ഇന്റക്‌സ് അക്വ i4+-ന് വെല്ലുവിളി ഉയര്‍ത്തുന്ന 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്റക്‌സ് കഴിഞ്ഞ ദിവസമാണ് പുതിയ സ്മാര്‍ട്‌ഫോണായ അക്വ i4 പ്ലസ് ഇന്റക്‌സ് പ്രഖ്യാപിച്ചത്. സാധാരണക്കാര്‍ക്കായി തയാറാക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണാണ് ഇത്. 7,600 രൂപയ്ക്ക് മികച്ച ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ഉള്ള ഫോണ്‍ നല്‍കാന്‍ സാധിച്ചു എന്നത് ഇന്റക്‌സിനെ സംബന്ധിച്ച് മികച്ച കാര്യം തന്നെ.

എന്നാല്‍ ഇതുകൊണ്ടു മാത്രം ഇന്റക്‌സിന് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. കാരണം അക്വ i4 പ്ലസിന്റെ അതേ വിലയില്‍ സമാനമായ പ്രത്യേകതകളോടെ വേറെയും ഫോണുകള്‍ ഇന്ത്യയില്‍ ഇറങ്ങിയിട്ടുണ്ട് എന്നതുതന്നെ. മൈക്രോമാക്‌സ് കാന്‍വാസ് ജ്യൂസ് ഉള്‍പ്പെടെയുള്ള ഫോണുകള്‍ ഇതിന് ഉദാഹരണമാണ്.

കാന്‍വാസ് ജ്യൂസിനെ കൂടാതെ ഇന്റക്‌സ് അക്വ i4-ന് വെല്ലുവിളി ഉയര്‍ത്തുന്ന 5 സ്മാര്‍ട്‌ഫോണുകളാണ് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. അതിനു മുമ്പ് അക്വ i4-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം.

854-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് FWVGA ഡിസ്‌പ്ലെ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്., 8 എം.പി. പ്രൈമറി ക്യാമറ എന്നിവയുള്ള ഫോണ്‍ ഡ്യുവല്‍ സിം, 3 ജി, HSPA, ബ്ലുടൂത്ത് എന്നിവ സപ്പോര്‍ട് ചെയ്യും. 2000 mAh ആണ് ബാറ്ററി.

ഇനി അക്വ i4-ന്റെ എതിരാളികളെ പരിചയപ്പെടാം.

ഇന്റക്‌സ് അക്വ i4+-ന് വെല്ലുവിളി ഉയര്‍ത്തുന്ന 5 സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot