Home
Mobile

അ‌ങ്ങനെ വഴിക്ക് വാ! iOS 26 ഈ ഐഫോൺ മോഡലുകളിൽ Qi2.2 വയർലെസ് ചാർജിങ് പിന്തുണ നൽകും

ആപ്പിൾ ഔദ്യോഗികമായി iOS 26 ബീറ്റ 8 പുറത്തിറക്കിയിരിക്കുകയാണ്. ഒരുപാട് പുതിയ ഫീച്ചറുകളും പ്രശ്ന പരിഹാരങ്ങളുമൊക്കെയായാണ് iOS 26 ഐഫോൺ ഉപയോക്താക്കളിലേക്ക് എത്തുക. ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങൾക്കും മറ്റും ശേഷം സെപ്റ്റംബർ 9 ന് നടക്കുമെന്ന് കരുതുന്ന ആപ്പിൾ ഇവന്റിൽ ഐഫോൺ 17 സീരീസിനൊപ്പം ആപ്പിൾ ഈ OS അപ്‌ഡേറ്റിന്റെ സ്ഥിരതയുള്ള വേർഷൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഒരുപാട് ടെക്നോളജികളുടെ പിന്തുണയുമായാണ് പുതിയ ഐഫോൺ ഒഎസ് എത്തുക. അ‌തിൽ ഏറെ ശ്രദ്ധേയമാകും എന്ന് കരുതപ്പെടുന്ന ഒരു ഫീച്ചർ സംബന്ധിച്ച ചില വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്, Qi2.2 വയർലെസ് ചാർജിങ്ങുമായി ബന്ധപ്പെട്ടുള്ളതാണ് അ‌ത്.

iOS 26 അ‌പ്ഡേറ്റിലെ Qi2.2 വയർലെസ് ചാർജിങ് പിന്തുണ

iOS 26 അ‌പ്ഡേറ്റ് ഐഫോൺ 16 സീരീസ്, ഐഫോൺ 17 സീരീസ് ഫോണുകളുടെ ഫാസ്റ്റ് ചാർജിങ് ശേഷി ഉയർത്തും എന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ ഐഒഎസ് പതിപ്പിൽ Qi2.2 വയർലെസ് ചാർജിങ് പിന്തുണ ഉണ്ടാകും. ഇത് തേർഡ് പാർട്ടി ചാർജറുകൾ വഴി 25W വയർലെസ് ചാർജിങ് നടത്താൻ ഈ പറഞ്ഞ സീരീസുകളിലെ ഐഫോണുകളെ സഹായിക്കും.

iOS 26 ഈ ഐഫോൺ മോഡലുകളിൽ Qi2.2 വയർലെസ് ചാർജിങ് പിന്തുണ നൽകും

നിലവിലെ അ‌വസ്ഥ

ഐഫോൺ 16 സീരീസ് 25W വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു, എന്നിരുന്നാലും MagSafe ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. തേർഡ് പാർട്ടി Qi ചാർജറുകൾ ഉപയോഗിക്കുന്ന ഐഫോണുകളിൽ 15W വയർലെസ് ചാർജിങ് മാത്രമേ സാധ്യമാകൂ. എന്നാൽ പുതിയ ഐഒഎസ് 26 എത്തുന്നതോടെ ഈ അ‌വസ്ഥ മാറാൻ പോകുന്നു.

ഏത് വയർലെസ് ചാർജർ ഉപയോഗിച്ചും ചാർജ് ചെയ്യാം

മാക്റൂമേഴ്സിന്റെ റിപ്പോർട്ട് പറയുന്നത്, വരാൻ പോകുന്ന iOS 26 അപ്‌ഡേറ്റിൽ, Qi 2.2 സ്റ്റാൻഡേർഡിന്റെ ഭാഗമായി, തേർഡ്പാർട്ടി ചാർജറുകൾ വഴി 25W വയർലെസ് ചാർജിങ് പിന്തുണയുണ്ടാകും എന്നാണ്. ആപ്പിളിന്റെ ഔദ്യോഗിക MagSafe ആക്‌സസറിക്ക് പുറമെ, "Qi2 25W" എന്ന് ബ്രാൻഡ് ചെയ്‌തിരിക്കുന്ന ഏതൊരു വയർലെസ് ചാർജർ ഉപയോഗിച്ചും 25W വേഗതയിൽ ഐഫോണുകൾ ചാർജ് ചെയ്യാൻ ഈ ഫീച്ചർ അ‌നുവദിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

പുതിയ ഫീച്ചർ പിന്തുണയ്ക്കുന്ന മോഡലുകൾ

ഐഫോൺ 16 സീരീസിലെ ഫോണുകളിൽ Qi 2.2 വയർലെസ് ചാർജിങ് ഫീച്ചർ പിന്തുണയ്ക്കും. കൂടാതെ വരാൻ പോകുന്ന ഐഫോൺ 17 സീരീസുകളിലും ഈ ഫീച്ചർ ഉണ്ടാകും. എന്നാൽ ഐഫോൺ 16e മോഡലിൽ ഈ ഫീച്ചർ ലഭ്യമാകില്ല. അടുത്ത മാസം ഐഫോൺ 17 സീരീസിനൊപ്പം iOS 26 പുറത്തിറങ്ങുമ്പോൾ മിക്ക ആളുകൾക്കും ഈ ഫീച്ചർ സ്വയം പരീക്ഷിച്ചുനോക്കാൻ സാധിക്കും.

പുതിയ ഐഫോൺ സീരീസ്

പുതിയ ഐഫോൺ 17 സീരീസ് സെപ്റ്റംബർ 9ന് ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ആപ്പിൾ ഇവന്റിലെ പ്രഖ്യാപനങ്ങളുടെ ഡീറ്റെയിൽസ് ഈ ആഴ്ച തന്നെ ആപ്പിൾ പ്രഖ്യാപിക്കും. ഇത്തവണത്തെ ഐഫോൺ സീരീസിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഉണ്ടാകുക.

ഐഫോൺ 17 എയർ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള ഐഫോണായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് ഏകദേശം 5.5 മില്ലീമീറ്റർ കനം ഉണ്ടായിരിക്കുമെന്നും പ്ലസ് മോഡലിന് പകരമാകുമെന്നും ഓൺ​ലൈൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഐഫോൺ 17 പ്രോ മോഡലുകളിലെ ക്യാമറ യൂണിറ്റ് മുൻ മോഡലുകളെക്കാൾ ശക്തമായിരിക്കും എന്നതാണ് ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയ മറ്റൊരു വിവരം.

കൂടാതെ ഐഫോൺ 17 സീരീസിന് മുൻ മോഡലുകളെ അ‌പേക്ഷിച്ച് വില കൂടുതലായിരിക്കും എന്ന വിവരവും ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നിട്ടുണ്ട്. മുൻ മോഡലു​കളെ അ‌പേക്ഷിച്ച് 50 ഡോളറിന്റെ വർധന ഐഫോൺ 17 സീരീസ് ഫോണുകൾക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഈ വിവരങ്ങളൊന്നും ആപ്പിൾ ഔദ്യോഗകിമായി സ്ഥിരീകരിച്ചിട്ടില്ല.

More from GizBot

Best Mobiles in India

English summary
iOS 26 will bring Qi2.2 wireless charging support to iPhone 16 and 17 series models. MacRumors reports that the iOS 26 update will bring support for 25W wireless charging via third-party chargers as part of the Qi 2.2 standard. The feature will allow iPhones to charge at 25W speeds using any wireless charger branded as "Qi2 25W," the report says.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X