3000 mAh-ന്റെ ബാറ്ററിയുമായി അക്വാ സ്റ്റാര്‍ പവര്‍ എത്തി...!

|

ഇന്‍ടെക്‌സ് 3 ഫോണുകള്‍ വിപണിയിലിറക്കി. 8,690 രൂപയില്‍ താഴെയുളള ബഡ്ജറ്റ് സീരീസിലുളള മൊബൈലുകളാണ് പുറത്തിക്കിയത്. ബാറ്ററിയുടെ ലൈഫ് ദീര്‍ഘകാലം നിലനില്‍ക്കുന്ന മൊബൈലുകളാണ് എന്നതാണ് ഇവയുടെ പ്രത്യേകത.
അക്വാ സ്റ്റാര്‍ എച്ച്ഡി, അക്വാ സ്റ്റാര്‍ പവര്‍, അക്വാ സ്റ്റാര്‍ എന്നീ മോഡലുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇവയുടെ വില യഥാക്രമം 8,690, 7,490, 6,990 എന്നിങ്ങനെയാണ്.
സ്മാര്‍ട്ട്‌ഫോണുകളില്‍ സോഷ്യല്‍ മീഡിയ പ്ല്ാറ്റ്‌ഫോമുകളും, ഗെയിമുകളും കളിക്കുന്ന മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് അക്വാ സ്റ്റാര്‍ പവര്‍ വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ഇന്‍ടെക്‌സ് ടെക്‌നോളജീസിന്റെ മൊബൈല്‍ ബിസിനസ് ഹെഡ് സജ്ഞയ് കുമാര്‍ കാലിറോന പറഞ്ഞു. ഉപയോക്താക്കള്‍ക്ക് എന്താണോ ആവശ്യം അത് കൊടുക്കുകയാണ് ഇന്‍ടെക്‌സിന്റെ ലക്ഷ്യം. ബാറ്ററി ലൈഫിന്റെ പ്രശ്‌നത്തിന് ഉത്തരം നല്‍കുന്ന ഒരു ഉല്‍പ്പന്നമാണ് ഞങ്ങള്‍ അക്വാ സ്റ്റാര്‍ പവറിലൂടെ വിഭാവനം ചെയ്യുന്നത്- സജ്ഞയ് പറഞ്ഞു.

Intex Aqua Star Power

Intex Aqua Star Power

പുതിയ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. അക്വാ സ്റ്റാര്‍ പവറിന്റെ ഡിസ്‌പ്ലേ 4.5 ഇഞ്ച് FWVGA IPS ഫുള്‍ ലാമിനേറ്റഡ് ആണ്. 854 X 480 പിക്‌സല്‍ റെസലൂഷനാണ് ഇത് നല്‍കുന്നത്.

Intex Aqua Star Power

Intex Aqua Star Power

1.3 GHz ക്വാഡ് കോര്‍ പ്രൊസസറാണ് ഇതിന്റേത്. 1GB റാമാണ് ഇത് പിന്തുണയ്ക്കുന്നത്. ഇന്റേണല്‍ മെമ്മറി 8 ജിബിയാണ്.

Intex Aqua Star Power

Intex Aqua Star Power

8 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയാണ് ഹാന്‍ഡ്‌സെറ്റിനുളളത്. സെല്‍ഫി പ്രേമികള്‍ക്കായി 2 മെഗാ പിക്‌സലിന്റെ സെക്കന്‍ഡറി ക്യാമറയും അക്വാ സ്റ്റാര്‍ പവര്‍ നല്‍കുന്നു.

Intex Aqua Star Power

Intex Aqua Star Power

3ജി, ബ്ലുടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകള്‍ കൊണ്ട് സമ്പന്നമാണ് അക്വാ സ്റ്റാര്‍ പവര്‍. കൂടാതെ ഇത് ഒടിജി പിന്തുണയും നല്‍കുന്നു. നേരത്തെ സൂചിപ്പിച്ച പോലെ 3000 mAh---ന്റെ ബാറ്ററിയാണ് അക്വാസ്റ്റാര്‍ പവറിന്റെ ഏറ്റവും വലിയ സവിശേഷത. 10 മണിക്കൂറില്‍ കൂടുതല്‍ ടോക്ക് ടൈമാണ് ഇത് നല്‍കുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X