ഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കി

|

ലോകമെങ്ങും ഐഫോൺ വാങ്ങാൻ തിരക്കിട്ട് ഓടുന്നതിനിടയിലാണ് കാട്ടുതീ പോലെ ആ വാർത്ത പടർന്നത്. ക്യാമറകൾക്ക് പേരുകേട്ട ഐഫോൺ ചതിച്ചിരിക്കുന്നു. ജനപ്രിയ ആപ്പുകളായ ഇൻസ്റ്റഗ്രാം, ടിക് ടോക് എന്നിവ ഉപയോഗിക്കുമ്പോൾ ആണ് ക്യാമറ വിറയലും മങ്ങലും ഒക്കെ പ്രകടിപ്പിച്ച് പ്രശ്നക്കാരനായി മാറുന്നത്. ലോകമെങ്ങുമുള്ള ആപ്പിൾ ആരാധകർ ഈ പ്രശ്നം ചൂണ്ടിക്കാട്ടി തെളിവുകൾ സഹിതം രംഗത്തെത്തിയിരുന്നു.

ഐഫോൺ 14 ​മോഡലുകൾ

വൻ വരവേൽപ്പ് കിട്ടിയ ഐഫോൺ 14 ​മോഡലുകൾ ഇത്തരത്തിൽ നിരാശപ്പെടുത്തുന്നു എന്ന വാർത്ത പുറത്തായത് ആരാധകരെ കുറച്ച് അ‌സ്വസ്ഥരാക്കി. തുടർന്നാണ് അ‌വർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇത് ആപ്പിളിന്റെ വിൽപ്പനയെയും ചെറിയ രീതിയിൽ മാത്രം ബാധിച്ചു. 48 മെഗാ പിക്സലിന്റെ കിടിലൻ ലെൻസുമായി അ‌ത്യാകർഷകമായാണ് ഐഫോൺ 14 പ്രോ ക്യാമറ ഇറങ്ങിയത്. പ്രധാന ഐറ്റം തന്നെ പ്രശ്നക്കാരനായതോടെ പരിഹാരം ഉണ്ടാക്കാൻ ആപ്പിൾ മുന്നിട്ടിറങ്ങി.

ക്യാമറ പ്രശ്നക്കാരനായി മാറിയിരുന്നത്

പ്രാഥമിക പരിശോധനയിൽ കുഴപ്പം ഐഫോൺ ക്യാമറയുടേതല്ല, സോഫ്ട്വേറിന്റേതാണ് എന്ന് എൻജിനിയർമാർ സൂചന നൽകിയിരുന്നു. കാരണം പുറത്തുനിന്നുള്ള ആപ്ലിക്കേഷനിൽ ഉപയോഗിക്കുമ്പോൾ മാത്രമാണ് ക്യാമറ പ്രശ്നക്കാരനായി മാറിയിരുന്നത്. ഫോണിലെ ക്യാമറ ഉപയോഗിക്കുമ്പോൾ യാതൊരു തകരാറും പ്രകടമായിരുന്നില്ല. അ‌തിനാൽത്തന്നെ പ്രശ്നം ക്യാമറയ്ക്കല്ല എന്ന നിഗമനത്തിൽ എത്തുകയായിരുന്നു.

അ‌നിയാ നിൽക്ക്, ഓഫർ ഇനിയും വരുന്നുണ്ട്; ആപ്പിളിന്റെ ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 26 മുതൽഅ‌നിയാ നിൽക്ക്, ഓഫർ ഇനിയും വരുന്നുണ്ട്; ആപ്പിളിന്റെ ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 26 മുതൽ

ഐഒഎസ് 16.2

ഇപ്പോൾ ഒരു സോഫ്ട്വേർ അ‌പ്ഡേഷനിലൂടെ എല്ലാ തകരാറുകളും പരിഹരിച്ചതായാണ് ആപ്പിൾ അ‌വകാശപ്പെടുന്നത്. ഐഫോൺ 14 ഉപയോഗിച്ചിരുന്ന തങ്ങളു​ടെ ഏറ്റവും പുതിയ ഐഒഎസ് 16 ഒന്ന് പരിഷ്കരിച്ചാണ് ആപ്പിൾ പ്രശ്നം ഒതുക്കിത്തീർത്തിരിക്കുന്നത്. ഐഫോൺ 14 ​പ്രോ, 14 പ്രോ മാക്സ് എന്നീ ഫോണുകളിലെ ക്യാമറ മറ്റ് ആപ്ലിക്കേഷനുകളിൽ ഓപ്പൺ ചെയ്യുമ്പോൾ ഉണ്ടായിരുന്ന വിറയലും മങ്ങലും ഐഒഎസ് 16.2 എന്ന പുതിയ ഒഎസ് അ‌പ്ഡേഷൻ ഉപയോഗിച്ച് പരിഹരിച്ചു എന്നാണ് ആപ്പിൾ അ‌റിയിച്ചിരിക്കുന്നത്.

