ഐഫോൺ 12, 12 മിനി മോഡലുകൾക്ക് വൻ ഡിസ്കൌണ്ടുകൾ; ഓഫറുകളെക്കുറിച്ച് അറിയാം

|

ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ട് അത് നടക്കാതെ പോയ പലരുമുണ്ടാകും. എന്നാൽ അതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോൾ. ഐഫോൺ 12, 12 മിനി പോലെയുള്ള മോഡലുകൾക്ക് ഇന്ത്യയിൽ വൻ ഡിസ്കൌണ്ട് ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഐഫോൺ 12ന് 12,000 രൂപ വരെയാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. ഐഫോൺ 12 മിനി 49,999 രൂപ മുതലും സ്വന്തമാക്കാൻ കഴിയും. ആമസോണിൽ നിന്നോ ഫ്ലിപ്പ്കാർട്ടിൽ നിന്നോ നിങ്ങൾക്ക് ഈ രണ്ട് ഐഫോണുകളും വാങ്ങാം. ഐഫോൺ 12, 12 മിനി എന്നീ മോഡലുകളുടെ ഇന്ത്യയിലെ പുതിയ വില അടക്കമുള്ള വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

ഐഫോൺ

ആമസോണിൽ ഐഫോൺ 12ന്റെ 64 ജിബി വേരിയന്റിന് 12,000 രൂപ വരെയാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. 64 ജിബി വേരിയന്റുകളിൽ ബ്ലൂ, പ്രൊഡക്റ്റ് ( റെഡ് ) കളറുകളിൽ വരുന്നവയ്ക്കാണ് 12,000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നത്. ഈ രണ്ട് കളർ വേരിയന്റുകൾ 54,900 രൂപയ്ക്ക് സ്വന്തമാക്കാനാണ് അവസരം ലഭിക്കുന്നത്. അതേ സമയം തന്നെ ഐഫോൺ 12ന്റെ 64 ജിബി വേരിയന്റിന്റെ പർപ്പിൾ, വെള്ള കളർ ഓപ്ഷനുകൾക്ക് യഥാക്രമം 5,000 രൂപയും 10,000 രൂപയും ഡിസ്കൌണ്ട് ലഭിക്കും. ഐഫോൺ 12ന്റെ 64 ജിബി വേരിയന്റിന് യഥാർഥത്തിൽ 65,900 രൂപയാണ് വില വരുന്നത്.

കഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് സാംസങ് ഗാലക്സി എ53 5ജികഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് സാംസങ് ഗാലക്സി എ53 5ജി

ഐഫോൺ 12

ഐഫോൺ 12ന്റെ 128 ജിബി വേരിയന്റ് വാങ്ങുന്നവർക്ക് 11,000 രൂപ വരെയാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. ഇപ്പോൾ ഐഫോൺ 12 128 ജിബി മോഡൽ വെറും 59,990 രൂപയ്ക്കാണ് വിൽക്കുന്നത്. 70,990 രൂപയ്ക്കാണ് ഐഫോൺ 12ന്റെ 128 ജിബി മോഡൽ നേരത്തെ വിപണിയിൽ എത്തിയിരുന്നതെന്ന് ഓർക്കണം. കൂടാതെ ഐഫോൺ 12ന്റെ 256 ജിബി വേരിയന്റ് 67,999 രൂപയ്ക്കും വാങ്ങാം.

ബാങ്ക്
 

ഇത്രയും ഡിസ്കൌണ്ടുകൾക്ക് ഒപ്പം ആമസോൺ ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകളും യൂസേഴ്സിന് നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ടിൽ, ഐഫോൺ 12ന്റെ 64 ജിബി വേരിയന്റിന് 12,000 രൂപ വരെയാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. മറുവശത്ത്, ഐഫോൺ 12 മിനിയ്ക്ക് 10,000 രൂപ വരെയും ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൌണ്ട് കിട്ടും. അതായത് ഐഫോൺ 12 മിനി 49,999 രൂപ മുതൽ വാങ്ങാൻ കിട്ടും.

എൻട്രി ലെവൽ സെഗ്മെന്റിലെ പുതിയ താരം; വിവോ വൈ15സി ഇന്ത്യയിൽ ലോഞ്ച് ചെയ്തുഎൻട്രി ലെവൽ സെഗ്മെന്റിലെ പുതിയ താരം; വിവോ വൈ15സി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഐഫോൺ 12, 12 മിനി ഫീച്ചറുകൾ

ഐഫോൺ 12, 12 മിനി ഫീച്ചറുകൾ

എ14 ബയോണിക് ചിപ്പാണ് ഐഫോൺ 12ന് കരുത്ത് പകരുന്നത്. ഐഫോൺ 12 മിനിയും എ14 ബയോണിക് ചിപ്പ്സെറ്റിന്റെ കരുത്തിൽ വിപണിയിൽ എത്തുന്നു. ഡിസ്‌പ്ലെയും ബാറ്ററിയുടെ വലിപ്പവും ഒഴിച്ച് നിർത്തിയാൽ ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ ഒരേ ഡിസൈനുകൾ ഫീച്ചർ ചെയ്യുന്നു. സ്റ്റാൻഡേർഡ് വേരിയന്റിൽ ( ഐഫോൺ 12 ) നിങ്ങൾക്ക് 6.1 ഇഞ്ച് റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ ലഭിക്കും.

മിനി

അതേ സമയം ഐഫോൺ 12 മിനിക്ക് കുറച്ച് വലിപ്പം കുറഞ്ഞ 5.4 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. 2,851 എംഎഎച്ച് ബാറ്ററിയാണ് ഐഫോൺ 12 ഫീച്ചർ ചെയ്യുന്നത്. ഐഫോൺ 12 മിനിക്ക് 2,227 എംഎഎച്ച് ശേഷിയുള്ള ബാറ്ററി യൂണിറ്റാണ് ഉള്ളത്. കൂടാതെ, രണ്ട് ഫോണുകളിലും ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും വരുന്നു.

20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെഗാ പിക്സൽ

f/1.6 അപ്പേർച്ചർ ഉള്ള 12 മെഗാ പിക്സൽ വൈഡ് ആംഗിൾ ലെൻസും 12 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസുമാണ് ഈ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിലെ സെൻസറുകൾ. ഐഫോൺ 12, 12 മിനി സ്മാർട്ട്ഫോണുകളുടെ മുൻ വശത്ത്, നിങ്ങൾക്ക് 12 മെഗാ പിക്സൽ സെൽഫി ക്യാമറയും ലഭിക്കും.

Best Mobiles in India

English summary
There are many people who want to own an iPhone and it didn't Happen. But now is the time. Models like the iPhone 12 and 12 Mini are now getting huge discount offers in India. The iPhone 12 offers a discount of up to Rs 12,000. The iPhone 12 Mini is available from Rs 49,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X