Home
Mobile

അ‌ദ്ഭുതം സംഭവിച്ചുകഴിഞ്ഞു, ഇൻഫിനിക്സ് സീറോ 40 5Gയുടെ രൂപത്തിൽ; എന്തൊരു കിടിലൻ ഫീച്ചറുകളാണിതിൽ!

മികച്ച ഫീച്ചറുകളുമായി നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങാറുണ്ട്. എന്നാൽ താങ്ങാനാകുന്ന വിലയിൽ മികച്ച ഫീച്ചറുകൾ ഒരു സ്മാർട്ട്ഫോണിൽ ഒത്തുചേരുക എന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ല, പക്ഷേ കഴിഞ്ഞ ദിവസം അ‌ത്തരമൊരു അ‌ദ്ഭുതം ഇന്ത്യയിൽ നടക്കുകയുണ്ടായി, ഇൻഫിനിക്സ് സീറോ 40 5ജി (Infinix ZERO 40 5G) എന്ന സ്മാർട്ട്ഫോണിന്റെ രൂപത്തിലായിരുന്നു ആ അ‌ദ്ഭുതം സംഭവിച്ചത് എന്നുമാത്രം. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ പ്രീമിയം മോഡലുകളിൽ നൽകിയിട്ടുള്ള ഫീച്ചറുകൾ അ‌വയെക്കാൾ പലമടങ്ങ് വില കുറഞ്ഞ സ്മാർട്ട്ഫോണുകളിൽ അ‌വതരിപ്പിച്ച ചരിത്രം ഇൻഫിനിക്സിനുണ്ട്.

അ‌ങ്ങനെയുള്ള ഇൻഫിനിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ആണ് ഇൻഫിനിക്സ് സീറോ 40 5ജി. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഈ 5ജി ഫോൺ ഇന്ന് ​ (സെപ്റ്റംബർ 21) വൈകിട്ട് 7 മണി മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുകയാണ്, ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന.

അ‌ദ്ഭുതം സംഭവിച്ചുകഴിഞ്ഞു, ഇൻഫിനിക്സ് സീറോ 40 5Gയുടെ രൂപത്തിൽ

ഇൻഫിനിക്സ് സീറോ 40 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന മോഡലിന് 27,999 രൂപയും 12GB + 512GB ​വേരിയന്റിന് 30,999 രൂപയും ആണ് വില. വൈലറ്റ് ഗാർഡൻ, മൂവിംഗ് ടൈറ്റാനിയം, റോക്ക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. പരിമിത കാലത്തേക്ക് ഇൻഫിനിക്സ് സീറോ 40 5ജിക്ക് ലോഞ്ച് ഓഫർ ലഭ്യമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 3000 രൂപ ഡിസ്കൗണ്ട് ലഭിക്കും എന്നതാണ് പ്രധാന ലോഞ്ച് ഓഫർ. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക എന്നതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം ഈ ഇൻഫിനിക്സ് സീറോ സീരീസ് ഫോൺ വാങ്ങാൻ പരിഗണിക്കുന്നത് നന്നായിരിക്കും.

ഇൻഫിനിക്സ് സീറോ 40 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (1080x 2460 പിക്സലുകൾ) FHD+ 10-ബിറ്റ് AMOLED കർവ്ഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1500Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 100% DCI-P3 കളർ ഗാമറ്റ്, 1300 nits പീക്ക് ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.1GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് 4nm ചിപ്‌സെറ്റാണ് ഈ 5ജി സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 12GB LPDDR4X റാമും 12ജിബി വെർച്വൽ റാമും 256GB / 512GB UFS3.1 സ്റ്റോറേജ് ഓപ്ഷനുകളും മാലി G610 MC6 ജിപിയുവും ഈ ഫോണിനെ കൂടുതൽ ശക്തനാക്കുന്നു.

