TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇന്ത്യന്‍ കമ്പനിയായ ഇന്റക്സ് സെന്‍സ് 3.0 ഫോണ്‍ അവതരിപ്പിച്ചു. ഈ ടച്ച്ഫോണിന്റെ വില 3,450 രൂപയാണ്. ബജറ്റ് ഹാന്‍ഡ്സെറ്റുകളെ തിരയുന്ന യുവതലമുറക്കാണ് ഇന്റക്സ് ഈ ഫോണ്‍ സമര്‍പ്പിക്കുന്നത്.
3.2 ടിഎഫ്ടി ടച്ച്സ്ക്രീന്‍ ഡിസ്പ്ലെയാണ് ഡ്യുവല്‍ സിം പിന്തുണയുള്ള സെന്‍സ് 3.0യിലുള്ളത്. 16 ജിബി വരെ മെമ്മറി വിപുലപ്പെടുത്താനാകുന്ന ഫോണില്‍ ഇ-റീഡര്‍, ഓട്ടോ കോള്‍ റെക്കോര്‍ഡ്, മൊബൈല്‍ ട്രാക്കര്‍, മീഡിയ പ്ലെയര്‍, എഫ്എം റെക്കോര്‍ഡിംഗ്, ബാറ്ററി മാനേജര്‍, ഗെയിംസ് എന്നീ സൗകര്യങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോമോ ക്യാമറ എന്ന പേരില്‍ ഒരു ക്യാമറ ആപ്ലിക്കേഷന്‍ സഹിതമാണ് സെന്‍സ് 3.0 എത്തുന്നത്. വിവിധ രീതികളില്‍ ഒന്നിലേറെ ചിത്രങ്ങളെടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. പിയാനോ ആപ്ലിക്കേഷനാണ് മറ്റൊരു ശ്രദ്ധേയ ഘടകം.
1200mAh ബാറ്ററിയുള്ള ഫോണ്‍ 5 മണിക്കൂര്‍ വരെ ടോക്ക്ടൈമും 250 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ ടൈമും വാഗ്ദാനം ചെയ്യുന്നുണ്ട്. നീണ്ടുനില്‍ക്കുന്ന വീഡിയോ കോളുകള്‍ക്ക് വെബ്ക്യാമുമായി ഫോണിനെ കണക്റ്റ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ബ്ലൂടൂത്ത്, ജിപിആര്‍എസ്, വാപ് എന്നിവയാണ് ഇതിലെ കണക്റ്റിവിറ്റി സൗകര്യങ്ങള്‍.
2ജിബി മെമ്മറി കാര്‍ഡ് സഹിതമാണ് ഫോണ്‍ വാങ്ങാനാകുക. ഗോള്‍ഡന്‍, വെള്ള, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കുന്ന ഫോണ്‍ രാജ്യത്തെ 70 ഇന്റക്സ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും റീസെല്ലര്‍ ഔട്ട്ലെറ്റുകള് വഴിയും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.