സ്റ്റാര്‍ വാറിന്റെ പവറുമായി വണ്‍പ്ലസ് 5 T

  സ്റ്റാര്‍ വാര്‍സ് വെറുമൊരു ഫ്രാഞ്ചൈസി മാത്രമല്ല. നിരവധി തലമുറകളെ സ്വാധീനിക്കുകയും വരാനിരിക്കുന്ന തലമുറകളെ സ്വാധീനിക്കാനിരിക്കുകയും ചെയ്യുന്ന ഒരു വീരേതിഹാസമാണ് സ്റ്റാര് വാര്‍സ്. 2017-ല്‍ സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ആദ്യചിത്രം പുറത്തിറങ്ങിയിട്ട് 40 വര്‍ഷം തികയുകയാണ്. ആ യാത്ര ദ ലാസ്റ്റ് ജെദായിയില്‍ എത്തിനില്‍ക്കുന്നു.

  സ്റ്റാര്‍ വാറിന്റെ പവറുമായി വണ്‍പ്ലസ് 5 T

   

  സ്റ്റാര്‍ വാര്‍സിന്റെ ആരാധകരായി മാറാന്‍ ഇതിനെക്കാള്‍ അനുയോജ്യമായ സമയം ഇനി എവിടെ കിട്ടാനല്ലേ? നിങ്ങളെ സ്റ്റാര്‍ വാര്‍സ് ഫാന്‍ ആക്കിമാറ്റുന്നതിനായി വണ്‍പ്ലസ് 5T സ്റ്റാര്‍ വാര്‍സ് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. എന്തൊക്കെ അത്ഭുതങ്ങളാണ് സ്‌പെഷ്യല്‍ എഡിഷന്‍ ഫോണില്‍ നിങ്ങളെ കാത്തിരിക്കുന്നതെന്ന് അറിയണ്ടേ.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ദ ലാസ്റ്റ് ജെദായ് ട്രെയിലര്‍

  സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ ദ ലാസ്റ്റ് ജെദായിയുടെ ട്രെയിലര്‍ വണ്‍പ്ലസ് 5T-യില്‍ കാണാനാകും. 1080 p ഫോര്‍മാറ്റ് 6 ഇഞ്ച് സ്‌ക്രീനില്‍ തെളിയുന്ന ബഹിരാകാശയുദ്ധം നിങ്ങളെ ഞെട്ടിക്കും. 18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ വണ്‍പ്ലസ് 5T ഡിസ്‌പ്ലേ നിങ്ങള്‍ക്ക് തിയേറ്ററില്‍ കാണുന്ന അനുഭവം പ്രദാനം ചെയ്യും. ഇതോടെ നിങ്ങളൊരു യഥാര്‍ത്ഥ സ്റ്റാര്‍ വാര്‍സ് ആരാധകനായി മാറും!

  സ്റ്റാര്‍ വാര്‍സ് സമ്പൂര്‍ണ്ണ ചരിത്രം

  അടുത്തിടെ സ്റ്റാര്‍ വാര്‍സ് ആരാധകരായി മാറിയവര്‍ വിദൂര ക്ഷീരപഥങ്ങളില്‍ ഇതുവരെ നടന്ന പടവെട്ടലുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇത് ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല.

  എന്നാല്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ 30 മിനിറ്റില്‍ സ്റ്റാര്‍ വാര്‍സ് ചരിത്രം നിങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തും. ഇതിലൂടെ നിങ്ങള്‍ക്ക് എല്ലാ വിവരങ്ങളും ലഭിക്കുമെന്നല്ല. തലമുറകളെ സ്വാധീനിച്ച ഒരു പരമ്പരയെ കുറിച്ച് അറിയേണ്ടതെല്ലാം നിങ്ങള്‍ക്ക് പറഞ്ഞുതരും.

  ദ ക്ലോണ്‍ വാര്‍സ്

  ആരാധകരെയും നിരൂപകരെയും ഒരുപോലെ നിരാശപ്പെടുത്തിയ ദ ക്ലോണ്‍ വാര്‍സിനെ കുറിച്ച് കൂടി പറയാം. സ്റ്റാര്‍ വാര്‍സിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ആനിമേഷന്‍ ടിവി പരമ്പരയായിരുന്നു ദ ക്ലോണ്‍ വാര്‍സ്. എന്നാല്‍ വിമര്‍ശനങ്ങളിലൊന്നും കാര്യമില്ലെന്ന പക്ഷക്കാരാണ് ക്ലോണ്‍ വാര്‍സ് ആരാധകര്‍. ആരുപറയുന്നതാണ് ശരിയെന്ന് അറിയാന്‍ വണ്‍പ്ലസ് 5Tയില്‍ ക്ലോണ്‍ വാര്‍സ് കാണുക.

