പുതിയ പടനായകനെ കുറിച്ച് അറിയണ്ടേ? ഇൻഫിനിക്സ് സീറോ 40 5ജി ലോഞ്ച് ചെയ്തു
ഇൻഫിനിക്സ് (Infinix) ഇന്ത്യയിൽ ഇൻഫിനിക്സ് സീറോ 40 5ജി (Infinix Zero 40 5G) ഔദ്യോഗികമായി ലോഞ്ച് ചെയ്തു. പുതുതായി ലോഞ്ച് ആയ ഈ ഉപകരണത്തിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, കോർണിംഗ് ഗൊറില്ല ഗ്ലാസ് പരിരക്ഷയുള്ള 6.78-ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ എന്നിവ ഉണ്ട്. ഉപയോക്താക്കൾക്ക് വ്ലോഗിംഗ് അനുഭവം വർദ്ധിപ്പിക്കുന്ന ഗോപ്രോ (GoPro) കണക്റ്റിവിറ്റി ഈ ഇൻഫിനിക്സ് സീറോ 40 5ജിയിൽ അവതരിപ്പിക്കുന്നുണ്ട്. ഇൻഫിനിക്സ് സീറോ 40 5ജി ഫോണിനെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾക്ക് ലേഖനം തുടർന്ന് വായിക്കൂ..
ഇൻഫിനിക്സ് സീറോ 40 5ജിയുടെ സ്പെസിഫിക്കേഷനുകൾ ആദ്യം നോക്കാം. ഇൻഫിനിക്സ് സീറോ 40 5ജിയുടെ സവിശേഷതയിൽ എടുത്ത് പറയേണ്ടത് നേരത്തെ പറഞ്ഞത് പോലെ, 6.78 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ, 144Hz വരെ റിഫ്രഷ് റേറ്റ്, 1,300 nits വരെ ഉയർന്ന ബ്രൈറ്റ്നസ്, കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് പരിരക്ഷ എന്നിവ തന്നെ ആണ്. ഇതിന് TÜV റെയിൻലാൻഡ് ഐ-കെയർ മോഡ് സർട്ടിഫിക്കേഷനുമുണ്ട്.

MediaTek Dimensity 8200 SoC ആണ് ഇൻഫിനിക്‌സ് സീറോ 40 5Gയ്ക്ക് കരുത്ത് പകരുന്നത്. കൂടാതെ 24 ജിബി വരെ ഡൈനാമിക് റാമും 512 ജിബി ഇൻ്റേണൽ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് ഇൻഫിനിക്സ് യുഐ ഉപയോഗിച്ച് ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്നു.
ക്യാമറ ശേഷിയുടെ കാര്യത്തിൽ, 108 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത്ത് ക്യാമറ എന്നിവ ഉൾപ്പെടെ എഐ ട്രിപ്പിൾ ക്യാമറയുമായി ആണ് സ്മാർട്ട്‌ഫോൺ വരുന്നത്. സെൽഫികൾക്കായി, ഇതിന് 50 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയും ഉണ്ട്.
വ്ലോഗുകൾ സൃഷ്‌ടിക്കുന്നതിൽ ഉപയോക്താക്കളെ സഹായിക്കുന്നതിന് സ്‌മാർട്ട്‌ഫോണുകളിൽ ഒരു സമർപ്പിത വ്ലോഗ് മോഡ് ഉണ്ട്. കൂടാതെ ലൈവ് ഫൂട്ടേജുകൾക്കായി ഫോണിൻ്റെ ഡിസ്‌പ്ലേ ഉപയോഗിച്ച് ഫോണിൽ നിന്ന് നേരിട്ട് ഗോപ്രോ (GoPro) ഉപകരണം കണക്റ്റ് ചെയ്യാനും നിയന്ത്രിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഗോപ്രോ മോഡ് ഇതിൽ ഉൾപ്പെടുന്നു.
ഇൻഫിനിക്സ് സീറോ 40 5ജി സീരീസിന് 45W വയർഡ് ചാർജിംഗ്, 20W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ ഉള്ള 5,000mAh ബാറ്ററി ആണ് നൽകിയിരിക്കുന്നത്. കൂടാതെ, എൻഎഫ്‍സി (NFC) കണക്റ്റിവിറ്റിയും ഗൂഗിളിൻ്റെ ജെമിനി എഐ അസിസ്റ്റൻ്റിനേയും ഇൻഫിനിക്സ് സീറോ 40 5ജി സപ്പോർട്ട് ചെയ്യും.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ജെബിഎൽ സൗണ്ട്, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ്, FHD+ 10-ബിറ്റ് AMOLED കർവ്ഡ് ഡിസ്പ്ലേ,1500Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവയാണ് ഇതിന്റെ മറ്റ് പ്രത്യകതകൾ.
ഇൻഫിനിക്‌സ് സീറോ 40 5ജിയുടെ വിലയിലേക് വരുമ്പോൾ 12 ജിബി+ 512 ജിബിക്ക് 30,999 രൂപ ആണ് വില. എന്നിരുന്നാലും, 12 ജിബി+ 256 ജിബി 27,999 രൂപയ്ക്ക് ലഭ്യമാണ്. ഇൻഫിനിക്‌സ് ഔദ്യോഗിക വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ടിലും മറ്റ് റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്ക് ലഭ്യമാണ്.
ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 1500 രൂപ കിഴിവ് ലഭിക്കും. ഇൻഫിനിക്സ് സീറോ 40 5ജിയ്ക്ക് 164.30 x 74.50×7.9mm കനവും 195 ഗ്രാം ഭാരവും ഉണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








