ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

By Bijesh
|

ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐ.ഒ.എസ്.7. ഈയടുത്ത് പുറത്തിറങ്ങിയ ഐഫോണ്‍ 5സിയിലും ഐഫോണ്‍ 5 എസിലും ഈ ഒ.എസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പം പഴയ ഐ ഫോണുകളിലും ഐ.ഒ.എസ്. 7 അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

 

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്താണ് ഐ.ഒ.എസ്.6-നേയോ മറ്റ് ഐ.ഒ.എസ്. ഒ.എസിനേയോ അപേക്ഷിച്ച് ഐ.ഒ.എസ്.7-ന്റെ പ്രത്യേകതകള്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഉപയോഗിക്കാന്‍ ഉള്ള സൗകര്യം തന്നെ. എന്നാല്‍ ഇതുകൊണ്ട് പൂര്‍ണമാകുന്നില്ല. നിരവധി സവിശേഷതകള്‍ ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുണ്ട്. അത് എന്തെല്ലാമെന്നു നോക്കാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

മുന്‍പ് ഐ ഫോണുകളിലും ഐ പാഡുകളിലും സ്‌ക്രീന്‍ ഇടത്തോട്ടാണ് സൈ്വപ് ചെയ്തിരുന്നതെങ്കില്‍ പുതിയ ഒ.എസില്‍ അത് മുകളില്‍ നിന്ന് താഴേക്കാണ്. ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാണെന്നര്‍ഥം.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

നിങ്ങളുടെ ഐ ഫോണില്‍ ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അത് തനിയെ ചെയ്തുകൊള്ളും. അതിനായി സെറ്റിംഗ്‌സില്‍ ഐ ട്യൂണ്‍സ് ആന്‍ഡ് ആപ് സ്‌റ്റോറില്‍ പോയി ഓട്ടോമാറ്റിക് ഡീണ്‍ലോഡ് എന്നതില്‍ ക്ലിക് ചെയ്താല്‍ മതി.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഓരോ പനോരമഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടാവും.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍
 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്. 7-നിലെ ഫോട്ടോസ് ആപ്ലിക്കേഷന്‍ വര്‍ഷങ്ങളുടെയും ഇവന്റുകളുടെയും അടിസ്ഥാനത്തില്‍ ഫോട്ടോകള്‍ സൂക്ഷിക്കുന്നതിനു സഹായിക്കും

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഒരോ ദിവസവും നടന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ നോടിഫിക്കേഷന്‍ സെന്ററിലെ ടുഡെ എന്ന ടാബില്‍ കാണാനാവും.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഓരോ പ്രത്യേക അവസരങ്ങളിലും എടുത്ത ഫോട്ടോകള്‍ സ്ഥലവും സമയവും ഉള്‍പ്പെടെ രേഖപ്പെടുത്തിക്കൊണ്ട് ഒറ്റ ഫോള്‍ഡറില്‍ സേവ് ആവും. ഇത്തരം ഫോട്ടോകള്‍ ഒറ്റക്ലിക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്യാം.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്. 7-നില്‍ ഫോട്ടോസ് ആപ്ലിക്കേഷനില്‍ എഡിറ്റിംഗ് എന്ന സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഫോട്ടോ ഇഷ്ടമുള്ള വിധത്തില്‍ തിരിക്കാനും മുറിക്കാനും കളര്‍ വര്‍ദ്ധിപ്പിക്കാനും എല്ലാം സാധിക്കും.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഒരേ വൈ-ഫൈ കണക്ഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റൊരു ഉപകരണത്തിലേക്ക് നേരിട്ട് ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന എയര്‍ഡ്രോപ് എന്ന ആപ്ലിക്കേഷനും ഐ.ഒ.എസിലുണ്ട്.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

മെസേജ് ആപ്ലിക്കേഷനില്‍ മുകളില്‍ വലതുഭാഗത്തായി കോണ്‍ടാക്റ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെസേജ് പരിശോധിക്കുന്നതിനിടയില്‍ കോള്‍ചെയ്യാനും കോണ്‍ടാക്റ്റ് വിവരങ്ങള്‍ അറിയാനും ഇതിലൂടെ സാധിക്കും.

 

 ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

വൈ-ഫൈ, ബ്ലുടൂത്ത്, എയര്‍പ്ലെയിന്‍ മോഡ്, സ്‌ക്രീന്‍ ബ്രൈറ്റ്‌നസ്, മ്യൂസിക് നാവിഗേഷന്‍, ടോര്‍ച്ച് ലൈറ്റ്, കാല്‍കുലേറ്റര്‍, കാമറ തുടങ്ങിയവയെല്ലം സ്‌ക്രീന്‍ ലോക് ആയി ഇരിക്കുമ്പോഴും ആക്‌സസ് ചെയ്യാന്‍ കഴിയും. അതിനായി സ്‌ക്രീനനു താഴെനിന്ന് മുകളിലേക്ക് സൈ്വപ് ചെയ്താല്‍ മതി.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ആരെയെങ്കിലും ബ്ലോക് ചെയ്യണമെങ്കില്‍ ഫോണിലെ ടോണ്‍ടാക്റ്റ്‌സില്‍ പോയി സെലക്റ്റ് എ കോണ്‍ടാക്റ്റ് എന്നതില്‍ ക്ലിക് ചെയ്യുക. അതില്‍ ബ്ലോക് ദിസ് കോളര്‍ എന്നു കാണാം. അവിടെ ക്ലിക് ചെയ്താല്‍ മതി. പിന്നീട് ആ വ്യക്തിക്ക് നിങ്ങളെ വിളിക്കാനോ എസ്.എം.എസ്. അയയ്ക്കാനോ സാധിക്കില്ല.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ചതുരത്തിലുള്ളതും സ്‌ലോമോഷനിലുള്ളതുമായ ചിത്രങ്ങള്‍ എടുക്കാന്‍ കാമറ ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ആപ് സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്‌തോ എന്നറിയാനും സംവിധാനമുണ്ട്. അതിനായി ആപ് സ്‌റ്റോറില്‍ അപ്‌ഡേറ്റ്‌സ് എന്ന ടാബില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് പര്‍ച്ചേസ്ഡ്, സെര്‍ച്ച് എന്നിവയില്‍ ക്ലിക് ചെയ്താല്‍ മതി.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യണമെങ്കില്‍ അത് മുകളിലേക്കു ഡ്രാഗ് ചെയ്താല്‍ മതി.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

പ്രശസ്തമായ സിരി എന്ന ആപ്ലിക്കേഷന്‍ ഇനിമുതല്‍ പുരുഷ ശബ്ദത്തിലും സംസാരിക്കും.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

നമ്മുടെ രാജ്യത്തെ സമയം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എത്ര മുന്നിലാണെന്നോ പിന്നിലാണെന്നോ അറിയാന്‍ വേള്‍ഡ് ക്ലോക് എന്ന സംവിധാനം സഹായിക്കും.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

നമ്മുടെ കാഴ്ചശക്തിക്ക് അനുസൃതമായി ഫോണ്ട് സൈസ് ക്രമീകരിക്കാം.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഫൈന്‍ഡ് മൈ ഫോണ്‍ എന്ന ആപ്ലിക്കേഷന്‍ ഓഫ് ചെയ്യണമെങ്കില്‍ പാസ്‌വേഡ് ആവശ്യമാണ്.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍

ഐ ട്യൂണ്‍സില്‍ റേഡിയോയുമുണ്ട്.

 

ഐ.ഒ.എസ്.7 ഇഷ്ടപ്പെടാന്‍ ചില കാരണങ്ങള്‍
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X