ഇന്റക്‌സ് അക്വ i4 പ്ലസ് സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 7,600 രൂപ

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഇന്റക്‌സ് ടെക്‌നോളജീസ് അക്വ സീരീസില്‍ പെട്ട പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. അക്വ i4+ എന്നു പേരിട്ടിരിക്കുന്ന ഫോണിന് 7,600 രൂപയാണ് വില.

ഫോണിന്റെ പ്രത്യേകതകള്‍

854-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് FWVGA ഡിസ്‌പ്ലെ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.2.2 ഒ.എസ്., 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട് എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

ഇന്റക്‌സ് അക്വ i4 പ്ലസ് സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 7,600 രൂപ

ഇതിനു പുറമെ ഇന്റക്‌സ് ക്ലൗഡ് ആപ്ലിക്കേഷന്‍ വഴി 5 ജി.ബി. സൗജന്യ ക്ലൗഡ് സ്‌റ്റോറേജും ലഭിക്കും. 3 ജി, ബ്ലുടൂത്ത്, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 2000 mAh ബാറ്ററിയാണ് ഉള്ളത്. 6 മണിക്കൂര്‍ സംസാര സമയവും 220 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വിചാറ്റ്, OLX അപ്, മാതൃഭാഷ (സപ്പോര്‍ട് ചെയ്യുന്ന 22 പ്രാദേശിക ഭാഷകളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷന്‍) എന്നിവ പ്രീഇന്‍സ്റ്റാള്‍ഡായി ഫോണിലുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot