ഇന്റെക്‌സ് സെന്‍സ്, ഒരു ഫീച്ചര്‍ റിച്ച് ഡ്യുവല്‍ സിം ഫോണ്‍

By Shabnam Aarif
|
ഇന്റെക്‌സ് സെന്‍സ്, ഒരു ഫീച്ചര്‍ റിച്ച് ഡ്യുവല്‍ സിം ഫോണ്‍

ഇന്റെക്‌സ് സെന്‍സ്.  ഇത് യഥാര്‍ത്ഥത്തില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ അല്ല.  എന്നാല്‍ കണ്ടാല്‍ ഇതു സ്മാര്‍ട്ട്‌ഫോണ്‍ അല്ല എന്നു ആരും വിശ്വസിക്കില്ല.  3.2 ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണിതിനുള്ളത്.

ഫീച്ചറുകള്‍:

  • 3.2 ടച്ച് സ്‌ക്രീന്‍

  • 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം

  • 79 എംബി ഇന്റേണല്‍ മെമ്മറി

  • 16 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി

  • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • 3ജി കണക്റ്റിവിറ്റി

  • ഡബ്ല്യുലാന്‍

  • ബ്ലൂടൂത്ത്

  • യുഎസ്ബി പോര്‍ട്ട്

  • ഡ്യുവല്‍ സിം സംവിധാനം

  • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • ഗെയിം സപ്പോര്‍ട്ട്

  • എഫ്എം റേഡിയോ

  • 1500 mAh ബാറ്ററി

  • സ്റ്റാന്റ്‌ബൈ സമയം 380 മണിക്കൂര്‍

  • ടോക്ക് ടൈം 4.5 മണിക്കൂര്‍

  • നീളം 113.9 എംഎം, വീതി 63.4 എംഎം, കട്ടി 14.4 എംഎം

  • 112 ഗ്രാം ഭാരം

  • ജാവ ഓപറേറ്റിംഗ് സിസ്റ്റം

  • വാപ്/എച്ച്ടിഎംഎല്‍ ബ്രൗസര്‍
ഇതൊരു ചെറിയ വിലയുള്ള മിഡ് റേഞ്ച് ഫോണ്‍ ആണ്.  എന്നാല്‍ കമ്പനി ഭാവിയില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും ഇറക്കുന്നുണ്ടത്രെ.  ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള വര്‍ദ്ധിച്ച ആവശ്യകത മനസ്സിലാക്കിയാണ് ഈ നീക്കം.

ഓഡിയോ ഈക്വലൈസര്‍, സൗണ്ട് റെക്കോര്‍ഡര്‍ തുടങ്ങിയ ഫീച്ചറുകളുള്ള ഈ ഹാന്‍ഡ്‌സെറ്റ് ഒരു ഫീച്ചര്‍ റിച്ച് മൊബൈല്‍ ഫോണ്‍ ആണ്.  ഈ ഫീച്ചറുകള്‍ ഇതിനെ ഒരു മികച്ച സൗണ്ട് ഡാറ്റ മാനേജ്‌മെന്റ് ഉപകരണമാക്കി മാറ്റുന്നു.

മോഷന്‍ സെന്‍സര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആക്‌സസ് എന്നിവയും ഈ ഫോണിന്റെ സവിശേഷതകളില്‍ പെടുന്നു.  ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ ബഹുഭാഷാ സപ്പോര്‍ട്ട് ഉണ്ട് ഈ ഹാന്‍ഡ്‌സെറ്റിന്.

ഈ ഫോണിന്റെ മറ്റു ഫീച്ചറുകള്‍:

  • ഡയനാമിക് വോള്‍പേപ്പര്‍

  • മെസ്സഞ്ചര്‍

  • കിംഗ് മൂവി

  • വെബ് സ്റ്റോര്‍

  • ബ്ലിങ്കിംഗ് എല്‍ഇഡി ടോര്‍ച്ച്

  • സ്‌കെച്ച് നോട്ട്‌സ്
ഇന്റെക്‌സ് സെന്‍സ് ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പുറത്തു വിട്ടിട്ടില്ല.  ഏതായാലും ലഭ്യമായ വിവരങ്ങള്‍ വെച്ചു തന്നെ വിപണിയില്‍ ഈ വരാനിരിക്കുന്ന ഹാന്‍ഡ്‌സെറ്റ് വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X