ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു

|

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് ഇപ്പോൾ ഇന്ത്യയിലും മറ്റ് വിപണികളിലുമായി വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ്. ഈ രണ്ട് പുതിയ ഐഫോൺ മോഡലുകളും കഴിഞ്ഞ മാസം ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയ്‌ക്കൊപ്പം പുറത്തിറക്കിക്കുകയും കഴിഞ്ഞയാഴ്ച പ്രീ-ഓർഡറുകൾക്കായി ലഭ്യമാക്കുകയും ചെയ്യ്തിരുന്നു. ഐഫോൺ 12 മിനി ഒരു കോം‌പാക്റ്റ് ചേസിസുമായി വരുമ്പോൾ, ഐഫോൺ 12 പ്രോ മാക്‌സ് ഒരു ഐഫോണിലെ എക്കാലത്തെയും വലിയ ഡിസ്‌പ്ലേയുമായി വരുന്നു എന്നതാണ് പ്രത്യകത. എ 14 ബയോണിക് ചിപ്പ് വരുന്ന ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവ ഐഒഎസ് 14-ഔട്ട്-ഓഫ്-ബോക്‌സ് പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്.

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ്: വില ഇന്ത്യയിൽ

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ്: വില ഇന്ത്യയിൽ

ഇന്ത്യയിൽ ഐഫോൺ 12 മിനി 64 ജിബി സ്റ്റോറേജ് വേരിയന്റിന് 69,900 രൂപയിൽ നിന്നും വില ആരംഭിക്കുന്നു. 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ വരുന്ന ഹാൻഡ്സെറ്റുകൾക്ക് 74,900 രൂപ, 84,900 രൂപ എന്നിങ്ങനെ യഥാക്രമം വില വരുന്നു. ഐഫോൺ 12 പ്രോ മാക്‌സ് ബേസിക് 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,29,900 രൂപയും, 256 ജിബി മോഡലിന് 1,39,900 രൂപയുമാണ് വില വരുന്നത്. ടോപ്പ്-ഓഫ്-ലൈൻ 512 ജിബി സ്റ്റോറേജ് മോഡലിന്‌ 1,59,900 രൂപയും വില വരുന്നു. യു‌.എസിൽ‌, ഐഫോൺ 12 മിനി 699 ഡോളർ (ഏകദേശം 52,100 രൂപ), ഐഫോൺ 12 പ്രോ മാക്സിന് 1,099 ഡോളർ (ഏകദേശം 82,000 രൂപ) വിലയിൽ ആരംഭിക്കുന്നു.

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ്: വിൽപ്പന ഓഫറു

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ്: വിൽപ്പന ഓഫറു

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിലും ഇഎംഐ ഇടപാടുകളിലും 6,000 ക്യാഷ്ബാക്ക് ഐഫോൺ 12 മിനിയിലെ വിൽപ്പന ഓഫറുകളിൽ വരുന്നു. ഐഫോൺ 12 പ്രോ മാക്സ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ ക്യാഷ്ബാക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിലും ഇഎംഐ ഇടപാടുകളിലുമായി ലഭിക്കും. ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയും എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡുകളിൽ 1,500 രൂപ ക്യാഷ്ബാക്കോടെ ലഭ്യമാണ്. ഈ ക്യാഷ്ബാക്ക് ഓഫറുകൾ ആപ്പിൾ അംഗീകൃത വിതരണക്കാർ വഴി മാത്രമായി ലഭ്യമാണ്. രാജ്യത്തെ തിരഞ്ഞെടുത്ത ചില്ലറ വ്യാപാരികൾ ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്സ് എന്നിവ വാങ്ങുന്നതിനായി എക്സ്ചേഞ്ച് ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഐഫോൺ 12 മിനിയിൽ 22,000 രൂപയും, ഐഫോൺ 12 പ്രോ മാക്‌സിൽ 34,000 രൂപയുമാണ് ഇന്ത്യയിലെ ആപ്പിൾ ഓൺലൈൻ സ്റ്റോറുകൾ ട്രേഡ്-ഇൻ ഡിസ്‌കൗണ്ടായി വാഗ്ദാനം ചെയ്യുന്നത്.

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് സവിശേഷതകൾ

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് സവിശേഷതകൾ

ഡ്യുവൽ സിം (നാനോ + ഇ-സിം) സപ്പോർട്ടുമായി വരുന്ന ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് ഐഒഎസ് 14 ൽ പ്രവർത്തിക്കുന്നു. ഫോർത്ത് ജനറേഷൻ ന്യൂറൽ എഞ്ചിനൊപ്പം വരുന്ന എ 14 ബയോണിക് ചിപ്പാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്. 5.4 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒലെഡ് ഡിസ്‌പ്ലേയാണ് ഐഫോൺ 12 മിനിയിൽ വരുന്നത്. ഐഫോൺ 12 പ്രോ മാക്‌സിന് 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒലെഡ് ഡിസ്‌പ്ലേയുണ്ട്. സുരക്ഷയ്ക്കായി, ഒരു സെറാമിക് ഷീൽഡ് ഗ്ലാസ് കവർ ഉപയോഗിച്ച് ഈ രണ്ട്‌ ഹാൻഡ്സെറ്റുകളുടെയും ഡിസ്പ്ലേ കവർ ചെയ്യ്തിരിക്കുന്നു.

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് ക്യാമറ സവിശേഷതകൾ

ഐഫോൺ 12 മിനിയിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ യഥാക്രമം എഫ് / 1.6 അപ്പേർച്ചറും എഫ് / 2.4 അപ്പർച്ചറും വരുന്ന വൈഡ് ആംഗിൾ, അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ ഉണ്ട്. ഐഫോൺ 12 പ്രോ മാക്‌സിൽ 12 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറകളും വിശാലമായ (എഫ് / 1.6), അൾട്രാ വൈഡ് (എഫ് / 2.4), അധിക ടെലിഫോട്ടോ (എഫ് / 2.2) ലെൻസും വരുന്നു. ലിഡാർ സെൻസറുമായി വരുന്ന ഇതിന് 5x ഒപ്റ്റിക്കൽ സൂം വരെ നൽകാൻ കഴിയും.

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് സ്മാർട്ട്ഫോണുകൾ

ഒറ്റ ചാർജിൽ 15 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകുമെന്ന് ഐഫോൺ 12 മിനി അവകാശപ്പെടുന്നു. ഐഫോൺ 12 പ്രോ മാക്‌സിന് 20 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകുന്ന "ഒരു ഐഫോണിലെ ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫ്" വാഗ്ദാനം ചെയ്യുന്നു. രണ്ട് ഐഫോൺ മോഡലുകളും മാഗ് സേഫ് വയർലെസ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്.

ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങിആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

Best Mobiles in India

English summary
Last month, all new iPhone models were released alongside iPhone 12 and iPhone 12 Pro, and last week pre-orders were placed. Although the iPhone 12 mini features a lightweight chassis, the iPhone 12 Pro Max has the biggest iPhone display ever.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X