അക്വാ 4.0 ഇന്റക്‌സിന്റെ ആദ്യ സ്മാര്‍ട്‌ഫോണ്‍; 5 പുതിയ ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ കൂടി

Posted By: Staff

അക്വാ 4.0 ഇന്റക്‌സിന്റെ ആദ്യ സ്മാര്‍ട്‌ഫോണ്‍; 5 പുതിയ ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ കൂടി

ഇന്ത്യന്‍ കമ്പനിയായ ഇന്റക്‌സ് ടെക്‌നോളജീസില്‍ നിന്നും 5 പുതിയ ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ വില്പനക്കെത്തുന്നു. ഒക്ടോബറില്‍ ഈ മോഡലുകള്‍ വിപണിയിലെത്തും. ഏറെ താമസിയാതെ കമ്പനിയില്‍ നിന്നും അഞ്ച് ബജറ്റ് ടാബ്‌ലറ്റുകളും ഇറങ്ങുന്നതാണ്. കഴിഞ്ഞാഴ്ച അക്വാ 4.0 എന്ന ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുമായി ഇന്റക്‌സ് എത്തിയിരുന്നു. സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്കുള്ള ഇന്റക്‌സിന്റെ ആദ്യ കാല്‍വെപ്പായിരുന്നു ഇത്.

5,490 രൂപ വില വരുന്ന സ്മാര്‍ട്‌ഫോണാണ് ഇന്റക്‌സ് അക്വാ 4.0. ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. അക്വാ 4.0യുടെ 3.5 ഇഞ്ച്  ഡിസ്‌പ്ലെയ്ക്ക് 480x320പിക്‌സല്‍ റെസലൂഷനാണ് നല്‍കിയിട്ടുള്ളത്. 800 മെഗാഹെര്‍ട്‌സ് പ്രോസസര്‍, 131 എംബി ഇന്റേണല്‍ സ്‌റ്റോറേജ്, 3 എംപി ക്യാമറ, 0.3 എംപി ഫ്രന്റ് ക്യാമറ, ഡ്യുവല്‍ സിം കണക്റ്റിവിറ്റി, എഫ്എം റേഡിയോ, 1400mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകള്‍.

കമ്പനിയില്‍ നിന്നുള്ള മറ്റ് അഞ്ച് മോഡലുകളും 5,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയില്‍ വില വരുന്നതാകും. കഴിഞ്ഞ ദിവസം മറ്റൊരു ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് 4,999 രൂപയ്ക്ക് ഒരു ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് സ്മാര്‍ട്‌ഫോണ്‍ ഇറക്കിയിരുന്നു.

Please Wait while comments are loading...

Social Counting