ഇന്നുംകൂടി നിങ്ങളുടെ പ്രിയപ്പെട്ട ആപ്പിൾ ഐഫോൺ 12 മിനി 58,999 രൂപയ്ക്ക് സ്വന്തമാക്കാം
ഇന്ന് അവസാനിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ നിങ്ങൾക്ക് ഇപ്പോൾ ന്യായമായ വിലയ്ക്ക് ഐഫോൺ 12 മിനി സ്വന്തമാക്കാനുള്ള ഒരവസരം ഒരുക്കുന്നു. ഈ ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിലിൽ ഐഫോൺ 12 മിനി 9,901 രൂപ വിലക്കുറവിൽ വിൽപ്പന നടത്തുന്നു, അതായത് ഇപ്പോൾ ഈ ഐഫോൺ നിങ്ങൾക്ക് വെറും 59,999 രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ്. ഇത് വാങ്ങുമ്പോൾ നിങ്ങൾ ലഭ്യമായിട്ടുള്ള മറ്റ് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തുകയാണെങ്കിൽ 58,999 രൂപയ്ക്കും ഐഫോൺ 12 മിനി ലഭിക്കാൻ സാധ്യതയുണ്ട്. ആക്സിസ് ബാങ്കും ഐസിഐസിഐ ബാങ്ക് കാർഡുകളും ഉൾപ്പെടെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഐഫോൺ വാങ്ങുമ്പോൾ ഫ്ലിപ്കാർട്ട് 1,000 രൂപ വരെ കിഴിവ്, അതായത് 10 ശതമാനം കിഴിവ് നൽകുന്നു.

ഐഫോൺ 12 മിനി പ്രതിമാസം 2,051 രൂപയ്ക്ക് 26 മാസത്തേക്ക് ലഭിക്കുന്ന ഇഎംഐ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, ഇത് പലിശയില്ലാതെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനല്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഐഫോൺ 12 മിനി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 15,000 രൂപ വരെ കിഴിവ് ലഭിക്കുന്ന ഒരു എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്, അതായത് നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ ഉപയോഗിക്കാവുന്ന അവസ്ഥയിലാണെങ്കിൽ നിങ്ങൾക്ക് അത് 58,999 രൂപയിൽ നിന്നും കുറച്ചുകൂടി കുറഞ്ഞ വിലയിൽ ലഭിക്കും.

ഐഫോൺ 12 മിനി കോംപാക്റ്റ്, ബെസെൽ-ലെസ് ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സെറാമിക് ഷീൽഡ് പ്രോട്ടക്ഷനുള്ള 5.4 ഇഞ്ച് റെറ്റിന എക്സ്ഡിആർ ഡിസ്‌പ്ലേയാണ് ഐഫോൺ 12 മിനിയിൽ നൽകിയിട്ടുള്ളത്. 12 എംപി വൈഡ് ആംഗിൾ പ്രൈമറി ലെൻസും മറ്റൊരു 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സംവിധാനമാണ് ഐഫോൺ 12 മിനിയിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. റെഡ്, ബ്ലാക്ക്, പർപ്പിൾ, ബ്ലൂ, ഗ്രീൻ, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

ഐഫോൺ 12 മിനി എ14 ബയോണിക് SoC പ്രോസസറിൻറെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. അതേ പ്രോസസറാണ് ഐഫോൺ 12 പ്രോ മാക്‌സ് ഉൾപ്പെടെയുള്ള ഐഫോൺ 12 ലൈനപ്പിൽ കമ്പനി നൽകിയിട്ടുള്ളത്. 4 ജിബി റാമുള്ള ഐഫോൺ 12 മിനി മികച്ച പെർഫോമൻസാണ് നൽകുന്നത്. ഐഫോൺ 12 മിനിയിലും ബാറ്ററി ലൈഫ് വളരെ ശരാശരിയാണ്. ഈ ഫോണിലെ ബാക്കി സവിശേഷതകൾ ഐഫോൺ 12 സീരീസിലെ മറ്റേതൊരു മോഡലിനെയും പോലെ മികച്ചതാണ്. 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 2227 എംഎഎച്ച് ബാറ്ററിയാണ് ഐഫോൺ 12 മിനിയിലുള്ളത്. ഈ ബാറ്ററി 15 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഐഫോൺ 12 മിനിയ്ക്ക് നൽകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. 15W വരെ മാഗ് സേഫ് വയർലെസ് ചാർജിംഗിനെയും 7.5W വരെ ക്യു വയർലെസ് ചാർജിംഗിനെയും ഐഫോൺ 12 മിനി സപ്പോർട്ട് ചെയ്യും.


Click it and Unblock the Notifications








