5490 രൂപയ്ക്ക് ഇന്റക്‌സിന്റെ 3 ജി സ്മാര്‍ട്‌ഫോണ്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഇന്റക്‌സ് പുതിയ 3 ജി സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. ക്ലൗഡ് Y12 എന്ന ഫോണിന് 5,490 രൂപയാണ് വില. മികച്ച ഡിസൈനും സാമാന്യം തെറ്റില്ലാത്ത ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമുള്ള ഫോണ്‍ സാധാരണക്കാര്‍ക്കും 3 ജി പ്രാപ്യമാക്കുന്നതിനായി പുറത്തിറക്കിയ ഫോണാണെന്ന് ഇന്റക്‌സ് മൊബൈല്‍ വിഭാഗം ബിസിനസ് ഹെട് സഞ്ജയ് കുമാര്‍ കാലിരോന പറഞ്ഞു.

5490 രൂപയ്ക്ക് ഇന്റക്‌സിന്റെ 3 ജി സ്മാര്‍ട്‌ഫോണ്‍

ഇന്റക്‌സ് ക്ലൗഡ് Y12-ന്റെ പ്രത്യേകതകള്‍

4 ഇഞ്ച് FWVGA സ്‌ക്രീനുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 2 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, വീഡിയോ കോളിംഗ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 3 ജി ക്കു പുറമെ വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയവയെല്ലാം ഈ ഡ്യുവല്‍ സിം ഫോണ്‍ സപ്പോര്‍ട് ചെയ്യും. 2000 mAh ആണ് ബാറ്ററി. OTA അപ്‌ഡേറ്റ് അപ്ലിക്കേഷന്‍ വഴി ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും.

കൂടാതെ ഫോണ്‍ ഇളക്കിയാല്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന ഷേക് ആന്‍ഡ് സേവ് ആപ്ലിക്കേഷനുമുണ്ട്. ഗെസ്റ്റര്‍ സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നവയുമുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot