Home
Mobile

ഐഫോൺ 13, വൺപ്ലസ് 11 എന്നിവ ഒരേ വിലയിൽ കിട്ടിയാൽ ഏത് വാങ്ങും; ഉത്തരം റെഡിയെങ്കിൽ ഫോണും റെഡി!

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുക​ളാണോ ഐഫോണുകളാണോ മികച്ചത് എന്ന ചോദ്യം വളരെ നാളായി രംഗത്തുണ്ട്. എന്നാൽ ഇന്ന് അ‌തേ ചോദ്യം വേറൊരു തലത്തിൽ ചോദിക്കാം. ഐഫോൺ 13, വൺപ്ലസ് 11 എന്നീ പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതാണ്ട് ഒരേവിലയ്ക്ക് വാങ്ങാൻ ലഭ്യമാണെങ്കിൽ നിങ്ങൾ ഏത് വാങ്ങും എന്നതാണ് ചോദ്യം.

ഈ ചോദ്യത്തിന് ഉത്തരം റെഡിയാണെങ്കിൽ അ‌ത് വാങ്ങാനുള്ള സന്ദർഭവും റെഡിയാണ്. കാരണം ഈ രണ്ട് സ്മാർട്ട്ഫോണുകളും ഇപ്പോൾ ഓ​ൺ​ലൈനായി ഏതാണ്ട് 50000 രൂപയോട് അ‌ടുത്ത വിലയിൽ വാങ്ങാൻ ലഭ്യമാണ്. ഏത് ഫോൺ വാങ്ങണം എന്നത് തങ്ങളുടെ ബോധ്യങ്ങളുടെയും ആവശ്യങ്ങളുടെയും അ‌ടിസ്ഥാനത്തിൽ ഉപയോക്താക്കൾ തന്നെ തീരുമാനിക്കേണ്ട താമസമേയുള്ളൂ.

ഐഫോൺ 13, വൺപ്ലസ് 11 എന്നിവ ഒരേ വിലയിൽ കിട്ടിയാൽ ഏത് വാങ്ങും

പെർഫോമൻസിന്റെ കാര്യത്തിൽ വൺപ്ലസ് 11, ഐഫോൺ 13 എന്നിവ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. ലോഞ്ച് ചെയ്ത സമയത്ത് ഏതാണ്ട് 80000 രൂപയ്ക്കടുത്ത് വിലയുണ്ടായിരുന്ന ഐഫോൺ 13 പുതിയ ഐഫോൺ സീരീസുകൾ എത്തിയതോടെ വില കുറഞ്ഞ് ഇപ്പോൾ ഏതാണ്ട് 60000 രൂപയ്ക്കടുത്ത് വിലയിലാണ് വിൽക്കപ്പെടുന്നത്, എന്നാൽ ഓൺ​ലൈൻ പ്ലാറ്റ്ഫോമുകളിൽ 50000 രൂപ വിലയിൽ വാങ്ങാം.

വൻ ഡിസ്കൗണ്ടിൽ 50,498 രൂപ പ്രാരംഭ വിലയിൽ ആമസോണിൽ ഇപ്പോൾ ഐഫോൺ 13 ലിസ്റ്റ് ചെയ്തിരിക്കുന്നു. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 2,000 രൂപ വരെ ഡിസ്കൗണ്ടും കിട്ടും. അ‌തേപോലെ തന്നെ വ​ൺപ്ലസ് 11 സ്മാർട്ട്ഫോണും ഏതാണ്ട് ഇതേ വിലയിൽ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും.

ഐഫോൺ 13, വൺപ്ലസ് 11 എന്നിവ ഒരേ വിലയിൽ കിട്ടിയാൽ ഏത് വാങ്ങും

വൺപ്ലസ് 11 ആമസോണിൽ 56,998 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 4,000 രൂപ ഡിസ്കൗണ്ടും കൂപ്പൺ ഇനത്തിൽ 2,250 രൂപ ഡിസ്കൗണ്ടും ലഭിക്കും. ഇതോടെ വില 50,748 രൂപയായി കുറയും. ഇതോടെ ഐഫോൺ 13, വൺപ്ലസ് 11 എന്നിവ ഏതാണ്ട് ഒരേ വിലയിൽ ലഭ്യമാകുന്നു.

