ഇന്റെക്‌സ് ക്ലൗഡ് എക്‌സ് 3 ലോഞ്ച് ചെയ്തു; വില 3,790

Posted By:

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഇന്റെക്‌സ് വിലകുറഞ്ഞ സ്മാര്‍ട് ഫോണുമായി രംഗത്ത്്. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ക്ലൗഡ് എക്‌സ് 3 ഫോണിന് 3,790 രൂപയാണ് വില. വന്‍കിട സ്മാര്‍ട്‌ഫോണുകളോട് കിടപിടിക്കുന്ന സംവിധാനങ്ങളും ഈ ഡ്യുവല്‍ സിം ഫോണിലുണ്ട്.
ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2 ഒ.എസ്. തന്നെയാണ് ഇതില്‍ ഏറ്റവും ആകര്‍ഷണീയ ഘടകം. ഈ വിലയില്‍ ആന്‍ഡ്രോയ്ഡ് 4.2 ഹാന്‍ഡ് സെറ്റ് ലഭിക്കുക എന്നത് വലിയകാര്യംതന്നെയാണ്. 3.5 ഇഞ്ച് മള്‍ടി ടച്ച് സ്‌ക്രീനിന് 320-480പിക്‌സല്‍ റെസല്യൂഷനുണ്ട്. 256 എം.ബി. റാമുള്ള ക്ലൗഡ് എക്‌സ് 3 ക്ക് 1 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസറും മീഡിയടെക് MT 6572 ചിപ്‌സെറ്റുമുണ്ട്.
കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ Wi-Fi, F.M., G.P.S., ബ്ലു ടൂത്ത് എന്നിവയുമുണ്ട്. ഇന്‍ ബില്‍ട് മെമ്മറി 115 എം.ബിയെ ഉള്ളുവെങ്കിലും 32 ജി.ബി. വരെ എക്‌സപാന്‍ഡ് ചെയ്യാം. പിന്‍വശത്ത് 2 എം.പി. കാമറയും മുന്‍വശത്ത് വി.ജി.എ. കാമറയുമുണ്ട്. ഗ്രാവിറ്റി, മോഷന്‍ സെന്‍സറുകളും ഫോണിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് ഹാന്‍ഡ്‌സെറ്റ് ലഭ്യമാവുക.
മറ്റ് എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണുകളായ നോക്കിയ ആശ 206, മൈക്രോമാക്‌സ് ബോള്‍ട് എ 27, മൈക്രോമാക്‌സ് ബോള്‍ട് എ 35, കാര്‍ബണ്‍ എ പ്ലസ് വണ്‍ തുടങ്ങിയ ഫോണുകള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ക്ലൗഡ് എക്‌സ് 3 ഉയര്‍ത്തുന്നത്.

ഏറ്റവും പുതിയ ഇന്റക്‌സ് സ്മാര്‍ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ക്ലൗഡ് എക്‌സ് 3യും മറ്റ് എന്‍ട്രി ലെവന്‍ ഫോണുകളുമായി ഒരു താരതമ്യം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Nokia Asha 206

വില 3655

1.3 എം.പി. പിന്‍കാമറ
2.4 ഇഞ്ച് LCD ഡിസ്‌പ്ലെ
240-320 പിക്‌സല്‍ റെസല്യൂഷന്‍
ഡ്യുവല്‍ സിം
സിംബിയാന്‍ സീരിസ് 40 ഒ.എസ്.
64 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.
GPRS., EDGE., WAP., ബ്ലുടൂത്ത് കണക്റ്റിവിറ്റി
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ആപുകള്‍

 

Micromax Bolt A27

വില 3740

3.5 ഇഞ്ച് ടി.എഫ്.ടി എല്‍.സി.ഡി. ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് വി2.3.5 ഒഎസ്.
1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍
256 എം.ബി. റാം
0.3 എം.പി. പ്രൈമറി കാമറ
ഇന്‍ബില്‍റ്റ മെമ്മറി 160 എം.ബി. 16 ജി.ബി.വരെ വികസിപ്പിക്കാം.
ഡ്യുവല്‍ സിം
GPRS., Wi-Fi, ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 

Nokia Asha 210

വില 4499

2.4 ഇഞ്ച് LCD ഡിസ്‌പ്ലെ
2 എം.പി. പ്രൈമറി കാമറ
നോകിയ സീരീസ് 40 ഒ.എസ്.
32 എം.ബി. റാം
64 എം.ബി. ഇന്റേണല്‍ സ്‌റ്റോറേജ് 32 ജി.ബിവരെ വികസിപ്പിക്കാം.
ഡ്യുവല്‍ സിം
GPRS, EDGE, Wi-Fi, USB., ബ്ലുടൂത്ത് കണക്റ്റിവിറ്റി

 

Micromax Bolt A35

വില 4340

4 ഇഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് v2.3.5 ഒ.എസ്.
1 GHz കോര്‍ടെക്‌സ് A5പ്രൊസസര്‍
256 എം.ബി. റാം
2 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്ററി കാമറ
160 എം.ബി. ഇന്റേണല്‍ മെമ്മറി 16 ജി.ബിവരെ വികസിപ്പിക്കാം.
ഡ്യുവല്‍ സിം
GPRS, EDGE, Wi-Fi, USB, ബ്ലുടൂത്ത് കണക്റ്റിവിറ്റി

 

Karbonn A1+

3.5 ഇഞ്ച് മള്‍ടി ടച്ച് ഡിസ്‌പ്ലെ
320-480 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് v2.3 ഒ.എസ്.
1 GHz പ്രൊസസര്‍
256 എം.ബി. റാം
3 എം.പി. പ്രൈമറി കാമറ
165 എം.ബി. ഇന്റേണല്‍ സ്‌റ്റോറേജ് 32 ജി.ബി.വരെ വികസിപ്പിക്കാം.
ഡ്യുവല്‍ സിം
GPRS, EDGE, Wi-Fi, USB., ബ്ലുടൂത്ത് കണക്റ്റിവിറ്റി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഇന്റെക്‌സ് ക്ലൗഡ് എക്‌സ് 3 ലോഞ്ച് ചെയ്തു; വില 3,790

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot