ഇൻഫിനിക്സ് നോട്ട് 7, നോട്ട് 7 ലൈറ്റ് അവതരിപ്പിച്ചു: വില, സവിശേഷതകൾ
നേരത്തെ സൂചിപ്പിച്ചതുപോലെ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് രണ്ട് പുതിയ ഓഫറുകൾ പുറത്തിറക്കി നോട്ട് 7, നോട്ട് 7 ലൈറ്റ് എന്നിവയാണ് ലിസ്റ്റിൽ വരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, നോട്ട് 7 ന്റെ ടോൺ-ഡൗൺ വേരിയന്റാണ് ഇൻഫിനിക്സ് നോട്ട് 7 ലൈറ്റ്. അതിന്റെ പിന്നിൽ ഒരു ക്വാഡ് ക്യാമറ മൊഡ്യൂൾ, ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ, മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു. ഇപ്പോൾ, ഇൻഫിനിക്സ് നോട്ട് 7, ഇൻഫിനിക്സ് നോട്ട് 7 ലൈറ്റ് എന്നിവയുടെ വിലയെക്കുറിച്ച് ഒരു വ്യക്തതയുമില്ല.

ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും പൂർണ്ണ സവിശേഷതകളും ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, വിലനിർണ്ണയവും ലഭ്യത വിശദാംശങ്ങളും സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. കൂടാതെ, ഇൻഫിനിക്സ് അതിന്റെ ഉപയോക്താക്കൾക്കായി എന്താണ് അവതരിപ്പിക്കുവാൻ പോകുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇൻഫിനിക്സ് നോട്ട് 7 സവിശേഷതകൾ
ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്‌ഫോൺ 1640 x 720 പിക്‌സൽ റെസല്യൂഷനുള്ള 6.95 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയുമായി വരുന്നു. വീക്ഷണാനുപാതം 20.5: 9, സ്‌ക്രീൻ-ടു-ബോഡി അനുപാതം 91.5%, ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട്, 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ചേർന്ന് വിപുലീകരിക്കാവുന്ന സ്റ്റോറേജ് സ്‌പെയ്‌സിനുള്ള പിന്തുണയോടൊപ്പം ഇൻഫിനിക്‌സ് സ്മാർട്ട്‌ഫോൺ ഒരു ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 70 SoC ഉപയോഗിക്കുന്നു.

ഇൻഫിനിക്സ് നോട്ട് 7 അതിന്റെ പിന്നിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം കൊണ്ടുവരുന്നു. ഈ ക്യാമറ മൊഡ്യൂളിൽ 48 എംപി പ്രൈമറി ക്യാമറ സെൻസർ, എഫ് / 1.79 അപ്പർച്ചർ, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ, നാലാമത്തെ ലോ-ലൈറ്റ് വീഡിയോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഈ ക്യാമറ മൊഡ്യൂളിനെ ഒരു ക്വാഡ്-എൽഇഡി മൊഡ്യൂളും സഹായിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി, കമ്പനിയുടെ എക്സ്ഒഎസ് 6.0 യുഐയിൽ ആൻഡ്രോയിഡ് 10 ഒഎസ്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് സ്മാർട്ട്‌ഫോണിന്റെ മറ്റ് പ്രത്യകതകൾ.

ഇൻഫിനിക്സ് നോട്ട് 7 ലൈറ്റ് സവിശേഷതകൾ
ഇൻഫിനിക്സ് നോട്ട് 7 ലൈറ്റ് 6.6 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയ്ക്ക് സമാനമായ റെസല്യൂഷൻ, വീക്ഷണാനുപാതം, സ്‌ക്രീൻ-ടു-ബോഡി അനുപാതം എന്നി സവിശേഷതകളുമായി വരുന്നു. 8 എംപി സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കാൻ പഞ്ച്-ഹോൾ കട്ട്ഔ ട്ടും സ്മാർട്ട്‌ഫോണിലുണ്ട്. മീഡിയടെക് ഹീലിയോ പി 22 SoC, 4 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ് എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 10 പ്രവർത്തിപ്പിക്കുന്നത് എക്സ്ഒഎസ് 6.0 ആണ്, ഇൻഫിനിക്സ് നോട്ട് 7 ലൈറ്റ് സമാനമായ ക്യാമറ ക്രമീകരണം, ബാറ്ററി, നോട്ട് 7 പോലുള്ള മറ്റ് പ്രത്യകതകളുമായി വരുന്നു. ഈ സ്മാർട്ഫോണിൽ അതിവേഗ ചാർജിംഗ് പിന്തുണ വരുന്നില്ല എന്നതാണ് മറ്റൊരു വ്യത്യാസം.


Click it and Unblock the Notifications