10000 രൂപക്ക് ഒരു ഫേസ് അൺലോക്ക് ഫോൺ; ഇൻഫോക്കസ് വിഷൻ 3 പ്രൊ റിവ്യൂ

By Shafik

  യുഎസ് ആസ്ഥാനമായുള്ള ഇൻഫോക്കസ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഇൻഫോകസ് വിഷൻ 3 പ്രോ എന്ന പുതിയ സ്മാർട്ട്ഫോൺ ഇന്നലെ പുറത്തിറക്കുകയുണ്ടായി. കഴിഞ്ഞ വർഷത്തെ വിഷൻ 3 ൽ നിന്നും വളരെ പരിഷ്കരണങ്ങൾ വരുത്തിയാണ് ഈ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 10,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന് വിലയിട്ടിരിക്കുന്നത്. മികച്ച ഡിസൈൻ, 18: 9 ഡിസ്പ്ലേ, ഡ്യുവൽ ക്യാമറകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ വിഷൻ 3 പ്രോക്ക് അവകാശപ്പെടാനുണ്ട്.

  10000 രൂപക്ക് ഒരു ഫേസ് അൺലോക്ക് ഫോൺ; ഇൻഫോക്കസ് വിഷൻ 3 പ്രൊ റിവ്യൂ

   

  കൂടാതെ ഇൻഫോക്കസ് വിഷൻ 3 പ്രോ ഫെയ്സ് അൺലോക്ക് ഫീച്ചറിനോട് കൂടിയാണ് വരുന്നത് എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഈ വിലയ്ക്ക് ലഭിക്കുന്ന ഒരു മോഡലിലും കാണാൻ സാധിക്കാത്ത ഒരു പ്രത്യേകത കൂടിയാണ് ഇത്. എന്തൊക്കെയാണ് ഞങ്ങൾക്ക് കിട്ടിയ ഈ മോഡൽ പരിശോധിച്ച ശേഷം മനസ്സിലായ കാര്യങ്ങൾ എന്ന് ചുവടെ വായിക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഡിസൈൻ, ഡിസ്‌പ്ലേ

  ഫോൺ ഓൺ ചെയ്യും മുമ്പുള്ള കാഴ്ചയിൽ തന്നെ ഒരു പ്രീമിയം ഫോണിന്റെ ഭംഗി ഇതിനുണ്ട്. ഞങ്ങൾക്ക് ഇവിടെ ലഭിച്ചത് മിഡ്നൈറ്റ് ബ്ലാക്ക് നിറത്തിലുള്ള മോഡൽ ആയിരുന്നതിനാൽ ഒറ്റ കാഴ്ചയിൽ ഫോണിന്റെ മുൻഭാഗം മൊത്തം ഡിസ്പ്ലെ മാത്രമാണ് എന്നൊരു തോന്നൽ ഡിസൈൻ ഉണ്ടാക്കി. 18:9 അനുപാതത്തിലുള്ള ഡിസ്‌പ്ലെ ഫോണിന് ഭംഗി പകരുന്നുണ്ട്. ഫോണിന് നാവിഗേഷന് വേണ്ടി മുൻവശത്ത് ബട്ടണുകൾ ഒന്നുംതന്നെയില്ല. ഓൺസ്‌ക്രീൻ ബട്ടണുകൾ മാത്രമാണുള്ളത്. പിറകുവശം ഏകദേശം ഐഫോൺ 7 പ്ലസിനോട് സമാനമായ ഡിസൈൻ ആണ്. രണ്ടു ക്യാമറകളും എൽഇഡി ഫ്ലാഷും പിറകിലുണ്ട്.

  സിം ട്രെ, പോർട്ടുകൾ

  ഫോണിന്റെ ഇടതുവശത്താണ് ഫോണിന്റെ സിം ട്രെ ഉള്ളത്. പവർ ബട്ടൺ, വോളിയം ബട്ടണുകൾ എന്നിവ വലതുഭാഗത്ത് സ്ഥിതി ചെയ്യുന്നു. മൈക്രോ യുഎസ്ബി പോർട്ട്, സ്പീക്കറുകൾ എന്നിവ താഴെയായി നിലകൊള്ളുന്നു. 3.5 എംഎം ഓഡിയോ ജാക്ക് മുകളിലും.

