നൽകുന്ന ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 എക്സ്ഒഎസ് വി 6.2ൽ പ്രവർത്തിപ്പിക്കുന്നു. 6.1 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) ഡ്രോപ്പ്-നോച്ച് ഡിസ്‌പ്ലേ, 500 നിറ്റ് പീക്ക് ബറൈറ്നെസ്സ് ഇതിൽ വാഗ്ദാനം ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാൻ കഴിയുന്ന 2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ എ 20 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. പിന്നിൽ വരുന്ന ഫിംഗർപ്രിന്റ് സ്കാനർ കൂടാതെ ഫെയ്‌സ് അൺലോക്ക് സവിശേഷതയുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ജെം-കട്ട് ടെക്സ്ചർ ഡിസൈനും ബാക്ക് പാനലിൽ ഫ്ലോ പാറ്റേണും ഇതിലുണ്ട്.

ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021ൽ എഫ് / 2.0 അപ്പർച്ചർ വരുന്ന 8 മെഗാപിക്സൽ ക്യാമറ, ഡ്യുവൽ ഫ്ലാഷ് എന്നിവയുണ്ട്. ഒൻപത് വ്യത്യസ്ത തരം ഔട്ട്‌ഡോർ രംഗങ്ങൾ കണ്ടെത്താൻ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഓട്ടോ സീൻ ഡിറ്റക്ഷൻ സവിശേഷതയും ഇതിലുണ്ട്. മുൻവശത്ത് 5 മെഗാപിക്സൽ സ്നാപ്പർ സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഈ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്ന മറ്റൊരു സവിശേഷതയാണ്, അത് വൈഡ് സെൽഫി മോഡ് നൽകുന്നു. ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 ന് ഒരു ഹൈബ്രിഡ് ട്രേ ഉണ്ട്. അത് രണ്ട് നാനോ സിം കാർഡുകളും മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ വരുന്നത്. 28 മണിക്കൂർ വീഡിയോ പ്ലേബാക്ക് (ഹെഡ്‌സെറ്റ് വഴി) വാഗ്ദാനം ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിടിഎസ്-എച്ച്ഡി സറൗണ്ട് സൗണ്ട് സവിശേഷതയാണ് ഇതിൽ നൽകിയിരിക്കുന്ന മറ്റൊരു പ്രത്യകത.

സ്നോക്കർ എ 10 സൗണ്ട്ബാർ: ഇന്ത്യയിലെ വില, സവിശേഷതകൾ
ഇൻഫിനിസിൻറെ ആദ്യത്തെ സൗണ്ട്ബാറായ സ്നോക്കർ എ 10 പുറത്തിറക്കി. രണ്ട് 2.5 ഇഞ്ച് ഓൾ-ഫ്രീക്വൻസി സ്പീക്കറുകളുള്ള ഇത് 60W ഓഡിയോ ഔട്ട്പുട്ട് നൽകുന്നു. മുകളിൽ ഒരു മെറ്റൽ മെഷ് കവർ വരുന്ന എച്ച്ഡിഎംഐ (എആർസി), യുഎസ്ബി, കോക്സിയൽ, ഓക്സ്, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2.5 ഇഞ്ച് എൽഇഡി ഡിസ്‌പ്ലേയും സൗണ്ട്ബാറിൽ ഉണ്ട്. 4,499 രൂപ വിലവരുന്ന സ്നോക്കർ എ 10 സൗണ്ട്ബാർ ഡിസംബർ 18 മുതൽ ഫ്ലിപ്കാർട്ട് വഴി വാങ്ങുവാൻ ലഭ്യമാകും.


Click it and Unblock the Notifications








