ജിയോ ഞെട്ടുന്നു: ഇന്‍ടെക്‌സ് 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ 700 രൂപയ്ക്ക് എത്തിയിരിക്കുന്നു!

ജിയോ ഫോണുമായി മത്സരിക്കാന്‍ ഇന്‍ടെക് ഫോണ്‍.

|

അങ്ങനെ 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുകളുടെ മത്സരവും തുടങ്ങി. ഇന്ത്യയുടെ സ്വന്തം മൊബൈല്‍ നിര്‍മ്മാതാക്കളായ ഇന്‍ടെക്‌സാണ് ജിയോയുമായി ഏറ്റു മുട്ടാന്‍ വന്‍ ഓഫറുമായി എത്തിയിരിക്കുന്നത്.

സാംസങ്ങ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ: ഗാലക്‌സി എസ്7,എസ്7 എഡ്ജ് വന്‍ ഓഫറില്‍!സാംസങ്ങ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ: ഗാലക്‌സി എസ്7,എസ്7 എഡ്ജ് വന്‍ ഓഫറില്‍!

ജിയോ ഞെട്ടുന്നു: ഇന്‍ടെക്‌സ് 4ജി  ഫീച്ചര്‍ ഫോണ്‍ 700 രൂപയ്ക്ക്!

ജിയോ ഫോണ്‍ വിപണിയില്‍ പൂജ്യം വിലയ്ക്കാണ് എത്തിയിരിക്കുന്നത്, എന്നാല്‍ ഇതില്‍ ഡൗണ്‍ പേയ്‌മെന്റായി 1500 രൂപ ആദ്യം ഡിപ്പോസിറ്റ് ചെയ്യണം. ഈ ഡിപ്പോസിറ്റ് തുക മൂന്നു വര്‍ഷം കഴിയുമ്പോള്‍ 100% തിരിച്ചു നല്‍കുകയും ചെയ്യുന്നു.

എന്നാല്‍ ജിയോ 4ജി ഫീച്ചര്‍ ഫോണുകളോട് നേരിട്ട് മത്സരത്തിന് എത്തിയിരിക്കുകയാണ് എയര്‍ടെല്‍ 4ജി ഫീച്ചര്‍ ഫോണും (വില 1000 രൂപ) ഇന്‍ടെക്‌സ് 4ജി ഫീച്ചര്‍ ഫോണും (വില 700 രൂപ).

ഇന്‍ടെക്‌സ് ഫോണിന്റെ വിശേഷങ്ങള്‍ അറിയാനായി തുടര്‍ന്നു വായിക്കുക...

ഇന്‍ടെക്‌സ് ടര്‍ബോ പ്ലസ് 4ജി

ഇന്‍ടെക്‌സ് ടര്‍ബോ പ്ലസ് 4ജി

ഇന്‍ടെക്‌സ് ടര്‍ബോ പ്ലസ് 4ജി (Intex Turbo+ 4G) എന്നാണ് ഇന്‍ടെക്‌സ് ഫോണിന്റെ പേര്. 4ജി വോള്‍ട്ട് സവിശേഷതയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2ജി മോഡലിലെ ഈ ഫോണിന്റെ വില 700 രൂപ മുതല്‍ 1500 രൂപയ്ക്കുളളിലാണ്.

50%ല്‍ ഏറെ ഓഫറുമായി കിടിലന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍!50%ല്‍ ഏറെ ഓഫറുമായി കിടിലന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍!

മികച്ച അനുഭവം നല്‍കുന്നു

മികച്ച അനുഭവം നല്‍കുന്നു

പുതിയ ഇന്‍ടെക്‌സ് 4ജി വോള്‍ട്ട് സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകള്‍ക്ക് ഉയര്‍ന്ന വോയിസ് കോള്‍ ക്വാളിറ്റിയും തടസമില്ലാത്ത ബ്രൗസിംഗ് അനുഭവവും നല്‍കുന്നു.

