Home
Mobile

ഇൻഫിനിക്സ് സീറോ 8 അവതരിപ്പിച്ചു: സവിശേഷതകൾ, വില, വിൽപ്പന

കഴിഞ്ഞ വർഷം മാർച്ചിൽ അവതരിപ്പിച്ച ഇൻഫിനിക്സ് സീറോ 6 ന്റെ പിൻഗാമിയായി ഇൻഫിനിക്സ് സീറോ 8 ഇന്തോനേഷ്യയിൽ അവതരിപ്പിച്ചു. കമ്പനി സീറോ 7 ഒഴിവാക്കി സീറോ 8 നെ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായി വാഗ്ദാനം ചെയ്യുന്നു. ഒക്ടാകോർ പ്രോസസർ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഉയർന്ന റിഫ്രഷ് റേറ്റ് സ്‌ക്രീൻ എന്നിവയാണ് ഇൻഫിനിക്‌സ് സീറോ 8 ന് കരുത്ത് പകരുന്നത്. ഫോണിൽ ഡയമണ്ട് ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ വരുന്നു, അതിൽ നാല് സെൻസറുകളും ഫ്ലാഷും ഉണ്ട്. എല്ലായിടത്തും നേർത്ത ബെസെലുകൾ വരുന്ന ഈ സ്മാർട്ഫോണിന് ഡ്യുവൽ സെൽഫി ക്യാമറകളും വരുന്നു.

ഇൻഫിനിക്സ് സീറോ 8: വില

ഇൻഫിനിക്സ് സീറോ 8: വില

ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നി കളർ ഓപ്ഷനുകളിൽ വരുന്ന 8 ജിബി + 128 ജിബി ഇൻഫിനിക്സ് സീറോ 8 മോഡലിന് ഐഡിആർ 3,799,000 (ഏകദേശം 19,200 രൂപ) വില വരുന്നു. ഇൻഫിനിക്‌സ് പരിമിതമായ ഒരു ടൈം ഓഫറിൽ ഐഡിആർ 3,099,000 (ഏകദേശം 15,700 രൂപ) വിലയിൽ ഈ ഹാൻഡ്സെറ്റ് ഓഗസ്റ്റ് 31 മുതൽ വിൽപ്പനയ്ക്ക് വരും. ലസാഡയുടെ ഇന്തോനേഷ്യൻ ഓൺലൈൻ സ്റ്റോറിൽ ഫോൺ പട്ടികപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, അന്താരാഷ്ട്ര വിപണിയിൽ ഇൻഫിനിക്സ് സീറോ 8 ന്റെ ലഭ്യതയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമല്ല.

ഇൻഫിനിക്സ് സീറോ 8: സവിശേഷതകൾ

ഇൻഫിനിക്സ് സീറോ 8: സവിശേഷതകൾ

ഇൻഫിനിക്സ് സീറോ 8 ആൻഡ്രോയിഡ് 10 എക്‌സ്ഒഎസ്7ൽ ആണ് പ്രവർത്തിക്കുന്നത്. 6.85 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, രണ്ട് സെൽഫി ക്യാമറകൾക്കായി ഹോൾ-പഞ്ച് കട്ട്ഔട്ട് എന്നിവ വരുന്നു. ഇതിന് 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാമ്പിൾ നിരക്കും ഉണ്ട്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 90 ടി SoC പ്രോസസർ, 8 ജിബി റാം എന്നിവയാണ് ഈ സ്മാർട്ട്ഫോണിൻറെ മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പൊടെ വരുന്ന ഇൻഫിനിക്സ് സീറോ 8ൽ പ്രാഥമിക ക്യാമറയ്ക്ക് 64 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഡെപ്ത് സെൻസർ, അൾട്രാ നൈറ്റ് വീഡിയോ ക്യാമറ എന്നിവ വരുന്നു.

ഇൻഫിനിക്സ് സീറോ 8

ഈ ഹാൻഡ്‌സെറ്റിൻറെ മുൻവശത്തായി നിങ്ങൾക്ക് 48 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസും ലഭിക്കും. ഇൻഫിനിക്സ് സീറോ 8 ന് 128 ജിബി സ്റ്റോറേജ് ഓൺബോർഡുണ്ട്. 33W ഫാസ്റ്റ് ചാർജിംഗിനായി 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിൽ ഉള്ളത്. ഒരു വശത്ത് ഫിംഗർപ്രിന്റ് സ്കാനറും കൂടാതെ തെർമലുകൾ നിയന്ത്രിക്കാൻ ഒരു മൾട്ടി-ഡൈമൻഷണൽ ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയും ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

Best Mobiles in India

English summary
Infinix Zero 8 was released in Indonesia as a successor to the Infinix Zero 6 which was released last year in March. Apparently the company has skipped the Zero 7 and is selling the Zero 8 as its latest midrange smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X