കിടിലൻ ഫീച്ചറുകളും താങ്ങാനാകുന്ന വിലയും; ഇൻഫിനിക്‌സ് സീറോ 5ജി ഇന്ത്യ ലോഞ്ച് ഫെബ്രുവരി 14ന്
വളരെ കുറച്ച് കാലം കൊണ്ട് തന്നെ ഇന്ത്യയിൽ ജനകീയമായ സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് ഇൻഫിനിക്സ്. ബ്രാൻഡിന്റെ ആദ്യ 5ജി സ്മാർട്ട്ഫോൺ സീറോ 5ജി ഫെബ്രുവരി 14ന് രാജ്യത്ത് ലോഞ്ച് ചെയ്യും. ഫെബ്രുവരി 14 ഉച്ചക്ക് 12 മണിക്കാണ് ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച്. ഫ്ലിപ്പ്കാർട്ടിലെ മൈക്രോസൈറ്റാണ് ലോഞ്ച് സംബന്ധിച്ച സൂചന നൽകിയത്. പിന്നാലെ ഇൻഫിനിക്സിന്റെ ഇന്ത്യയിലെ ഔദ്യോഗിക ട്വിറ്റർ പേജിലും ലോഞ്ച് ദിവസവും സമയവും സ്ഥിരീകരിച്ചിട്ടുണ്ട്. 13 5ജി ബാൻഡുകൾ, മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്‌സെറ്റ് എന്നിങ്ങനെയുള്ള ഫീച്ചറുകൾക്കും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

ഇൻഫിനിക്‌സ് സീറോ 5ജി ഇന്ത്യ ലോഞ്ച്
ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് അനുസരിച്ച്, ഇൻഫിനിക്സ് സീറോ 5ജി ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച് ചെയ്യുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ്
ഇൻഫിനിക്‌സ് സീറോ 5ജി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുക. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് വിൽപ്പന നടക്കുകയെന്നും ഇൻഫിനിക്സ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇൻഫിനിക്‌സ് സീറോ 5ജി ആ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാർട്ട്ഫോൺ ആണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത് (കടലാസിൽ എങ്കിലും).

ഇൻഫിനിക്സ് സീറോ 5ജി രൂപകൽപ്പനയും ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. മുൻവശത്ത് ക്യാമറ സെൻസർ സ്ഥാപിക്കുന്നതിനായി ഡിസ്പ്ലേയിൽ ഒരു പഞ്ച് ഹോൾ കട്ട്ഔട്ട് ഉണ്ട്. പിൻ പാനലിൽ ട്രിപ്പിൾ ക്യാമറ സംവിധാനം ആണ് പ്രതീക്ഷിക്കുന്നത്. ക്യാമറ മൊഡ്യൂളിൽ ഡ്യുവൽ എൽഇഡി ഫ്ലാഷ്‌ലൈറ്റുകളും ഉണ്ട്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും സമാനമായ ചിത്രങ്ങൾ പങ്ക് വയ്ക്കുന്നുണ്ട്.

ഇൻഫിനിക്‌സ് സീറോ 5ജി ഫീച്ചറുകൾ
ഫീച്ചറുകളിലേക്ക് വരുമ്പോൾ, ഇൻഫിനിക്‌സ് സീറോ 5ജി 6.67 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഇൻഫിനിക്‌സ് സീറോ 5ജിയുടെ പ്രത്യേകതയാണ്. മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്‌സെറ്റാണ് ഇൻഫിനിക്‌സ് സീറോ 5ജിയുടെ ഹൃദയം. 8 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജും ഇൻഫിനിക്‌സ് സീറോ 5ജിയിൽ പ്രതീക്ഷിക്കുന്നു. മാത്രമല്ല സ്റ്റോറേജ് വിപുലീകരണത്തിനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഇൻഫിനിക്‌സ് സീറോ 5ജിയിൽ കാണാൻ സാധ്യതയുണ്ട്.

ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്‌ഫോണിൽ ട്രിപ്പിൾ ക്യാമറ സംവിധാനമാണ് കൊണ്ട് വന്നിരിക്കുന്നത്. 48 എംപി മെയിൻ ലെൻസ്, അൾട്രാ വൈഡ് ലെൻസ്, ടെലിഫോട്ടോ സെൻസർ എന്നിവയാണ് ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ പ്രതീക്ഷിക്കാവുന്ന സെൻസറുകൾ. സെൽഫികൾക്കും വീഡിയോകൾക്കുമായി 16 എംപി ക്യാമറ സെൻസറും ഇൻഫിനിക്‌സ് സീറോ 5ജി സ്മാർട്ട്‌ഫോണിൽ ഉണ്ടാകും. 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഇൻഫിനിക്‌സ് സീറോ 5ജി സ്മാർട്ട്‌ഫോണിൽ കമ്പനി നൽകുക. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിൽ പ്രതീക്ഷിക്കാം. കണക്റ്റിവിറ്റിക്കായി, ഒരു ഓഡിയോ ജാക്ക്, ചാർജ് ചെയ്യാനുള്ള ടൈപ്പ് സി പോർട്ട് തുടങ്ങിയ ഓപ്ഷനുകളും ഇൻഫിനിക്‌സ് സീറോ 5ജി സ്മാർട്ട്‌ഫോണിൽ ഉണ്ടാകും.

ഇൻഫിനിക്‌സ് സീറോ 5ജി ഇന്ത്യയിലെ വില
ഇൻഫിനിക്‌സിന്റെ സിഇഒ അനീഷ് കപൂർ തങ്ങളുടെ ആദ്യ 5ജി സ്മാർട്ട്ഫോൺ 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇത്രയധികം ഫീച്ചറുകളും മറ്റുമായി 20,000 രൂപയിൽ താഴെ വിലയുമായെത്തുന്ന ഇൻഫിനിക്‌സ് സീറോ 5ജി മാർക്കറ്റിൽ ചലനം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഈ ശ്രേണിയിൽ ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിന് വലിയ വെല്ലുവിളിയായിരിക്കും ഇൻഫിനിക്‌സ് സീറോ 5ജി സ്മാർട്ട്ഫോൺ.

ഫെബ്രുവരി 8നാണ് ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുക. 20,000 രൂപയിൽ താഴെ വിലയിലാകും ഈ സ്മാർട്ട്ഫോണും വിപണിയിൽ എത്തുക. മാത്രമല്ല മീഡിയടെക് ഡൈമെൻസിറ്റി 900 പ്രൊസസറും ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നു. ഇൻഫിനിക്‌സ് സീറോ 5ജിയ്ക്ക് സമാനമായി 20 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യും.


Click it and Unblock the Notifications