ഡിസ്‌പ്ലേ/ റാം
 

ഡിസ്‌പ്ലേ/ റാം

2.4ഇഞ്ച് QVGA ഡിസ്‌പ്ലേ, KaiOS ഡ്യുവല്‍ കോര്‍ പ്രോസസര്‍, വിജിഎ, 4എംബി ക്യാമറ, 512 എംബി റാം.

ബാറ്ററി/ മെമ്മറി

ബാറ്ററി/ മെമ്മറി

2000 എംഎഎച്ച് ബാറ്ററിയാണ് ഇന്‍ടെക്‌സ് ടര്‍ബോ 4ജി പ്ലസ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം.

ബിഎസ്എന്‍എല്‍ കോംബോ ഓഫറുകളുടെ പെരുമഴ!ബിഎസ്എന്‍എല്‍ കോംബോ ഓഫറുകളുടെ പെരുമഴ!

നവരത്‌നാ സീരീസ്-ECO മോഡ്

നവരത്‌നാ സീരീസ്-ECO മോഡ്

നവരത്‌നാ സീരീസിലെ ECO മോഡലുകള്‍ക്ക് 1.8ഇഞ്ച് ക്യൂവിജിഎ ഡിസ്‌പ്ലേയാണ്. ECO 102 പാക്കിന് 800എംഎഎച്ച് ബാറ്ററി, വയര്‍ലെസ് എഫ്എം, റിയര്‍ ക്യാമറ, 32ജിബി മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവയുമുണ്ട്.
ECO സെല്‍ഫി വന്നിരിക്കുന്നത് ഡ്യുവല്‍ ക്യാമറയോടു കൂടിയാണ്. 22 ഇന്ത്യന്‍ ഭാഷകള്‍ ഇതില്‍ പിന്തുണയ്ക്കുന്നു. 1800എംഎഎച്ച് ബാറ്ററിയും 1500 കോണ്ടാക്ട് ഫോണ്‍ബുക്ക് മെമ്മറിയും ഉണ്ട്.

നവരത്‌നാ സീരീസ്- ടര്‍ബോ മോഡല്‍സ്

നവരത്‌നാ സീരീസ്- ടര്‍ബോ മോഡല്‍സ്

ടര്‍ബോ മോഡല്‍ സീരീസിന് 2.4 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഇതില്‍ 22 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്നു. 1400എംഎഎച്ച് ബാറ്ററി, വയര്‍ലെസ് എഫ്എം, 32ജിബി മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവയും ഉണ്ട്.

ടര്‍ബോ സെല്‍ഫി 18 ഡ്യുവല്‍ ക്യാമറ പിന്തുണയ്ക്കുന്നു. ഇതിന് 1800 എംഎഎച്ച് ബാറ്ററിയും 2000 കോണ്ടാക്ട് ബുക്ക് മെമ്മറിയും ഉണ്ട്.

 

നവരത്‌നാ സീരീസ്- അള്‍ട്രാ മോഡല്‍സ്

നവരത്‌നാ സീരീസ്- അള്‍ട്രാ മോഡല്‍സ്

ഈ സീരീസിലെ അണ്‍ട്രാ മോഡലിന് അണ്‍ട്രാ 2400 പ്ലസും അള്‍ട്രാ സെല്‍ഫിയും ഉള്‍പ്പെടുന്നു. ഫോണ്‍ബുക്ക് സ്‌റ്റോറേജ് കപ്പാസിറ്റി 2000 ആണ്. മെമ്മറി കാര്‍ഡ് സ്ലോട്ട് 64ജിബി വരെ എക്‌സ്പാന്‍ഡബിള്‍ ചെയ്യാം. അള്‍ട്രാ സെല്‍ഫിക്ക് 2.8 ഇഞ്ച് സ്‌ക്രീന്‍ ഡ്യുവല്‍ ക്യാമറ, 3000എംഎഎച്ച് ബാറ്ററി എന്നിവയാണ്.

ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?

Best Mobiles in India

English summary
India’s own mobile manufacturer Intex has launched their first 4G Volte Feature Phone, or as they like to call it, a Smart Feature Phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X