ഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 അപ്ഡേറ്റുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഐഫോണുകൾക്കും ഐപാഡുകൾക്കുമായി പുതിയ ഒഎസ് അപ്ഡേറ്റ് അവതരിപ്പിക്കുകയാണ് ആപ്പിൾ. ഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 എന്നിവയാണ് ആപ്പിൾ പുറത്തിറക്കുന്ന അപ്ഡേറ്റുകൾ. ഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 എന്നിവ ഏതാനും മാറ്റങ്ങളുമായാണ് പുറത്തിറങ്ങുന്നത്. ഐഒഎസ് 15.4 അപ്ഡേറ്റ് ലോഞ്ച് ചെയ്ത് വെറും രണ്ട് മാസത്തിന് ഇപ്പുറമാണ് പുതിയ ഒഎസ് അപ്ഡേറ്റുകൾ കമ്പനി അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധയമാണ്. ചെറിയ കാലയളവിൽ തന്നെ അവതരിപ്പിക്കപ്പെടുന്ന അപ്ഡേറ്റ് ആയതിനാൽ തന്നെ ഒരുപാട് വലിയ മാറ്റങ്ങൾ ഒന്നും പുതിയ ഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 അപ്ഡേറ്റിൽ പറയാനില്ല.

 

ഫീച്ചർ

എങ്കിലും ചില പ്രധാനപ്പെട്ട മാറ്റങ്ങൾ പുതിയ അപ്‌ഡേറ്റുകൾ ഒഎസിൽ കൊണ്ട് വരും. അത് പോലെ തന്നെ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ഏതാനും ഫീച്ചറുകളും അവതരിപ്പിക്കുന്നു. എക്‌സ്റ്റേണൽ ലിങ്ക് അക്കൗണ്ട് എൻറൈറ്റിൽമെന്റ്, യൂണിവേഴ്സൽ കൺട്രോൾ ഫീച്ചർ എന്നിവയാണ് എടുത്ത് പറയേണ്ട ഫീച്ചറുകൾ. ഫീച്ചർ ലിസ്റ്റിൽ വലിയ മാറ്റങ്ങൾ ഒന്നും വരുന്നില്ലെങ്കിലും ഹുഡിന് ഉള്ളിൽ കാതലായ ചേഞ്ചുകളും ഉണ്ടാകുന്നുണ്ട്. ഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 അപ്ഡേറ്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

കഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ പിന്തള്ളി സോണി എക്സ്പീരിയ 1 IVകഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ പിന്തള്ളി സോണി എക്സ്പീരിയ 1 IV

ഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 സെക്യൂരിറ്റി അപ്‌ഡേറ്റിന് യോഗ്യതയുള്ള ഡിവൈസുകൾ
 

ഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 സെക്യൂരിറ്റി അപ്‌ഡേറ്റിന് യോഗ്യതയുള്ള ഡിവൈസുകൾ

ആപ്പിൾ ഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 എന്നിവയ്ക്കൊപ്പമുള്ള സെക്യൂരിറ്റി അപ്ഡേറ്റിന് യോഗ്യതയുള്ള ഡിവൈസുകൾ എതെല്ലാം ആണെന്ന് നോക്കാം. ഐഫോൺ 6എസും അതിന് ശേഷമുള്ള എല്ലാ മോഡലുകൾക്കും ഐഒഎസ് 15.5 സെക്യൂരിറ്റി അപ്ഡേറ്റ് ലഭിക്കും. ഐപാഡ് പ്രോ ( എല്ലാ മോഡലുകളും ), ഐപാഡ് എയർ 2വിനും അതിന് ശേഷമുള്ള മോഡലുകളും, ഐപാഡ് 5th ജനറേഷനും പിന്നീട് വന്ന മോഡലുകളും, ഐപാഡ് മിനി 4നും അതിന് ശേഷമുള്ള മോഡലുകൾക്കും, ഐപോഡ് ടച്ച് (ഏഴാം തലമുറ) എന്നിവയ്ക്കാണ് ഐപാഡ്ഒഎസ് 15.5 അപ്ഡേറ്റ് ലഭിക്കുന്നത്.