ഇനി ഏത് ഫോൺ വാങ്ങണം എന്ന് തീരുമാനിക്കേണ്ടത് ഉപയോക്താവാണ്. മൊത്തത്തിലുള്ള പെർഫോമൻസ് കണക്കിലെടുത്താൽ ഐ​ഫോൺ 13 തൊട്ടടുത്ത പതിപ്പായ ഐഫോൺ 14 മായി ചേർന്നുനിൽക്കുന്നതാണ്. പുതിയ ഐഫോൺ 15 അ‌പേക്ഷിച്ച് ഐഫോൺ 13 രണ്ട് വർഷം പഴക്കമുള്ളതാണ്. എന്നാൽ അ‌ത് ഒരു പ്രശ്നമാകുന്നില്ല. കാരണം 5-6 വർഷം വരെയുള്ള ഒഎസ് പിന്തുണ ആപ്പിൾ നൽകുന്നുണ്ട്.

ചില കാര്യങ്ങളിൽ വൺപ്ലസ് 11 ഐഫോൺ 13നെക്കാൾ മുന്നിലാണ്. 120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ളതിനാൽ വൺപ്ലസ് 11-ൽ സ്ക്രോളിംഗ്, നാവിഗേറ്റിംഗ് അനുഭവം മികച്ചതായിരിക്കും. അ‌തേസമയം ഐഫോണിൽ റിഫ്രഷ് റേറ്റിന്റെ അ‌ഭാവം അ‌നുഭവപ്പെടാൻ സാധ്യതയുണ്ട്. ഐഫോൺ 13നൊപ്പം ചാർജർ എത്തുന്നില്ല. പക്ഷേ വൺപ്ലസിനൊപ്പം ഫാസ്റ്റ് ചാർജിങ് പിന്തുണയും 100W ഫാസ്റ്റ് ചാർജറും ലഭിക്കും.

ഐഫോൺ 13, വൺപ്ലസ് 11 എന്നിവ ഒരേ വിലയിൽ കിട്ടിയാൽ ഏത് വാങ്ങും

വൺപ്ലസ് 11 ന്റെ ക്യാമറ പ്രകടനം മികച്ചതാണ്. ഐഫോൺ 13 മാന്യമായ ക്യാമറ പെർഫോമൻസ് നൽകുന്നുണ്ട്. കൂടുതൽ മികച്ച ക്യാമറ വേണ്ടവർക്ക് ഐഫോ 14 പ്രോ മോഡലോ, ഐഫോൺ 15 സീരീസ് ഫോണുകളോ വാങ്ങണം. അ‌തിന് വളരെ വലിയ തുക ചെലവഴിക്കേണ്ടിവരും.

ഡിസ്പ്ലേയുടെ കാര്യത്തിൽ രണ്ട് ഫോണുകളും ഒരുപോലെ മികച്ചു നിൽക്കും. കഠിനമായ സൂര്യപ്രകാശത്തിലും കണ്ടന്റ് കാണാൻ സാധിക്കുന്ന വിധത്തിൽ മികവ് ഈ ഫോണുകൾക്കുണ്ട്. രണ്ടും 5ജി പിന്തുണയ്ക്കുന്ന ഫോണുകളാണ് എന്നതും ശ്രദ്ധേയം. സ്വന്തം ഉപയോഗത്തിന് ഇതിൽ ഏത് ഫോൺ ആണ് അ‌നുയോജ്യം എന്ന് വിലയിരുത്തേണ്ടത് ഉപയോക്താവാണ്.

More from GizBot

Best Mobiles in India

English summary
The premium smartphones iPhone 13 and OnePlus 11 are now available for purchase on Amazon for almost the same price. The iPhone 13 is listed on Amazon at a starting price of Rs 50,498. Similarly, the OnePlus 11 is listed on Amazon for Rs 56,998. 4,000 off on ICICI Bank Credit Card transactions and 2,250 off on coupons.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X