ആപ്പിൾ ഐഫോൺ 12 ഇപ്പോൾ വിലക്കുറവിൽ ആമസോണിൽ വിൽക്കുന്നു; ഈ ഓഫർ ഇന്നും കൂടി മാത്രം
ഇന്ന് അവസാനിക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ 2021 നിങ്ങളുടെ പ്രിയപ്പെട്ട ആപ്പിൾ ഐഫോൺ 12 ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുന്നു. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഐഫോൺ 12 ന് ഒരു ഡിസ്കൗണ്ട് ഇപ്പോൾ നൽകുന്നുണ്ട്. 79,900 രൂപ വില വരുന്ന ഐഫോൺ 12 നിലവിൽ വെറും 67,999 രൂപയ്ക്ക് ലഭ്യമാണ്. നിങ്ങളുടെ പഴയ ഐഫോണുമായി എക്‌സ്ചേഞ്ച് ചെയ്യുമ്പോൾ 19,250 രൂപ തൽക്ഷണ കിഴിവും ലഭിക്കുന്നതാണ്. ഏതാനും ബാങ്ക് ഓഫറുകളും നിങ്ങൾക്ക് ഇവിടെ ലഭ്യമാകുമെന്നാണ് പറയുന്നത്. എന്തായാലും ഇപ്പോൾ നിങ്ങൾക്ക് ഈ ഐഫോൺ വാങ്ങുവാൻ ഉചിതമായ സമയമാണ്. ഇന്ന് അവസാനിക്കുന്ന ഈ ഓഫർ പരമാവധി ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുക.

6.1 ഇഞ്ച് റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുള്ള ഈ ഐഫോണിൽ സെറാമിക് ഷീൽഡ് ഗ്ലാസ് ടെക്നോളജിയും ആപ്പിൽ നൽകിയിട്ടുണ്ട്. ഇത് ഐഫോൺ 11ൽ നൽകിയിട്ടുള്ള എൽസിഡി പാനലിനേക്കാൾ ഏറെ മികച്ചതാണ്. 5 ജി സപ്പോർട്ടോടെയാണ് ഐഫോൺ 12 വിപണിയിൽ വരുന്നത്. എ14 ബയോണിക് SoC പ്രോസസറാണ് ഈ ഐഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഐഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഐഫോൺ പ്രവർത്തിക്കുന്നത്. നാല് കോർ ജിപിയു ഉള്ള ആറ് കോർ പ്രോസസറാണ് എ 14 ബയോണിക്കിന്റേത്. ഇതിൽ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നുണ്ട്.

ഐഫോൺ 12ന് രണ്ട് 12 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറുകളുള്ള ക്യാമറ സെറ്റപ്പാണ് ഉള്ളത്. ലൈറ്റ് കുറഞ്ഞ അവസരങ്ങളിലും മികച്ച ഫോട്ടോകൾ എടുക്കാൻ ഇത് സഹായിക്കും. ഫ്രണ്ട് ക്യാമറ ഉൾപ്പെടെ ഐഫോൺ 12 ന്റെ എല്ലാ ക്യാമറകളിലും ആപ്പിൾ നൈറ്റ് മോഡ് നൽകിയിട്ടുണ്ട്. ഐഫോൺ 12ന് നൈറ്റ് മോഡ് ടൈം-ലാപ്സ് ഫീച്ചറും ഉണ്ട്. ഇത് ലോ ലൈറ്റ് വീഡിയോകൾ ഷൂട്ട് ചെയ്യാൻ സഹായിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

പുതിയ ഐഫോണിനായി മാഗ് സേഫ് വയർലെസ് ചാർജിംഗ് സ്റ്റാൻഡേർഡും ആപ്പിൾ അവതരിപ്പിച്ചു. 15W വരെ മാഗ് സേഫ് വയർലെസ് ചാർജിംഗിനെയും 7.5W വരെ ക്യു വയർലെസ് ചാർജിംഗിനെയും ഐഫോൺ 12 സപ്പോർട്ട് ചെയ്യും. ഇതിൽ നൽകിയിട്ടുള്ള 2,815 എംഎഎച്ച് ബാറ്ററി 17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകും. വൈ-ഫൈ 6, ബ്ലൂടൂത്ത് 5, അൾട്രാ-വൈഡ്ബാൻഡ് പൊസിഷനിംഗ്, ജിപിഎസ്, എൻഎഫ്സി എന്നിവ ഐഫോൺ 12 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.


Click it and Unblock the Notifications