  ദേ അടുത്തതും എത്തി; ഹോണർ 10.. AI ക്യാമറ, നോച്ച്.. പ്രത്യേകതകൾ എന്തൊക്കെ?

  ഡിസൈൻ നിലവാരം

  കാണാൻ കുഴപ്പമില്ലാത്ത ഡിസൈൻ തന്നെയാണ് ഫോണിനുള്ളത് എങ്കിലും അല്പം ഭാരം കൂടുതലുള്ളതായി അനുഭവപ്പെട്ടു. ഒപ്പം ഇന്നത്തെ കാലത്തുള്ള പല വ്യത്യസ്തങ്ങളായ ഡിസൈനുകളുമായി താരതമ്യം ചെയ്യുമ്പോൾ അതിനോടെല്ലാം പിടിച്ചുനിൽക്കാൻ കെല്പുള്ള ഒരു പ്രീമിയം അനുഭവം ഫോൺ തന്നു. പിറകുവശത്തുള്ള പ്ലാസ്റ്റിക്ക് ബോഡി മാത്രം പക്ഷെ അൽപ്പം അരോചകമായി തോന്നി. ഫോൺ വിചാരിച്ചതിലും ഗ്രിപ്പ് കുറവാണ് എന്നതിനാൽ വഴുതി വീഴാനുള്ള സാധ്യത അധികമാണ്. പലപ്പോഴും കയ്യിൽ നിന്നും തെന്നിവീഴുന്ന അവസ്ഥയിൽ എത്തിയിരുന്നു. ഒരുപക്ഷെ ഒരു ബാക്ക് കെയ്‌സ്, സ്ക്രീൻ പാനൽ എന്നിവയെല്ലാം ചേർത്തു കഴിയുമ്പോൾ ഈ പ്രശ്നം പരിഹരിക്കാൻ പറ്റും.

  ഹാർഡ്‌വെയർ

  1.5GHz ന്റെ ഒക്റ്റ കോർ പ്രൊസസർ ആണ് ഫോണിന് കരുത്ത് പകരുന്നത്. 4 ജിബി റാം, 64ജിബി മെമ്മറി എന്നിവയാണ് ഫോണിലുള്ളത്. തൊട്ടുമുമ്പുള്ള ഇൻഫൊക്കാസ് മോഡലിൽ 2ജിബി റാമും 16ജിബി മെമ്മറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഓർക്കണം. ഈയൊരു വിലക്ക് 64ജിബി മെമ്മറി തരുന്ന ചുരുക്കം ചില മോഡലുകളിൽ ഒന്ന് മാത്രമാണ് ഇതെന്നത് ശ്രദ്ധേയം. ഉപയോഗിച്ച് കൊണ്ടിരിക്കെ യാതൊരു വിധ പ്രശ്നങ്ങളോ വേഗതക്കുറവോ അനുഭവപ്പെടുകയുണ്ടായില്ല. അൽപ്പം ഗെയിമുകളും 4കെ വിഡിയോകളും എല്ലാം തന്നെ ഉപയോഗിച്ച് നോക്കിയപ്പോൾ അവയെല്ലാം തന്നെ യാതൊരു പ്രശ്നവുമില്ലാതെ പ്രവർത്തിച്ചു. ഗെയിം 5 മിനിറ്റോളം കളിച്ചപ്പോൾ ചെറുതായി ഫോൺ ചൂടാവുകയുണ്ടായി.

  ബാറ്ററി, മറ്റുള്ളവ

  നേരത്തെ മുകളിൽ പറയുകയുണ്ടായി ഫോൺ അൽപ്പം ഭാരക്കൂടുതൽ അനുഭവപ്പെടുന്നതായി തോന്നി എന്ന്. അതിന് ഉത്തരം ഇതാണ്. ഫോണിന്റെ ബാറ്ററി തന്നെ. 4000 mah ആണ് ഇതിന്റെ ബാറ്ററിയുടെ കരുത്ത്. 4000 mAh ബാറ്ററിയുള്ള ഈ വിലയിൽ ലഭിക്കാവുന്ന ചുരുക്കം ചില ഫോണുകളിൽ ഒന്നാണിത്. ഒരുദിവസം സുഗമമായി ഫോൺ ഉപയോഗിക്കാൻ ഈ ബാറ്ററി തന്നെ ധാരാളം.