  ആമസോണ്‍ യൂട്യൂബ് ക്ലോണുമായി എത്തുന്നു

  ഗാലക്‌സി ഓഫ് ഹീറോസ്

  സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ഒരുപിടി വീഡിയോകള്‍ നിങ്ങള്‍ക്ക് അതിന്റെ മികവ് ഒട്ടും ചോരാതെ വണ്‍പ്ലസ് 5T സ്റ്റാര്‍ വാര്‍സ് ലിമിറ്റഡ് എഡിഷനില്‍ ആസ്വദിക്കാനാകും. ഇങ്ങനെ കണ്ടിരുന്നാല്‍ മാത്രം മതിയോ? ക്ഷീരപഥങ്ങളില്‍ യുദ്ധം നയിച്ച് വില്ലാളിവീരനാകാം.

  ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സ്റ്റാര്‍ വാര്‍സ്: ഗാലക്‌സി ഓഫ് ഹീറോസ് ഗെയിം ഡൗണ്‍ലോഡ് ചെയ്യുക. പടവെട്ടാം, പ്രതിരോധിക്കാം, ബഹിരാകാശ പേടകങ്ങളില്‍ യുദ്ധം നയിക്കാം, ക്രൂരനായ റാങ്കോയെ പരാജയപ്പെടുത്തുകയുമാവാം.. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ക്ക് വണ്‍പ്ലസ് 5T-യില്‍ ചെയ്യാനുണ്ട്.

  വേഡറുടെ മരണം

  മരച്ചുകൊണ്ടിരിക്കുന്ന വേഡറുടെ മുഖം സ്‌ക്രീനില്‍ തെളിയുന്ന രംഗം സ്റ്റാര്‍ വാര്‍സ് ഗാലക്‌സിയെ ഒരിക്കലും മറക്കാനാവാത്തതാണ്. ലൂക്ക് മുഖം മൂടി മാറ്റുമ്പോള്‍ പശ്ചാത്തലത്തില്‍ ജോണ്‍ വില്ല്യമിന്റെ സംഗീതം. രണ്ടുംകൂടി അവിസ്മരണീയമായ ഒരു മുഹൂര്‍ത്തം സൃഷ്ടിക്കുന്നു.

  ലൈറ്റ്‌സേബര്‍ പോരാട്ടങ്ങള്‍

  ലൈറ്റ്‌സേബര്‍ പോരാട്ടത്തെ കുറിച്ച് പറയാതെ സ്റ്റാര്‍ വാര്‍സ് മഹിമ അവസാനിപ്പിക്കാനാവില്ല. ഈ പോരാട്ടങ്ങള്‍ വണ്‍പ്ലസ് 5Tയില്‍ യൂട്യുബില്‍ കാണുക. കാതങ്ങള്‍ അകലെയുള്ള ക്ഷീരപഥങ്ങളില്‍ സ്റ്റാര്‍ വാര്‍സ് കഥാപാത്രങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്റെ വീറുംവാശിയും നിങ്ങള്‍ക്ക് വണ്‍പ്ലസ് 5Tയില്‍ ആസ്വദിക്കാന്‍ കഴിയും. ഇതിന് നന്ദി പറയേണ്ടത് 1080p ഡിസ്‌പ്ലേയോടാണ്.

  വണ്‍പ്ലസ് 5T സ്റ്റാര്‍ വാര്‍സ് ലിമിറ്റഡ് എഡിഷന്‍ ആമസോണ്‍ ഇന്ത്യ, വണ്‍പ്ലസ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. സ്‌റ്റോക്ക് തീരുന്നത് വരെ ഫോണ്‍ ബംഗളൂരുവിലെയും നോയിഡയിലെയും വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോറുകളില്‍ നിന്നും സ്വന്തമാക്കാം.

  ചിത്രങ്ങള്‍ക്ക് കടപ്പാട്: സ്റ്റാര്‍വാര്‍സ്.കോം, യൂട്യൂബ്, ലൂക്കാസ്ഫിലിംസ്

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Interesting Star Wars content you must watch on OnePlus 5T. Here's the list of must watch videos and games that as a Star Wars fan you must watch on your Limited Edition Star Wars OnePlus 5T
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more