ഇന്റക്‌സ് ഹിപ്‌ഹോപ് ഡ്യുവല്‍ സിം ഫോണ്‍ 2,000 രൂപയ്ക്ക്

Posted By: Staff

ഇന്റക്‌സ് ഹിപ്‌ഹോപ് ഡ്യുവല്‍ സിം ഫോണ്‍ 2,000 രൂപയ്ക്ക്

ഇന്റക്‌സ് പുതുതായിറക്കിയ ഡ്യുവല്‍ സിം ഫോണായ ഇന്റക്‌സ് ഹിപ്‌ഹോപ് വെറും 2,000 രൂപയ്ക്ക് ലഭിക്കും. വിലക്കുറവിലും ഫോണില്‍ പ്രധാനപ്പെട്ട സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ സൂം ചെയ്യാന്‍ സാധിക്കുന്ന 1.3 മെഗാപിക്‌സല്‍ ക്യാമറയാണ് ഹിപ്‌ഹോപിലുള്ളത്.  ഇമേജുകളും ഫയലുകളും സ്റ്റോര്‍ ചെയ്യാന്‍ ഇതിലെ 8 ജിബി വരെയുള്ള എക്‌സറ്റേണല്‍ സ്‌റ്റോറേജ്  ഉപയോഗിക്കാം.

സവിശേഷതകള്‍

  • 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലെ

  •  ജിപിആര്‍എസ്, എഡ്ജ്, ബ്ലൂടൂത്ത്, യുഎശ്ബി കണക്റ്റിവിറ്റികള്‍

  • ലിഥിയം അയണ്‍ 2000mAh ബാറ്ററി

  • 450 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ

  • 5 മണിക്കൂര്‍ വരെ ടോക്ക്‌ടൈം

  • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • എഫ്എം റേഡിയോ

 

2ജി നെറ്റ്‌വര്‍ക്ക് പിന്തുണയോടെയെത്തുന്ന ഈ മൊബൈല്‍ ഫോണില്‍ ചില ഗെയിമുകള്‍ ഇന്‍ബില്‍റ്റായി എത്തുന്നുണ്ട്. മാത്രമല്ല ഗെയിമുകള്‍ ഡൗണ്‍ലോഡ്  ചെയ്‌തെടുക്കാവുന്നതാണ്. ടോര്‍ച്ച് ലൈറ്റ്, ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പ് ചെയ്യാനുള്ള സൗകര്യം. വോയ്‌സ് റെക്കോര്‍ഡിംഗ്, ഓട്ടോ കോള്‍ റെക്കോര്‍ഡിംഗ്, ലോസ്റ്റ് മൊബൈല്‍ ട്രാക്കര്‍ എന്നിവയാണ് ഇതിലെ മറ്റ് സൗകര്യങ്ങള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot