വളയ്ക്കേണ്ട, പക്ഷേ ഒടിക്കാം! ഫോൾഡബിൾ ഫോണുകിലെ യുവതാരമായി ഇൻഫിനിക്സ് സീറോ ഫ്ലിപ്പ്
വളർന്നുകൊണ്ടിരിക്കുന്ന ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ലോകത്തേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന നിലയിൽ ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് (Infinix Zero Flip) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. സാംസങ്, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളുടെ ഫ്ലിപ്പ് ഫോണുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ കഴിയും വിധം മികച്ച ഫീച്ചറുകളുമായിട്ടാണ് ഇൻഫിനിക്സ് സീറോ ഫ്ലിപ്പിന്റെ വരവ്. മീഡിയടെക് ഡൈമെൻസിറ്റി 8020 പ്രൊസസറാണ് ഈ ഫോണിന്റെ കരുത്ത്. പെർഫോമൻസ് മികവിനായി 8GB വെർച്വൽ റാമും UFS 3.1 സ്റ്റോറേജും അടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്.
ഇൻഫിനിക്സ് സീറോ ഫ്ലിപ്പിന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും 1400 nits പീക്ക് ബ്രൈറ്റ്നസുമുള്ള 6.9 ഇഞ്ച് FHD+ LTPO AMOLED പ്രൈമറി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഫ്രണ്ടിൽ 120Hz റിഫ്രഷ് റേറ്റ്, 1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 3.64 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഉണ്ട്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ സഹിതമാണ് ഇത് എത്തുന്നത്.

ആൻഡ്രോയിഡ് 14-ൽ അടിസ്ഥാനമാക്കിയുള്ള XOS 14.5-ൽ ആണ് ഈ ഫ്ലിപ്പ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോൾഡബിൾ ഫോണിന് ലഭിക്കും. ഗൂഗിൾ ജെമിനി, എഐ-ഡ്രൈവ് എൻഎഫ്‌സി വാലറ്റ്, എഐ-അസിസ്റ്റഡ് ഫോട്ടോഗ്രാഫി, വീഡിയോ കഴിവുകൾ, എഐ നോയ്സ് റിഡക്ഷൻ എന്നീ ഫീച്ചറുകൾ സഹിതമാണ് ഈ ഫോൺ എത്തുന്നത്.
ക്യാമറകളുടെ കാര്യമെടുത്താൽ OIS ഉള്ള 50MP Samsung GN5 പ്രൈമറി ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും ഇതിന്റെ റിയർ പാനലിൽ ഉണ്ട്. സെൽഫികൾക്കായി ഓട്ടോഫോക്കസുള്ള 50MP സാംസങ് ജെഎൻ1 ഫ്രണ്ട് ക്യാമറയും ഈ ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡെഡിക്കേറ്റഡ് ഗോ പ്രോ (GoPro) മോഡ് സഹിതമാണ് ഇൻഫിനിക്സ് സീറോ ഫ്ലിപ്പ വരുന്നത്. എല്ലാ സ്മാർട്ട്ഫോണുകളും ഗോപ്രോ ആക്ഷൻ ക്യാമറ ഫീച്ചറുകളുമായി ചേർന്ന് പ്രവർത്തിക്കുമെങ്കിലും അതിന് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഇൻഫിനിക്സ് സീറോ 40 5ജിയിലേത് പോലെ ഈ ഫ്ലിപ്പ് ഫോണിലും ഫോണിൻ്റെ ക്യാമറ ആപ്പ് വഴി നേരിട്ട് ഗോ പ്രോ ആക്‌സസ് ചെയ്യാൻ കഴിയും, ഗോപ്രോ ക്വിക്ക് ഫോണിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
ഗോപ്രോ ഫൂട്ടേജിനായി സീറോ ഫ്ലിപ്പ് ഡിസ്പ്ലേ ആയി ഉപയോഗിക്കാനും കഴിയും. കവർ സ്ക്രീനിൽ ഒരു ഡൈനാമിക് മൾട്ടിവ്യൂ ഡിസ്പ്ലേ ഉണ്ട്, അവിടെ കസ്റ്റമൈസ്ഡ് 3D ആനിമേറ്റഡ് പെറ്റ്സ്, യൂട്യൂബ്, വാട്സ്ആപ്പ് ഷോട്ട്കട്ടുകൾ എന്നിവ ചേർക്കാം. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ ആണ് ഇതിലുള്ളത്.
JBL ഡ്യുവൽ സ്പീക്കറുകൾ, Wi-Fi 6, ബ്ലൂടൂത്ത് 5.4, NFC, ഒരു USB ടൈപ്പ്-C പോർട്ട് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 70W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 10W വയർഡ് റിവേഴ്സ് ചാർജിംഗ് സപ്പോർട്ടും ഉള്ള 4,720mAh ബാറ്ററിയാണ് ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് ഫോണിലുള്ളത്.

ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ട ഇൻഫിനിക്സ് സീറോ ഫ്ലിപ്പിന്റെ 8GB റാം+ 512GB സ്റ്റോറേജ് വേരിയൻ്റിന് 600 ഡോളർ (ഏകദേശം 50,183 രൂപ) ആണ് വില. വിവിധ രാജ്യങ്ങളനുസരിച്ച് വിലയിൽ മാറ്റം ഉണ്ടാകും. ബ്ലോസം ഗ്ലോ, റോക്ക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാകുക. ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് ഇത് ഉടൻ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








