ഇവന്റെ കൈയ്യിൽ ഒരു കില്ലാഡി ഐറ്റം ഉണ്ട്! ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ബ്രാൻഡിൻ്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോണായി ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് 5ജി (Infinix ZERO Flip 5G) ഇന്ത്യയിൽ അവതരിപ്പിച്ചു. കസ്റ്റമൈസ് ചെയ്യുവാൻ സാധിക്കുന്ന 3D ആനിമേറ്റഡ് പെറ്റ്സും ടിക്ടോക്, യൂട്യൂബ്, വാട്ട്സ്ആപ്പ് തുടങ്ങിയ ജനപ്രിയ ആപ്പുകളിലേക്കുള്ള ക്വിക്ക് ഷോട്ട്കട്സും വാഗ്ദാനം ചെയ്യുന്ന 3.64-ഇഞ്ച് കവർ സ്‌ക്രീൻ ഇതിൻ്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഇതിന് 6.9 ഇഞ്ച് FHD+ 120 LTPO AMOLED ഇന്നർ ഡിസ്‌പ്ലേ ഉണ്ട്. കൂടുതൽ നാളുകൾ നിലനിൽക്കാനായി രൂപകൽപന ചെയ്ത 400,000 മടങ്ങ് ഹിംഗാണ് സീറോ ഫ്ലിപ്പ് നൽകുന്നത് എന്ന് കമ്പനി പറയുന്നു.
ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് 5ജി ഒരു 50 എംപി മെയിൻ ക്യാമറ, 150-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 50 എംപി അൾട്രാ-വൈഡ് ലെൻസ്, 4K വീഡിയോ റെക്കോർഡിംഗ് ഉള്ള 32 എംപി സെൽഫി ക്യാമറ എന്നീ മൂന്ന് ക്യാമറകൾ പായ്ക്ക് ചെയ്യുന്നു.

ഫ്ലിപ്പ് ചെയ്‌ത അവസ്ഥയിൽ, സീറോ ഫ്ലിപ്പ് ഒരു മിനി ഡിവിയായി (ഡിജിറ്റൽ വീഡിയോ) രൂപാന്തരപ്പെടുന്നു. ഇത് എളുപ്പമുള്ള ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ വൈവിധ്യമാർന്ന വീഡിയോ ടെംപ്ലേറ്റുകളും ഇതിന് ഉണ്ട്. കൂടാതെ ബിൽറ്റ്-ഇൻ എഐ വ്‌ളോഗ് മോഡ് ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നു.
MediaTek Dimensity 8020 ചിപ്പ് നൽകുന്ന, 2 Android OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് 5ജി Android 14 അധിഷ്ഠിത HiOSൽ പ്രവർത്തിക്കുന്നു. ഇതിന് 8 ജിബി റാം, 512 ജിബി സ്റ്റോറേജ്, 70W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,720 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.
ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ സവിശേഷതയിലേക്ക് കടക്കാം. ഡിസ്പ്ലേ നോക്കുമ്പോൾ ഇൻ്റേണൽ ഡിസ്പ്ലേ 6.9″ (1080 x 2640 പിക്സലുകൾ) 120Hz LTPO AMOLED സ്ക്രീൻ, 2160Hz PWM ഡിമ്മിംഗ്, 100% P3 കളർ ഗാമറ്റ് എന്നിവയും ഔട്ടർ ഡിസ്പ്ലേ 3.64″ (1056 x 1066 പിക്സലുകൾ) AMOLED സ്ക്രീൻ എന്നിവയും വാഗ്ദാനം ചെയ്യുന്നു.
മാലി-G77 MC9 GPU ഉള്ള ഒക്ട കോർ (4 x 2.6GHz A78+ 4 x 2GHz A55) Dimensity 8020 6nm പ്രൊസസർ ആണ് ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് 5ജിയ്ക്ക് ശക്തി നൽകുന്നത്. 16 ജിബി (8 ജിബി എക്സ്റ്റെൻഡഡ് റാം) റാം, 512 ജിബി യുഎഫ്എസ് 3.1 ആണ് സ്റ്റോറേജ് വരുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14.5ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചത് പോലെ 50 എംപി (മെയിൻ) + 50 എംപി (അൾട്രാ വൈഡ്) ക്യാമറയും 50 എംപി (AF) ഫ്രണ്ട് ക്യാമറ, ബിൽറ്റ്-ഇൻ ഫ്ലാഷ് ഉള്ള PDAF എന്നിങ്ങനെയാണ് ക്യാമറ സവിശേഷതകൾ വരുന്നത്. 170.75mm (87.8mm ഫോൾഡഡ്) x 73.4 x 7.64mm (16.04mm ഫോൾഡഡ്) വലുപ്പവും 195 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്.
5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-C, NFC എന്നിങ്ങനെയാണ് കണക്ടിവിറ്റി ഓപ്‌ഷനുകൾ. 70W അൾട്രാ ചാർജ് (വയർഡ്) ഉള്ള 4720mAh ബാറ്ററി ആണ് ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് 5ജിയ്ക്ക് ഉള്ളത്.
ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് 5ജിയുടെ വിലയും ലഭ്യതയും നോക്കാം. WGSN, Rock Black എന്നിവയിൽ നിന്നുള്ള Blossom Glow സിഗ്നേച്ചർ നിറത്തിലാണ് ഫോൺ വരുന്നത്, ഇതിൻ്റെ വില സിംഗിൾ 8 ജിബി + 512 ജിബി മോഡലിന് 49,999. രൂപ ആണ്. ഒക്ടോബർ 24 മുതൽ ഫ്ലിപ്കാർട്ടിൽ നിന്ന് ഇത് ലഭ്യമാകും. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 5000 കിഴിവ് ലഭിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








