പേരിൽ മാത്രം സീറോ, ശരിക്കും ഇവൻ എഐ ഹീറോ! ഉഗ്രൻ ക്യാമറകളുമായി ഇൻഫിനിക്സ് സീറോ 40 5G
കിടിലൻ ക്യാമറയുള്ള ഒരു സ്മാർട്ട്ഫോൺ താങ്ങാനാകുന്ന വിലയിൽ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഒരാഴ്ചകൂടി കാത്തിരുന്നാൽ മതി, പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ ഇൻഫിനിക്സ് സീറോ 40 5G (Infinix Zero 40 5G) സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. സെപ്റ്റംബർ18 ന് ഇൻഫിനിക്സ് സീറോ 40 5ജി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. തുടർന്ന് ഫ്ലിപ്പ്കാർട്ട് വഴി ഈ ഫോൺ വാങ്ങാൻ ലഭ്യമാകും. ലോഞ്ച് തിയതി പുറത്തുവിട്ടതിനൊപ്പം വരാൻ പോകുന്ന ഫോണിന്റെ ചിത്രമടങ്ങുന്ന ടീസറും പുറത്തുവിട്ടിട്ടുണ്ട്.
ഇൻഫിനിക്സ് എഐ സഹിതമാണ് ഇൻഫിനിക്സ് സീറോ 40 5ജി എത്തുകയെന്ന് ടീസർ സ്ഥിരീകരിക്കുന്നു. നവീകരിച്ച ഫീച്ചറുകളുള്ള എഐ പവർ സ്യൂട്ടാണ് ഇൻഫിനിക്സ് എഐ. ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത ഒബ്‌ജക്‌റ്റുകൾ നീക്കം ചെയ്യുന്ന AI ഇറേസർ, ടെക്‌സ്‌റ്റുകളിൽ നിന്നോ ചിത്രങ്ങളിൽ നിന്നോ നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള വാൾപേപ്പറുകൾ സൃഷ്‌ടിക്കുന്ന AI വാൾപേപ്പർ, ചിത്രങ്ങളുടെ കട്ട്ഔട്ടുകളിൽ നിന്ന് സ്റ്റിക്കറുകൾ സൃഷ്ടിക്കാൻ കഴിയുന്ന AI കട്ട്-ഔട്ട് സ്റ്റിക്കർ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

എഐ വ്ലോഗ്, എഐ ഇമേജ് ജനറേറ്റർ, എഐ ട്രാൻസിലേഷൻ, എഐ ടെക്‌സ്‌റ്റ് ജനറേറ്റർ തുടങ്ങിയ എഐ ഫീച്ചറുകളും ഇതിലുണ്ട്. മികച്ച എഐ ഫീച്ചറുകൾക്കൊപ്പം കരുത്തുറ്റ ക്യാമറ സജ്ജീകരണവും ഇൻഫിനിക്സ് സീറോ 40 5ജി അവതരിപ്പിക്കും. കഴിഞ്ഞ മാസം ഇൻഫിനിക്‌സ് സീറോ 40 5ജി ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്ക് എത്തുമ്പോഴും ഫീച്ചറുകളിൽ കാര്യമായ മാറ്റം ഉണ്ടാകില്ല.
ഇൻഫിനിക്‌സ് സീറോ 40 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഇതിനകം ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ട സീറോ 40 5ജി മീഡിയടെക് ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് ചിപ്‌സെറ്റ് കരുത്തിൽ ആണ് എത്തുന്നത്. 6.78 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 1,300 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.

OIS ഉള്ള 108MP പ്രൈമറി ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും 2MP സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഇൻഫിനിക്സ് സീറോ 40 5ജിയിൽ ഉള്ളത്. ഇതിനൊപ്പം ഫ്രണ്ടിൽ 50MP സെൽഫി ക്യാമറയും ഉണ്ട്. വ്ലോഗർമാർക്കും മറ്റും പ്രയോജനപ്പെടുന്ന വിധത്തിലാണ് ഇതിലെ ക്യാമറകൾ അവതരിപ്പിച്ചിരിക്കുന്നത്.
ഇൻഫിനിക്സ് സീറോ 40 5ജിയിലെ ഫ്രണ്ട്- റിയർ ക്യാമറകൾ 4K വീഡിയോകളെ പിന്തുണയ്ക്കുന്നു. കൂടാതെ ഡെഡിക്കേറ്റഡ് ഗോ പ്രോ (GoPro) മോഡും ഉണ്ട്. ഫോണിൻ്റെ ക്യാമറ ആപ്പ് വഴി നേരിട്ട് ഗോ പ്രോ ആക്‌സസ് ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. അൾട്രാ-വൈഡ് ക്യാമറയും ഫ്രണ്ട് ക്യാമറയും 50MP ആണ് എന്നത് വലിയ നേട്ടമാണ്.
45W ഫാസ്റ്റ് ചാർജിങ്, 20W വയർലെസ് ചാർജിങ് പിന്തുണകൾ ഉള്ള 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14.5 ൽ ആണ് ഇൻഫിനിക്സ് സീറോ 40 5ജിയുടെ പ്രവർത്തനം. ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടപ്പോൾ ഇൻഫിനിക്സ് സീറോ 40 5ജിയുടെ 12GB+ 256GB സ്റ്റോറേജ് വേരിയൻ്റിന് 1,699 ആർഎം (ഏകദേശം 32,794 രൂപ) ആയിരുന്നു വില.

മികച്ച ക്യാമറ സജ്ജീകരണമടക്കം വാഗ്ദാനം ചെയ്യുന്ന ഇൻഫിനിക്സ് സീറോ 40 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഏത് വിലയിൽ ആയിരിക്കും അവതരിപ്പിക്കപ്പെടുക എന്ന് ഇപ്പോൾ വ്യക്തമല്ല. എന്നാൽ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇതി വിൽപ്പനയ്ക്ക് എത്തുന്നത് എന്ന് ഉറപ്പായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications








