ഇന്റക്‌സ് ക്ലൗഡ് Y 17 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 6590 രൂപ

Posted By:

ഒക്റ്റ കോര്‍ സ്മാര്‍ട്‌ഫോണായ അക്വ ഒക്റ്റ ലോഞ്ച് ചെയ്തതിനു പിന്നാലെ താഴ്ന്ന ശ്രേണിയില്‍ പെട്ട മറ്റൊരു സ്മാര്‍ട്‌ഫോണ്‍ കൂടി ഇന്ത്യന്‍ കമ്പനിയായ ഇന്റക്‌സ് പുറത്തിറക്കി. ഇന്റക്‌സ് ക്ലൗഡ് Y17 എന്നു പേരിട്ടിരിക്കുന്ന ഹാന്‍ഡ്‌സെറ്റിന് 6,590 രൂപയാണ് വില. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബെയിലൂടെ ഇപ്പോള്‍തന്നെ പുതിയ ഫോണ്‍ വില്‍പന തുടങ്ങി.

അടുത്ത കാലത്തായി ക്ലൗഡ് സീരീസില്‍ നിരവധി സ്മാര്‍ട്‌ഫോണുകള്‍ ഇന്റക്‌സ് ലോഞ്ച് ചെയ്തിരുന്നു. ക്ലൗഡ് Y3, ക്ലൗഡ് Y7, ക്ലൗഡ് Y13 എന്നിവയെല്ലാം ഉദാഹരണം. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ക്ലൗഡ് Y17.

ഇന്റക്‌സ് ക്ലൗഡ് Y 17 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

ഫോണിന്റെ പ്രത്യേകതകള്‍

480-854 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് കപ്പാസിറ്റീവ് സ്‌ക്രീന്‍, 1.2 GHz ഡ്യുവഇ കോര്‍ മീഡിയ ടെക് പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്, 5 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ, 3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ, ഡ്യുവല്‍ സിം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്, 1500 mAh ബാറ്ററി.

നിരവധി പ്രീലോഡഡ് ആപ്ലിക്കേഷനുകളും ഫോണില്‍ ഉണ്ട്. സാങ്കേതികമായി തരക്കേടില്ലാത്ത ഗുണങ്ങള്‍ ഉണ്ടെങ്കിലും ബാറ്ററി പവര്‍ തീരെ കുറവാണ് എന്നത് ഫോണിശന്റ പ്രധാന ന്യൂനതയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot