Home
Mobile

സാംസങ്, ആപ്പിൾ പ്രീമിയം ഫോണുകളിലെ കിടിലൻ ഫീച്ചറുമായി ഇൻഫിനിക്‌സ് സീറോ 30 5G! ഇത്തരമൊന്ന് ഇന്ത്യയിലാദ്യം

വമ്പൻ ബ്രാൻഡുകൾ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ കിടിലൻ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നത് വലിയ കാര്യമൊന്നുമല്ലാതായിരിക്കുന്നു. ഉയർന്ന വില നൽകി പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ലഭ്യമാകുന്ന അ‌തേ ഫീച്ചറുകൾ മാന്യമായ നിരക്കിൽ അ‌വതരിപ്പിക്കുന്ന ഇടത്തരം ബ്രാൻഡുകളുടെ സാന്നിധ്യം ഇന്ത്യൻ വിപണിയിൽ കൂടി വരികയാണ്.

ഈ പുതിയ ട്രെൻഡ് പിന്തുടർന്നുകൊണ്ട് കിടിലൻ ഒരു സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ് ഇൻഫിനിക്സ്. ഇൻഫിനിക്‌സ് സീറോ 30 5G എന്ന പേരിൽ എത്തുന്ന ഫോൺ സെപ്റ്റംബർ 2 ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഫോണിന്റെ പ്രീബുക്കിങ് ഫ്ലിപ്പ്കാർട്ട് വഴി സാധ്യമാകും.

പ്രീമിയം ഫോണുകളിലെ കിടിലൻ ഫീച്ചറുമായി ഇൻഫിനിക്‌സ് സീറോ 30 5G!

സെഗ്‌മെന്റിൽ ആദ്യമായി ഐ ട്രാക്കിംഗ് ഓട്ടോഫോക്കസോടുകൂടിയ 50MP ഫ്രണ്ട് ക്യാമറയും 4K 60fps വീഡിയോ റെക്കോർഡിംഗും ഉൾപ്പെടെ മികച്ച ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നു എന്നതാണ് ഇൻഫിനിക്‌സ് സീറോ 30 5Gയുടെ ഇന്ത്യൻ വരവിനെ ശ്രദ്ധേയമാക്കി മാറ്റിയിരിക്കുന്നത്. ടെക്നോളജി മേഖലയുടെ അ‌തിർവരമ്പുകൾ കടന്നുകൊണ്ടുള്ള പരീക്ഷണങ്ങൾ സ്മാർട്ട്ഫോണിൽ നടത്താനുള്ള ഇൻഫിനിക്സിന്റെ ശ്രമം ഈ സ്മാർട്ട്ഫോണിൽ കാണാം.

സീറോ അൾട്ര, സീറോ 20 എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന കമ്പനിയുടെ സീറോ ലൈനപ്പിലെ മൂന്നാമത്തെ സ്മാർട്ട്‌ഫോണാണ് ഇൻഫിനിക്‌സ് സീറോ 30 5G. 20000 രൂപയ്ക്ക് മുകളിലുള്ള വില വിഭാഗത്തിൽ ആയിരിക്കും ഈ സ്മാർട്ട്ഫോൺ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻഫിനിക്‌സ് സീറോ 30 5Gയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

ഇൻഫിനിക്‌സ് സീറോ 30 5Gയുടെ ഫീച്ചറുകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല, എന്നാൽ ഇതിനകം തന്നെ ചില ഫീച്ചറുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇൻഫിനിക്‌സ് സീറോ 30 5Gയിൽ 10-ബിറ്റ് 6.78-ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ട ടീസർ പേജ് സ്ഥിരീകരിക്കുന്നു.

144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 nits വരെയുള്ള പീക്ക് ബ്രൈറ്റ്‌നെസ്, 2160Hz PWM ഡിമ്മിംഗ് എന്നിവയുമായാണ് ഫോൺ വരുന്നതെന്ന് ഇൻഫിനിക്‌സ് സ്ഥിരീകരിച്ചു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഇതിലുണ്ടാകും. ഗോൾഡൻ അവർ, റോം ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത് എന്ന് ടീസർ വെളിപ്പെടുത്തുന്നു.

ഇതിലെ പ്രോസസർ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി ലഭ്യമായിട്ടില്ല. എന്നാൽ, അടുത്തിടെ ചൈനയിൽ പ്രത്യക്ഷപ്പെട്ട ഒരു ​ലൈവ് ചിത്രത്തെ അടിസ്ഥാനമാക്കി, X6731 എന്ന മോഡൽ നമ്പറുള്ള ഫോൺ മീഡിയടെക് ഡൈമൻസിറ്റി 8020 ചിപ്സെറ്റ് കരുത്തിലാണ് എത്തുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. 8GB റാം, 256GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇൻഫിനിക്‌സ് സീറോ 30 5Gയിൽ പ്രതീക്ഷിക്കപ്പെടുന്നു.

പ്രീമിയം ഫോണുകളിലെ കിടിലൻ ഫീച്ചറുമായി ഇൻഫിനിക്‌സ് സീറോ 30 5G!

സെഗ്‌മെന്റിലെ ഏറ്റവും സ്ലിം ഫോൺ ആയിരിക്കും ഇതെന്നാണ് ഇൻഫിനിക്സ് പറയുന്നത്. വെറും 7.9 എംഎം ആയിരിക്കും ഈ ഫോണിന്റെ കനം. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള XOS 13.1 ൽ ആയിരിക്കും പ്രവർത്തനം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളതെന്ന് ടീസർ സ്ഥിരീകരിക്കുന്നു.

108 എംപി നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലെ മറ്റ് ക്യാമറകൾ ഏതൊക്കെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 50എംപി ഫ്രണ്ട് ക്യാമറയുമായാണ് ഈ 5G ഫോൺ എത്തുന്നത് എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. 60fps വരെ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 50 MP ഫ്രണ്ട് ക്യാമറ എന്ന പ്രത്യേകതയുമായാണ് ഇൻഫിനിക്‌സ് സീറോ 30 എത്തുന്നത്.

സാംസങ്, ആപ്പിൾ തുടങ്ങിയ വമ്പൻ ബ്രാൻഡുകളിൽ നിന്നുള്ള മുൻനിര സ്മാർട്ട്‌ഫോണുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ ഫീച്ചറുകൾ കുറഞ്ഞ വിലയക്ക് ലഭ്യമാക്കുന്നു എന്നതും ഇൻഫിനിക്‌സ് സീറോ 30 5Gയുടെ സവിശേഷതയാണ്. ഈ ഫോണിന്റെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ ലോഞ്ചിനോട് അ‌നുബന്ധിച്ച് വരുംദിവസങ്ങളിൽ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
Infinix Zero 30 5G comes with a 50MP front camera with eye tracking autofocus. It has been confirmed that the phone will be launched in the Indian market on September 2. Pre-booking of the phone will be possible through Flipkart. The Infinix Zero 30 5G is the third smartphone in the company's Zero lineup after the Zero Ultra and Zero 20.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X