അപ്‌ഡേറ്റിൽ എന്താണ് പുതിയത്

അപ്‌ഡേറ്റിൽ എന്താണ് പുതിയത്

ഓരോ അപ്‍ഡേറ്റിന് ഒപ്പവും വരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് ഈ അപ്ഡേറ്റിൽ എന്താണ് പുതിയതായി ഉള്ളത് എന്നാണ്. ആപ്പിൾ ഐഒഎസ് 15.5 ഐഫോണുകളുടെ ഫീച്ചർ ലിസ്റ്റിൽ വളരെയധികം മാറ്റങ്ങൾ വരുത്തുന്നില്ല എന്നത് വാസ്തവമാണ്. അതേ സമയം തന്നെ ഹുഡിന്റെ കീഴിൽ മതിയായ മാറ്റങ്ങളും പുതിയ അപ്ഡേറ്റ് കൊണ്ട് വരുന്നു. ഐഒഎസ് 15.5 അപ്‌ഡേറ്റിൽ ശ്രദ്ധ പിടിച്ച് പറ്റുന്ന ചില ഫീച്ചർ അപ്‌ഡേറ്റുകൾ ഉണ്ട്. ഇവയേക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

എക്‌സ്‌ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാംഎക്‌സ്‌ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാം

പോഡ്‌കാസ്റ്റ്

പോഡ്‌കാസ്റ്റ് അപ്ലിക്കേഷനിലാണ് ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് കൊണ്ട് വന്നിരിക്കുന്നത്. പോഡ്‌കാസ്റ്റ് ആപ്പിന് ഇപ്പോൾ ഒരു പുതിയ സെറ്റിങ്സ് ലഭിക്കും. ഇത് ഐപാഡിലോ ഐഫോണിലോ സംഭരിക്കാൻ കഴിയുന്ന പോഡ്‌കാസ്റ്റ് എപ്പിസോഡുകളുടെ എണ്ണം സെറ്റ് ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്നു. ഫോണിലെ എപ്പിസോഡുകളുടെ എണ്ണം മെയിന്റെയിൻ ചെയ്യാൻ ഈ പുതിയ സെറ്റിങ്സ് ഡിവൈസിൽ സംഭരിച്ചിരിക്കുന്ന പഴയ പോഡ്‌കാസ്റ്റുകൾ ഡിലീറ്റ് ചെയ്യും.

ഐപാഡ് യൂസേഴ്സ്

ഐപാഡ് യൂസേഴ്സ് എറെ നാളായി കാത്തിരിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് യൂണിവേഴ്സൽ കൺട്രോൾ ഫീച്ചർ. ഇപ്പോഴിതാ ഐപാഡ്ഒഎസ് 15.5നൊപ്പം യൂണിവേഴ്സൽ കൺട്രോൾ ഫീച്ചർ ബീറ്റാ ഘട്ടത്തിന് പുറത്തെത്തി. മൗസ് അല്ലെങ്കിൽ ട്രാക്ക്പാഡ് ഉപയോഗിച്ച് വ്യത്യസ്ത ഐപാഡുകളും മാക്കുകളും നിയന്ത്രിക്കാൻ സഹായിക്കുന്ന ഫീച്ചർ ആണ് യൂണിവേഴ്സൽ കൺട്രോൾ. 15.5 അപ്‌ഡേറ്റ് യോഗ്യതയുള്ള ഐപാഡുകൾക്ക് യൂണിവേഴ്സൽ കൺട്രോൾ ഫീച്ചറിന്റെ സ്റ്റേബിൾ വേർഷനാണ് കമ്പനി നൽകുന്നത്.

