Home
Mobile

ഇൻഫിനിക്സ് സീറോ 8 സീരീസ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും: സവിശേഷതകൾ

ഇൻഫിനിക്സ് ഉടൻ തന്നെ സീറോ 8 സീരീസ് (Infinix Zero 8 Series) ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കാണിക്കുന്ന റിപ്പോർട്ടുകളുണ്ട്. ഈ പുതിയ സീരീസിന്റെ ലോഞ്ച് കമ്പനി തന്നെ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, സീറോ 8 സീരീസ് യഥാർത്ഥത്തിൽ ഇന്തോനേഷ്യയിൽ ഓഗസ്റ്റിൽ അവതരിപ്പിച്ചുകഴിഞ്ഞു. സീറോ 8, സീറോ 8 ഐ എന്നിവ കഴിഞ്ഞ മാസം പാകിസ്ഥാനിലും ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ പുതിയ രണ്ട് മോഡലുകളും രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനി തയ്യാറാണെന്ന് ഇപ്പോൾ വ്യക്തമാക്കി.

ഇൻഫിനിക്സ് സീറോ 8 സീരീസ്

എന്നാൽ, കമ്പനി ഹാൻഡ്‌സെറ്റുകളുടെ പേര് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പക്ഷേ, ടീസർ ചിത്രം ഡയമണ്ട് ആകൃതിയിലുള്ള ഒരു മൊഡ്യൂൾ കാണിക്കുന്നുണ്ട്. ഇത് ഇൻഫിനിക്സ് സീറോ 8 സീരീസ് സ്മാർട്ട്‌ഫോണുകളിൽ ഉണ്ട്. രണ്ട് ഫോണുകളും മറ്റ് വിപണികളിൽ ഔദ്യോഗികമായതിനാൽ ഇപ്പോൾ ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ ലഭ്യമാണ്. ഇൻഫിനിക്സ് സീറോ 8 സീരീസ് ഹാൻഡ്സെറ്റുകളുടെ സവിശേഷതകൾ നമുക്ക് ഇവിടെ പരിശോധിക്കാം.

ഇൻഫിനിക്സ് സീറോ 8, ഇൻഫിനിക്സ് സീറോ 8 ഐ: സവിശേഷതകൾ

ഇൻഫിനിക്സ് സീറോ 8, ഇൻഫിനിക്സ് സീറോ 8 ഐ: സവിശേഷതകൾ

സവിശേഷതകളുടെ കാര്യത്തിൽ ഈ രണ്ട് ഫോണുകളും ക്യാമറ ഒഴികെയുള്ള സമാന സവിശേഷതകളുമായാണ് വരുന്നത്. 6.85 ഇഞ്ച് എഫ്എച്ച്ഡി + ഐപിഎസ് എൽസിഡി പാനലാണ് ഡ്യുവൽ പഞ്ച്-ഹോൾ കട്ട്ഔട്ട് ഡിസൈനിലാണ് ഈ ഹാൻഡ്‌സെറ്റുകൾ വരുന്നത്. ഇത് 90Hz ന്റെ റിഫ്രഷ് റേറ്റും 20: 9 ആസ്പെക്ടറ്റ് റേഷിയോയും സപ്പോർട്ട് ചെയ്യുന്നു. പ്രോസസറിന്റെ കാര്യത്തിൽ, രണ്ട് ഹാൻഡ്സെറ്റുകൾക്കും 8 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 90 ടി ചിപ്‌സെറ്റ് കരുത്ത് നൽകുന്നു. കൂടാതെ, ഈ ഹാൻഡ്‌സെറ്റുകളുടെ 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കുന്നതാണ്.

ഇൻഫിനിക്സ് സീറോ 8, ഇൻഫിനിക്സ് സീറോ 8 ഐ: ക്യാമറ സവിശേഷതകൾ

33W ചാർജിംഗ് സപ്പോർട്ട് വരുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസുകളിൽ വരുന്നത്. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 10 അധിഷ്ഠിത എക്സ്ഒഎസ് 7 ൽ പ്രവർത്തിക്കുന്നു. ഡയമണ്ട് ആകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്വാഡ്-റിയർ ക്യാമറ സെറ്റപ്പ് വരുന്നു. 4 കെ വീഡിയോ റെക്കോർഡിംഗിനെ സപ്പോർട്ട് ചെയ്യുന്ന 48 എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറയാണ് സെൽഫികൾക്കായി സീറോ 8ൽ നൽകിയിരിക്കുന്നത്. 16 എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ സെറ്റപ്പാണ് സീറോ 8 ഐയിൽ അവതരിപ്പിക്കുന്നത്.

ഇൻഫിനിക്സ് സീറോ 8, ഇൻഫിനിക്സ് സീറോ 8 ഐ: പ്രതീക്ഷിക്കുന്ന വില ഇന്ത്യയിൽ

ഇൻഫിനിക്സ് സീറോ 8, ഇൻഫിനിക്സ് സീറോ 8 ഐ: പ്രതീക്ഷിക്കുന്ന വില ഇന്ത്യയിൽ

സീറോ 8 സീരീസിന്റെ രണ്ട് മോഡലുകളും ഒരൊറ്റ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റുമായാണ് വരുന്നത്. ഇൻഫിനിക്സ് സീറോ 8 പി‌കെ‌ആർ 39,999 (ഏകദേശം 18,860 രൂപ) ന് റീടെയിൽ ചെയ്യുന്നു. സീറോ 8 ഐയുടെ വില പികെആർ 34,999 ആണ് (ഏകദേശം 16,500 രൂപ). അതിനാൽ, ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും വില ഇന്ത്യയിൽ 20,000 രൂപയ്ക്ക് താഴെയാകുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Infinix seems to be in India soon to launch the Zero 8 series. The business itself has teased the arrival of the new season. To note, back in August, the Zero 8 was originally introduced in Indonesia and last month both the Zero 8 and the Zero 8i were officially launched in Pakistan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X