  ക്യാമറ

  ക്യാമറയുടെ കാര്യത്തിൽ പിറകിൽ 13 എംപിയുടെ പ്രൈമറി സെൻസറും 8 എംപിയുടെ സെക്കണ്ടറി സെൻസറുമാണ് ഫോണിലുള്ളത്. പ്രൊ മോഡ്, ബ്യുട്ടി മോഡ്, പോർട്ടൈറ്റ് മോഡ്, പനോരമ എന്നിങ്ങനെ സൗകര്യങ്ങളെല്ലാം ക്യാമറയിൽ കാണാം. ഇതിൽ പോർട്ടൈറ്റ് മോഡ് മാത്രം പേരിൽ ഒതുങ്ങിയപ്പോൾ നോർമൽ ചിത്രങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരുന്നതായിരുന്നു. ഇരുണ്ട വെളിച്ചത്തിൽ എടുത്ത ചിത്രങ്ങൾ എല്ലാം തന്നെ വേണ്ടത്ര സംതൃപ്തി തരുന്നവയായിരുന്നില്ല. എന്നാൽ ഫോണിന്റെ 13 മെഗാപിക്സൽ സെൽഫി ക്യാമറ നിലവാരമുള്ള ചിത്രങ്ങൾ എടുത്തു മികവ് കാട്ടി എങ്കിലും ഫ്ലാഷ് ഇല്ലാത്തത് ഒരു കുറവായി അനുഭവപ്പെട്ടു. പോർട്ടൈറ്റ് മോഡ് സെൽഫി എടുക്കുമ്പോൾ ചെറുതായി വരുന്നുണ്ട്. എങ്കിലും പ്രതീക്ഷക്കൊത്ത് അതും വന്നില്ല.

  ലോകത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഇന്ത്യയിൽ എത്തുന്നു

  സോഫ്റ്റ് വെയർ, ഫേസ് അൺലോക്ക്

  ഫേസ് അൺലോക്ക് സൗകര്യം ഫോൺ അവകാശപ്പെട്ടുന്നത് പോലെ വേഗതയിൽ കൃത്യമായി തന്നെ പ്രവർത്തിക്കുന്നതായിരുന്നു. യാതൊരു പ്രശ്നവും അനുഭവപ്പെട്ടില്ല. സോഫ്റ്റ് വെയറിന്റെ കാര്യം എത്തിയപ്പോൾ അൽപ്പം നിരാശയായിരുന്നു തോന്നിയത്. കാരണം ആൻഡ്രോയിഡ് 7.0 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇൻഫോക്കസിന്റെ SmileUX UI യോട് കൂടിയെത്തുന്ന ഒഎസ് അൽപ്പം പഴയതായി അനുഭവപ്പെട്ടു. ഇരട്ട ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട് എന്നത് ഒരു ഗുണമായി തോന്നി.

  മൊത്തത്തിൽ നോക്കുമ്പോൾ ഈയൊരു വിലയിൽ ലഭ്യമായ മികച്ച ഒരു ഫോൺ തന്നെയാണ് ഇത്. വിലയുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ എല്ലാം കൊണ്ട് ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന അനുഭവം ഫോൺ നൽകുന്നുണ്ട്. എന്നാൽ ഇതേ വിലയിൽ ഷവോമിയുടെയും വാവേയുടെയും എല്ലാം മറ്റു മോഡലുകൾ കൂടെ ഇതുപോലെയല്ലെങ്കിലും സമാന പ്രത്യേകതകളോട് കൂടിയ ഫോണുകൾ അവതരിപ്പിച്ചിട്ടുള്ളതിനാൽ അതുംകൂടി ഒന്ന് വിലയിരുത്തി മാത്രം വാങ്ങാം.

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  InFocus Vision 3 Pro first impression; A competitive phone with impressive specs.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more