ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ് സ്മാർട്ട്ഫോണുകൾ

|
ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ്

രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ വളരെക്കുറച്ച് കാലം കൊണ്ട് തന്നെ പേരെടുത്ത് സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഇൻഫിനിക്സ്. ബജറ്റ് സെഗ്മെന്റിൽ എണ്ണം പറഞ്ഞ ഫീച്ചറുകളുമായി വരുന്നുവെന്നതാണ് ഇൻഫിനിക്സ് സ്മാർട്ട്ഫോണുകളുടെ സവിശേഷത. അടുത്തിടെ ഇൻഫിനിക്സ് നോട്ട് 12ഐ സ്മാർട്ട്ഫോണും കമ്പനി ഇന്ത്യയിലെത്തിച്ചിരുന്നു. പിന്നാലെ ഇൻഫിനിക്സ് സീറോ സീരീസിന്റെ 2023 എഡിഷനും വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. മീഡിയടെക്ക് പവേർഡ് 5ജി പ്രോസസറുകൾ, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിനൊപ്പം വരുന്ന 5000 എംഎഎച്ച് ബാറ്ററി, 50 എംപി റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെ ലോവർ മിഡ്റേഞ്ച് സെഗ്മെന്റിൽ പോരിനുറച്ച് തന്നെയാണ് ഈ സ്മാർട്ട്ഫോണുകൾ വരുന്നത്.

ഇൻഫിനിക്സ് സീറോ 5ജി 2023, ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ എന്നീ രണ്ട് സ്മാർട്ട്ഫോണുകളാണ് സീരീസിൽ ഉള്ളത്. രണ്ട് സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് 12 ഒഎസാണ് ഫീച്ചർ ചെയ്യുന്നത്. സ്വാഭാവികമായും ആൻഡ്രോയിഡ് 13ലേക്ക് അപ്ഡേറ്റ് ചെയ്യാനും സാധിക്കും. Infinix സീറോ 5ജി 2023, ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളും വിലയുമൊക്കെ അറിയാൻ തുടർന്ന് വായിക്കുക


Infinix : ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ് ഫോണുകളുടെ ഫീച്ചറുകൾ

ഇൻഫിനിക്സ് സീറോ 5ജി 2023, ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ സ്മാർട്ട്ഫോണുകളിൽ 6.78 ഇഞ്ച് സ്ക്രീൻ സൈസുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സിന്റെ സ്‌ക്രീൻ റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 240 ഹെർട്സ് സാംപ്ലിങ് റേറ്റും 2460 x 1080 പിക്സൽസ് റെസല്യൂഷനും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ്

ഇൻഫിനിക്സ് സീറോ 5ജി 2023 സ്മാർട്ട്ഫോൺ മീഡിയടെക്ക് ഡൈമൻസിറ്റി 920 പ്രോസസർ ഫീച്ചർ ചെയ്യുന്നു. അതേ സമയം ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമൻസിറ്റി 1080 പ്രോസസറാണ് പായ്ക്ക് ചെയ്യുന്നത്. സീറോ 5ജി 2023 8 ജിബി റാമും 128 ജിബി ഡിവൈസ് സ്റ്റോറേജ് ഓപ്ഷൻ നൽകുമ്പോൾ ടർബോ എഡിഷൻ 8 ജിബി റാമും 256 ജിബി സ്റ്റോറേജും പായ്ക്ക് ചെയ്യുന്നു.

മൈക്രോ എസ്ഡി കാർഡ് വഴി രണ്ട് ഡിവൈസുകളിലും സ്റ്റോറേജ് കപ്പാസിറ്റി 256 ജിബി കൂടി ഉയർത്താം. അത് പോലെ തന്നെ റാം എക്സ്പാൻഷൻ ഫീച്ചർ വഴി റാം കപ്പാസിറ്റി 13 ജിബി ആക്കാനും യൂസേഴ്സിന് കഴിയും. ഇൻഫിനിക്സ് സീറോ 5ജി 2023, ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ സ്മാർട്ട്ഫോണുകൾ ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന എക്സ്ഒഎസ് 12 സ്കിന്നിലാണ് പ്രവർത്തിക്കുന്നത്.

രണ്ട് ഡിവൈസുകളിലും 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറയ്ക്ക് പുറമേ 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയും ഡിവൈസുകളിൽ നൽകിയിരിക്കുന്നു. സെൽഫികളും വീഡിയോ കോളുകളും മികച്ചതാക്കാൻ 16 എംപിയുടെ സെൽഫി സെൻസറും ഡിവൈസുകളിലുണ്ട്.

ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ്

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, , വൈഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ റെസ് ഓഡിയോ എന്നിവയും ഇൻഫിനിക്സ് സീറോ 5ജി 2023, ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ സ്മാർട്ട്ഫോണുകൾ ഓഫർ ചെയ്യുന്നു.

Infinix Zero 5G 2023, Infinix Zero 5G 2023 Turbo : 5ജി സപ്പോർട്ട്

ഇൻഫിനിക്സ് സീറോ 5ജി 2023, ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ എന്നീ രണ്ട് ഡിവൈസുകളും 5ജി ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ 5ജി സപ്പോർട്ടിന്റെ കാര്യത്തിൽ ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ സ്മാർട്ട്ഫോൺ കൂടുതൽ പ്രതീക്ഷ നൽകുന്നു. 15 5ജി ബാൻഡുകളാണ് ( ഫ്ലിപ്പ്കാർട്ട് ഡാറ്റ പ്രകാരം ) ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോയിൽ ഉള്ളത്. അതേ സമയം ഇൻഫിനിക്സ് സീറോ 5ജി 2023 സ്മാർട്ട്ഫോണിൽ 10 5ജി ബാൻഡുകൾക്ക് മാത്രമാണ് സപ്പോർട്ട് നൽകുന്നത്. 5ജി ഫോൺ വാങ്ങുമ്പോൾ എപ്പോഴും കൂടുതൽ ബാൻഡുകളുള്ള ഡിവൈസിന് പരിഗണന നൽകുക.

സീറോ 5ജി 2023 ടർബോ : n1/n2/n3/n5/n7/n8/n20/n28/n38/n40/n41/n66/n71/n77/n78
സീറോ 5ജി 2023 : n1/n3/n5/n8/n28/n38/n40/n41/n77/n78


വിലയും ലഭ്യതയും

ഇൻഫിനിക്സ് സീറോ 5ജി 2023 : 17,999 രൂപ
ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ : 19,999 രൂപ

കോറൽ ഓറഞ്ച്, പേളി വൈറ്റ്, സബ്മറൈനർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസിൽ ഒരു ആന്റ് മാൻ ആൻഡ് ദ വാസ്പ് ക്വാണ്ടൂമാനിയ സ്പെഷ്യൽ എഡിഷനും ലഭ്യമാകും. ഫെബ്രുവരി 11 മുതൽ ഡിവൈസുകൾ ഫ്ലിപ്പ്കാർട്ടിലടക്കം സെയിലിനുമെത്തും.

Best Mobiles in India

English summary
There are two smartphones in the Zero 5G 2023 series: the Infinix Zero 5G 2023 and the Infinix Zero 5G 2023 Turbo. Both the smartphones feature the Android 12 OS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X