ഐഫോണിൽ വാട്സ്ആപ്പിലെ ബ്ലർ ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ടതെല്ലാംഐഫോണിൽ വാട്സ്ആപ്പിലെ ബ്ലർ ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ടതെല്ലാം

ഐഫോൺ

ഐഫോൺ പ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്ന ഫീച്ചറുകളിൽ ഒന്നാണ് "എക്‌സ്റ്റേണൽ ലിങ്ക് അക്കൗണ്ട് എൻറൈറ്റിൽമെന്റ്" ഫീച്ച‍‍ർ. എറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഐഒഎസ് 15.5ൽ ആണ് എക്‌സ്റ്റേണൽ ലിങ്ക് അക്കൗണ്ട് എൻറൈറ്റിൽമെന്റ് ഫീച്ച‍ർ ആപ്പിൾ അവതരിപ്പിക്കുന്നത്. ഈ പുതിയ ഫീച്ചർ ആപ്പുകളെ അവരുടെ അക്കൗണ്ട് മാനേജ് ചെയ്യാനും മറ്റുമായി എക്സ്റ്റേണൽ വെബ്‌സൈറ്റിലേക്ക് ലിങ്ക് ചെയ്യാൻ അനുവദിക്കും. ഉദാഹരണത്തിന്, സ്പോട്ടിഫൈ പോലൊരു സേവനത്തിന് ആപ്പിളിന്റെ സ്വന്തം ആപ്പ് സ്റ്റോർ പർച്ചേസ് സിസ്റ്റത്തിന് പുറത്ത് നിന്നും സൈൻ അപ്പ് ചെയ്യുന്നതിനുള്ള ഒരു മാർഗം നൽകാൻ കഴിയും.

ആപ്പിൾ

ഫോട്ടോ മെമ്മറികളിലെ പോപ്പ് അപ്പ് ഓപ്ഷന് ചില റെസ്ട്രിക്ഷൻസും ആപ്പിൾ കൊണ്ട് വന്നിട്ടുണ്ട്. ചില പ്രത്യേക ലൊക്കേഷനുകളിൽ ക്യാപ്ചർ ചെയ്യുന്ന മീഡിയ ഫയലുകൾ ഫോട്ടോ മെമ്മറീസിൽ പോപ്പ് ചെയ്യുന്നത് തടയുന്നതാണ് ഈ ഫീച്ചർ. സെൻസിറ്റീവ് ലൊക്കേഷൻ എന്ന പേരിൽ ടാഗ് ചെയ്യുന്ന ലൊക്കേഷനുകളിൽ നിന്നുള്ള മീഡിയ ഫയലുകളാണ് റെസ്ട്രിക്റ്റ് ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ വീട് പോലെ ഒരു ലൊക്കേഷൻ. ഇത് സെൻസിറ്റീവ് ലൊക്കേഷനുകളിൽ ഒന്നായി ടാഗ് ചെയ്യുകയാണെങ്കിൽ. ആപ്പിളിന്റെ ഫോട്ടോ മെമ്മറികളിൽ ഈ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയില്ല.

നിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾനിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾ

ഫീച്ചർ അപ്‌ഡേറ്റുകൾ

പാട്ടുകളുടെ പ്ലേബാക്ക് സ്പീഡ് നിയന്ത്രിക്കാൻ ആപ്പിൾ മൂന്നാം കക്ഷി മ്യൂസിക് ആപ്ലിക്കേഷനുകൾ (ആപ്പിൾ മ്യൂസിക്കിന് പുറമെ) നൽകിയിട്ടുണ്ട്. ഐഒഎസ് 15.4ൽ നീക്കം ചെയ്തതിന് ശേഷമാണ് ഇപ്പോൾ വീണ്ടും എപിഐകൾ ലഭ്യമാക്കുന്നത്. ഈ ചെറിയ ഫീച്ചർ അപ്‌ഡേറ്റുകൾ കൂടാതെ, ഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 എന്നിവ നിരവധി സുരക്ഷാ ഫീച്ചറുകളും കൊണ്ടുവരും. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ 25ൽ അധികം സെക്യൂരിറ്റി സൊല്യൂഷൻസ് ഉണ്ട്. അവ ആപ്പിളിന്റെ ഔദ്യോഗിക സെക്യൂരിറ്റി സപ്പോർട്ട് സൈറ്റിൽ പരാമർശിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Apple is introducing a new OS update for iPhones and iPods. The latest updates from Apple are iOS 15.5 and iPodOS 15.5. IOS 15.5 and iPodOS 15.5 come with a number of changes. It's just two months since the launch of the iOS 15.4 update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X