മങ്ങലും മാറ്റി

കൂടാതെ ഉപയോഗിക്കുന്നതിനിടെ ഡിസ്പ്ലെയിൽ കണ്ടിരുന്ന മങ്ങലും മാറ്റിയെന്നാണ് കമ്പനി പറയുന്നത്. ഇതു കൂടാതെ ഐഫോൺ X( iPhone X), ഐഫോൺXR ( iPhone XR), ഐഫോൺ 11(iPhone 11) എന്നീ മോഡലുകളിൽ നേരിട്ടിരുന്ന കോപ്പി​-പേസ്റ്റ് തകരാറുകളും മറ്റ് ചില തകരാറുകളും പുതിയ അ‌പ്ഡേഷൻ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാകും എന്ന് ആപ്പിൾ പറയുന്നു.

ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...

250 എംബിയോളം ​സൈസ്

പുതിയ അ‌പ്ഡേഷന് 250 എംബിയോളം ​സൈസ് ഉണ്ടാകും. നിലവിൽ ഐഒഎസ് 16, 16.1 എന്നീ ഒഎസുകൾ ഉപയോഗിക്കുന്നവർ നടത്തുന്ന അ‌പ്ഡേഷനാണ് ഇത്രയും എംബി വരിക. അ‌പ്ഡേഷൻ ചെയ്യാൻ തയാറെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഫോണിൽ 70 ശതമാനം എങ്കിലും ബാറ്ററി ചാർജ് ഉണ്ടായിരിക്കണം എന്നതാണ്. കൂടാതെ ഇടയ്ക്ക് കട്ടാകാൻ സാധ്യത ഇല്ലാത്ത, സ്ഥിരതയാർന്ന ​വൈ​ഫൈ കണക്ഷനും ഉറപ്പാക്കിയിരിക്കണം.

നിങ്ങൾ പുതിയ അ‌പ്ഡേഷൻ നടത്തിയോ

നിങ്ങൾ പുതിയ അ‌പ്ഡേഷൻ നടത്തിയോ

എപ്പോഴും ഏത് ഉപകരണത്തിന്റെയായാലും അ‌പ്ഡേഷൻ യഥാസമയം നടത്തുന്നതാണ് നല്ലത്. പ്രത്യേകിച്ചും ഐഒഎസ് പോലുള്ളവ. ഇത് നിങ്ങളുടെ ഉപകരണം സുരക്ഷിതവും പ്രവർത്തനക്ഷമവും ആയിരിക്കാൻ സഹായിക്കുന്നു. എന്നാൽ എല്ലായ്പ്പോഴും അ‌പ്ഡേഷൻ നല്ലതായിക്കൊള്ളണം എന്നുമില്ല. അ‌പൂർവം ചില അ‌വസരങ്ങളി​ൽ സാങ്കേതിക തകരാറുകൾ മൂലം അ‌പ്ഡേഷൻ വിനയായി മാറാറുണ്ട്.

ആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾ

കുഴപ്പക്കാരനല്ല

ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ ഐഒഎസ് 16.2 അ‌പ്ഡേഷൻ നടത്തിയവർക്ക് മറ്റ് ആപ്പുകളിൽ ക്യാമറ ഓപ്പൺ ചെയ്യു​മ്പോൾ നേരിട്ടിരുന്ന തകരാറുകൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും ടിക് ടോക്, ഇൻസ്റ്റഗ്രാം ആപ്പുകൾ ഉപയോഗിച്ചിരുന്ന ഐഫോൺ ഉടമകൾക്കാണ് ഇത് ഏറെ ആശ്വാസം പകരുന്നത്. അ‌തിനാൽത്തന്നെ പുതിയ ഐഒഎസ് അ‌പ്ഡേഷനായ 16.2 കുഴപ്പക്കാരനല്ല എന്നാണ് വിലയിരുത്തലുകളും അ‌ഭിപ്രായങ്ങളും വരുന്നത്.

ജാഗ്ര​തൈ!

വാക്സിനെ വിശ്വാസമില്ലാത്തത് കൊണ്ട് മാത്രം വാക്സിനേഷന് തയാറാകാത്ത ചില ആളുകൾ നമുക്കിടയിലുണ്ട്. അ‌തുപോലെ തന്നെ പുതിയ അ‌പ്ഡേഷനെ വിശ്വാസമില്ലാത്ത ചിലരും ഉണ്ട്. എന്നാൽ മനുഷ്യർ വാക്സിനെടുക്കുന്നതു പോലെ തന്നെ മുഖ്യമാണ് ഐഫോണിന് പുതിയ അ‌പ്ഡേഷൻ എന്നാണ് അ‌ത്തരക്കാരോട് പറയാനുള്ളത്. അ‌ല്ലെങ്കിൽ വിറച്ചും മങ്ങിയും ഒക്കെ പടം പിടിച്ച് നടക്കേണ്ടി വരും ജാഗ്ര​തൈ!

ഐഫോൺ 14ന് 21,260 രൂപ, പ്രോയ്ക്കും പ്രോ മാക്സിനും...; കണ്ണഞ്ചിപ്പിക്കുന്ന എക്സ്ചേഞ്ച് ഓഫർഐഫോൺ 14ന് 21,260 രൂപ, പ്രോയ്ക്കും പ്രോ മാക്സിനും...; കണ്ണഞ്ചിപ്പിക്കുന്ന എക്സ്ചേഞ്ച് ഓഫർ

Best Mobiles in India

English summary
Apple claims that its latest iOS 16, which was used by the iPhone 14, has fixed all the bugs. The iPhone 14 Pro and 14 Pro Max camera shakes and blurring while opening other apps have been fixed with the new iOS 16.2 update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X