ശക്തമായ ട്രിപ്പിൾ റിയർ ക്യാമറയാണ് ഇൻഫിനിക്സ് സീറോ 40 5ജിയുടെ ​ഹൈ​ലൈറ്റുകളിലൊന്ന്. f/1.75 അപ്പേർച്ചർ, OIS, 1/1.67″ സാംസങ് HM6 സെൻസർ എന്നിവയുള്ള 108MP​ മെയിൻ ക്യാമറ, f/2.2 അപ്പേർച്ചർ ഉള്ള 50MP 120° അൾട്രാ വൈഡ് ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവയാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലുള്ളത്.

അ‌ദ്ഭുതം സംഭവിച്ചുകഴിഞ്ഞു, ഇൻഫിനിക്സ് സീറോ 40 5Gയുടെ രൂപത്തിൽ

4K 60 fps വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഇതിലെ റിയർ ക്യാമറ യൂണിറ്റിനുണ്ട്. റിയർ പാനലിലെ ക്യാമറ യൂണിറ്റിനൊപ്പമോ, അ‌തിനെക്കാൾ ഒരുപടി മുകളിലോ പ്രാധാന്യം ഇൻഫിനിക്സ് ഇതിലെ ഫ്രണ്ട് ക്യാമറയ്ക്ക് നൽകിയിട്ടുണ്ട്. Samsung ISOCELL JN1 സെൻസർ, f/2.45 അപ്പേർച്ചർ, ഡ്യുവൽ LED ഫ്ലാഷ്, 4K 60 fps വീഡിയോ റെക്കോർഡിങ് എന്നിവയോടുകൂടിയ 50MP ഫ്രണ്ട് ക്യാമറയാണ് സീറോ 40 5ജിയിൽ ഉള്ളത്.

വ്ലോഗർമാർക്കും മറ്റും പ്രയോജനപ്പെടുന്ന വിധത്തിലാണ് ഇതിലെ ക്യാമറകൾ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇതിനായി ഡെഡിക്കേറ്റഡ് ഗോ പ്രോ (GoPro) മോഡ് ഉണ്ട്. എല്ലാ സ്മാർട്ട്ഫോണുകളും ഗോപ്രോ ആക്ഷൻ ക്യാമറ ഫീച്ചറുകളുമായി ചേർന്ന് പ്രവർത്തിക്കുമെങ്കിലും അ‌തിന് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ സീറോ 40 ഉപയോഗിച്ച്, ഫോണിൻ്റെ ക്യാമറ ആപ്പ് വഴി നേരിട്ട് ഗോ പ്രോ ആക്‌സസ് ചെയ്യാൻ കഴിയും, ഗോ പ്രോ ക്വിക്ക് ഫോണിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

അ‌ദ്ഭുതം സംഭവിച്ചുകഴിഞ്ഞു, ഇൻഫിനിക്സ് സീറോ 40 5Gയുടെ രൂപത്തിൽ

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14.5 ൽ ആണ് ഇൻഫിനിക്സ് സീറോ 40 5ജിയുടെ പ്രവർത്തനം. മൂന്ന്
വർഷത്തെ ആൻഡ്രോയിഡ് സുരക്ഷാ അപ്‌ഡേറ്റുകൾ ഇതിന് ലഭിക്കും. ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ജെബിഎൽ സൗണ്ട്, IP54 എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

45W വയർഡ് ചാർജിംഗ്, 20W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 5000mAh ബാറ്ററിയുമായാണ് ഇൻഫിനിക്സ് സീറോ 40 5ജി എത്തുന്നത്. 5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6E 802.11 ax, ബ്ലൂടൂത്ത് 5.2,GPS /ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്സി തുടങ്ങിയ ഫീച്ചറുകളും ഇൻഫിനിക്സ് എഐ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

Best Mobiles in India

English summary
The Infinix Zero 40 5G will be available for purchase in India via Flipkart from today. It is priced at Rs 27,999 for the 12GB + 256GB variant and Rs 30,999 for the 12GB + 512GB variant. An attractive launch offer has been made available for this phone. The offer is to get a discount of Rs 3000 on purchases made using selected bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X