ഇന്റക്‌സ് ഇന്ത്യയിലെ ആദ്യത്തെ ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണ അവതരിപ്പിച്ചു

Posted By:

ഇന്ത്യയിലെ ആദ്യത്തെ ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണ്‍ ഇന്റക്‌സ് അവതരിപ്പിച്ചു. മീഡിയടെകുമായി ചേര്‍ന്നാണ് ഇന്റക്‌സ് സ്മാര്‍ട്‌ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഫോണിന് പേര് ഇതുവരെ നല്‍കിയിട്ടില്ല. MT6592 ചിപ്‌സെറ്റാണ് ഉള്ളത്.

8 കോര്‍ ആപ്ലിക്കേഷന്‍ പ്രൊസസറുള്ള ഫോണ്‍ മള്‍ടിമീഡിയ, ഗെയിമിംഗ് എന്നിവയ്ക്ക് പുതിയ മാനം നല്‍കും എന്നതില്‍ തര്‍ക്കമില്ല. 2014 ജനുവരിയിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക എന്ന് കമ്പനി പത്രകുറിപ്പില്‍ അറിയിച്ചു.

ഇന്റക്‌സ് ഇന്ത്യയിലെ ആദ്യത്തെ ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണ അവത

ആന്‍േഡ്രായ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.7 GHz ഒക്റ്റ കോര്‍ പ്രൊസസറിനൊപ്പം 2 ജി.ബി. റാമുമുണ്ട്. പ്രൊസസറിന് അനുയോജ്യമായ സ്‌ക്രീന്‍സൈസ് തന്നെയാണ് ഫോണിനുള്ളത്. 1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് HD ഡിസ്‌പ്ലെ.

8ജി.ബി., 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ ഇന്‍ബില്‍റ്റ് മെമ്മറിയുള്ള മൂന്നു വേരിയന്റുകളിലാണ് ഫോണ്‍ ഇറങ്ങുന്നത്. 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്.

3G HSPA+, വൈ-ഫൈ, ബ്ലുടുത്ത്, A-GPS, ഡ്യുവല്‍ യമഹ 1420 സ്പീക്കര്‍ എന്നിവയും ഉണ്ട്. പേരും വിലയും മാത്രം ഇതുവരെ കമ്പനി വയക്തമാക്കിയിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot