Home
Mobile

ഇവൻ കളരിയാണെന്നാ തോന്നുന്നേ..! മൂന്നുവട്ടം മടക്കാവുന്ന ഫോണോ..?

സ്മാർട്ട് ഫോൺ പ്രേമികൾക്ക് എന്നും എപ്പോഴും പുത്തനാണ്. ഓരോ ദിവസവും പുത്തൻ ഫോണുകൾ പുറത്തിറങ്ങുമ്പോൾ സ്മാർട്ട് ഫോൺ പ്രേമികൾ ആവേശം കൊള്ളാറുണ്ട്. കാരണം നിസ്സാരമാണ്, ഓരോ പുതിയ ഫോണും പുതിയ രൂപത്തിലും ഭാവത്തിലും എന്തിനേറെ പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങാണ്. ഇനി വരാൻ പോകുന്ന ഫീച്ചറുകൾ എന്താകുമെന്ന് നേരത്തെ തന്നെ പ്രവചിക്കാൻ കഴിയാത്ത കാലമാണ്. അത്രക്കും വളർന്നിട്ടുണ്ട് നമ്മുടെ ടെക്ക് ലോകം. സ്മാർട്ട് ഫോൺ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിലുപരി കമ്പനികൾക്ക് വിപണിയിൽ പിടിച്ചു നിൽക്കാൻ കൂടിയാണ് പുത്തൻ ഫീച്ചറുകളും മോഡലുകളും പുറത്തിറക്കുന്നത് തന്നെ. സംഭവം മത്സരമാണെങ്കിലും ഉപയോക്താക്കളെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ ഈ പ്രവണത ഏറെ ഗുണകരമാണ്.

ഫോൾഡബിൾ ഫോണുകളുടെ ശ്രേണി അടുത്ത ഘട്ടത്തിലേക്കു കടക്കുന്ന കാഴ്ചയാണ് ടെക് ലോകം കാണുന്നത്. ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ മോഡലെന്ന വിവരണവുമായി ഒരു ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്‌സ് (Infinix). ഇൻഫിനിക്സ് സീറോ സീരീസ് മിനി ട്രൈ-ഫോൾഡ് (Zero Series Mini Tri-Fold) എന്നാണ് ഫോണിന് പേര് നൽകിയിരിക്കുന്നത്.

ഇവൻ കളരിയാണെന്നാ തോന്നുന്നേ..!

ഇത് ഒരു സാധാരണ സ്മാർട്ട്‌ഫോണായോ, ഹാൻഡ്‌സ്-ഫ്രീ ഫിറ്റ്‌നസ്, ഗെയ്മിങ് ഫോണായോ, അല്ലെങ്കിൽ ഒരു കോംപാക്റ്റ് ക്യാമറയായി പോലും ഉപയോഗിക്കാവുന്നതാണെന്നാണ് കമ്പനി പറയുന്നത്. ഈ കൺസെപ്റ്റ് ഫോണിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ് അതിന്റെ സ്ട്രാപ്പ് ആക്സസറി. ഇത് ഉപയോക്താക്കൾക്ക് ജിം ഉപകരണങ്ങളിലും സൈക്കിൾ ഹാൻഡിൽബാറുകളിലും ഘടിപ്പിക്കാം.

ഇവൻ കളരിയാണെന്നാ തോന്നുന്നേ..!

ഇതിലൂടെ വ്യായാമങ്ങൾ ട്രാക്ക് ചെയ്യുന്നതിനും, വ്യായാമ ദിനചര്യകൾ പിന്തുടരുന്നതിനും, നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുന്നതിനുമെല്ലാം ഫോൺ കൈയ്യിൽ പിടിക്കാതെ തന്നെ ഉപയോഗിക്കാൻ പറ്റും. മോഡലിനെപ്പറ്റിയും അതിന്റെ ഡിസൈൻ ഫീച്ചർ എന്നിവയെ പറ്റിയുമെല്ലാം നിരവധി ചർച്ചകളാണ് നടക്കുന്നത്. ചില ലീക്ക്ഡ് റിപ്പോർട്ടുകൾ വെച്ചുകൊണ്ടും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്.

ഇവയെല്ലാം ഒരു വശത്ത് നടന്നുകൊണ്ടിരിക്കെയാണ് ഇൻഫിനിക്സിന്റെ സീറോ സീരീസ് മിനി ട്രൈ-ഫോൾഡ് മോഡലിനെ പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമാകുന്നത്. അടുത്ത വർഷം തുടക്കത്തിൽ തന്നെ ഇൻഫിനിക്സ് തങ്ങളുടെ ആദ്യത്തെ ട്രിപ്പിൾ ഫോൾഡ് സ്മാർട്ട് ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിനായുള്ള പ്രാരംഭപ്രവർത്തികൾ വരും മാസങ്ങളിൽ തന്നെ ആരംഭിക്കും.

ഏപ്രിൽ മുതൽക്കേ അസംബ്ലിങ് പ്രവർത്തികൾ തുടങ്ങി, മൂന്ന് മാസം കൊണ്ട് ഫോൺ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
മിനി ട്രൈ-ഫോൾഡ്ൽ ഹൊറിസോണ്ടൽ ആയ, മനോഹരമായ ക്യാമറ ഷേപ്പാണ് ഉണ്ടാകുക എന്നാണ് ലീക്കായ വിവരങ്ങളിൽ നിന്ന് അറിയുന്നത്. പകുതി അലുമിനിയവും പകുതി ഗ്ലാസ് പാനലുകളുമായാണ് ഉണ്ടാവുകയെന്നും പറയുന്നുണ്ട്.

ഇതോടെ കാമറയുടെ ഭാഗങ്ങളിൽ അലുമിനിയം ബോഡിയും, മറ്റ് ഭാഗങ്ങളിൽ വയർലെസ് ചാർജിങ്ങിന് ഉതകുന്ന തരത്തിലുള്ള ഗ്ലാസ് ബോഡിയുമായിരിക്കുമെന്നുള്ള ചർച്ചകളും വരുന്നുണ്ട്. എല്ലാ കോണികളിൽ നിന്നും ക്യാമറ ഉപയോഗിക്കാവുന്ന ആക്സസും ഇതിൽ നൽകുന്നുണ്ട്. ഇൻഫിനിക്സ് തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ഫോൺ സീറോ ഫ്ലിപ്പ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 6.9 ഇഞ്ച് എൽ.ടി.പി.ഒ അമോലെഡ് ഡിസ്പ്ലേയാണ് അകത്തുള്ളത്. പുറത്ത് 3.64 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8020 ചിപ്സെറ്റാണുള്ളത്. ആൻഡ്രോയിഡ് 14 ഒഎസിൽ പ്രവർത്തിക്കുന്ന സീറോ ഫ്ലിപ്പ് 5ജിയിൽ രണ്ട് ആൻഡ്രോയിഡ് അപ്ഡേറ്റും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും നൽകിയിരുന്നു.

More from GizBot

Best Mobiles in India

English summary
Infinix has introduced the innovative Zero Series Mini Tri-Fold concept phone, featuring a triple-folding mechanism with dual hinges for a versatile user experience. The device can transform into a regular smartphone, a hands-free fitness tracker, or a compact camera, with a strap accessory that allows it to be attached to gym equipment, bike handlebars, or a car dashboard. While still a concept, this foldable phone highlights exciting possibilities for future devices with its dual-screen and adaptable functionality.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X