ഇന്റക്‌സില്‍ നിന്ന് 2,190 രൂപയ്ക്ക് ഡ്യുവല്‍ സിം ടച്ച്‌സ്‌ക്രീന്‍ ഫോണ്‍

Posted By: Staff

ഇന്റക്‌സില്‍ നിന്ന് 2,190 രൂപയ്ക്ക് ഡ്യുവല്‍ സിം ടച്ച്‌സ്‌ക്രീന്‍ ഫോണ്‍

ഇന്റക്‌സിന്റെ ഡ്യുവല്‍ സിം ടച്ച്‌സ്‌ക്രീന്‍ ഫോണ്‍ ഇന്റക്‌സ് കോള എത്തുന്നത് 2,190 രൂപയ്ക്ക്. 2.4 ഇഞ്ചാണ് ഇതിന്റെ റസിസ്റ്റീവ് ടച്ച്‌സ്‌ക്രീനിന്റെ വലുപ്പം. ഫഌഷ്, ഡിജിറ്റല്‍ സൂം സൗകര്യത്തോടെ 1.3 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയര്‍ലസ് എഫ്എം റേഡിയോയാണ്  ഇന്റക്‌സ്  കോളയില്‍ വരുന്നത്.

ഒരു വെബ്ക്യാം ആയി പിസി, ലാപ്‌ടോപ് എന്നിവയില്‍ കണക്റ്റ് ചെയ്യാനും ഈ ഫോണ്‍ ഉപയോഗിച്ച് സാധിക്കും. 8 ജിബി വരെ അധിക സ്‌റ്റോറേജ് നല്‍കാന്‍ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണക്കും. 1000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഈ ബാറ്ററി 3.5 മണിക്കൂര്‍ ടോക്ക്‌ടൈമും 11 ദിവസം സ്റ്റാന്‍ഡ് ബൈ ടൈമും നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇന്റക്‌സ് കോള കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും.

ബ്ലൂടൂത്ത്, ജിപിആര്‍എസ്, യുഎസ്ബി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. മൊബൈല്‍ ട്രാക്കര്‍, ടോര്‍ച്ച് ലൈറ്റ്, ഓട്ടോ കോള്‍ റെക്കോര്‍ഡുകള്‍ മറ്റ് ചില സവിശേഷതകളാണ്. ഈ വര്‍ഷം എട്ട് വില കുറഞ്ഞ മോഡലുകള്‍ ഇറക്കാനാണ് ഇന്റക്‌സിന്റെ പദ്ധതിയെന്ന് ഇന്റക്‌സ് കോള അവതരിപ്പിച്ചുകൊണ്ട് ഇന്റക്‌സ് ടെക്‌നോളജീസ് മൊബൈല്‍ ബിസിനസ് ജനറല്‍ മാനേജര്‍ സഞ്ജയ് കുമാര്‍ വ്യക്തമാക്കി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot